Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസം ഇനിയില്ല; ലയണല്‍ മെസ്സി വിരമിച്ചു!

ബ്യൂണസ് ഐറിസ്: വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്‍ ലയണല്‍ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് മെസ്സി വിരമിക്കുന്നത്. കോപ്പയില്‍ അര്‍ജൻറീനയെ നയിച്ച മെസ്സി ഷൂട്ടൗട്ടില്‍ പെനല്‍ട്ടി പാഴാക്കിയിരുന്നു.

അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി മാറിയത് ഈ കോപ്പ അമേരിക്കയിലാണ്. 55 ഗോളുകളാണ് മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചെങ്കിലും മെസ്സി ക്ലബ്ബ് ഫുട്‌ബോളില്‍ തുടരം. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുടെ പ്രമുഖ താരമാണ് മെസ്സി.

ഇതാണ് ലയണല്‍ മെസ്സി

ഇതാണ് ലയണല്‍ മെസ്സി

ലയണല്‍ ആന്‍ഡ്രെസ് മെസ്സി എന്ന് മുഴുവന്‍ പേര്. ജനനം 1987 ജൂണ്‍ 24 ന് റൊസാരിയോയില്‍ - ഇതാണ് ലോകം ആരാധിക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ ബയോ.

ഇരട്ടപൗരത്വം

ഇരട്ടപൗരത്വം

അര്‍ജന്റീനയ്ക്ക് വേണ്ടി അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കുന്ന മെസ്സിക്ക് സ്പാനിഷ് പൗരത്വവു ഉണ്ട്. സ്പാനിഷ് ഡിവിഷനില്‍ എഫ് സി. ബാഴ്‌സലോണയുടെ താരമാണ് മെസ്സി.

മെസ്സി ദി ബെസ്റ്റ്

മെസ്സി ദി ബെസ്റ്റ്

വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി മെസ്സിയെ ആരാധകര്‍ കരുതുന്നു. അഞ്ച് വട്ടം ഫിഫ ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പദവി നേടി. ഇതില്‍ 2009, 2010, 2011, 2012 വര്‍ഷങ്ങളിലെ തുടരന്‍ ബാലന്‍ ഡിയോറും പെടും.

മറഡോണയുടെ പിന്‍ഗാമി

മറഡോണയുടെ പിന്‍ഗാമി

ഇതിഹാസതാരം ഡിയഗോ മറഡോണയുമായിട്ടാണ് മെസ്സിയുടെ കേളീശൈലി വിലയിരുത്തപ്പെടുന്നത്. മറഡോണ തന്നെ മെസ്സിയെ തന്റെ പിന്‍ഗാമി എന്ന് വിളിച്ചിട്ടുണ്ട്.

 ചെത്തിമിനുക്കിയത് ബാഴ്‌സ

ചെത്തിമിനുക്കിയത് ബാഴ്‌സ

ബാഴ്‌സലോണയാണ് ലയണല്‍ മെസ്സിയെ ലോകമറിയുന്ന ഫുട്‌ബോളറാക്കിയത് എന്ന് വേണമെങ്കില്‍ പറയാം. മെസ്സിക്ക് ഉയരക്കുറവിനു ചികിത്സ നിര്‍ദ്ദേശിച്ചത് പോലും ബാഴ്‌സയാണ്.

യൂറോപ്പിലെത്തിയത്

യൂറോപ്പിലെത്തിയത്

റൊസാരിയോ എന്ന സ്ഥലത്തെ ക്ലബ്ബായ ന്യൂവെല്‍സ്സ് ഓള്‍ഡ് ബോയ്‌സ് ടീം വിട്ട് മെസ്സി യൂറോപ്പില്‍ സ്ഥിരതാമസക്കാരനായത് അങ്ങനെയാണ്. പിന്നാലെ സ്പാനിഷ് പൗരത്വം നേടി.

വെറുതെയല്ല ഇതൊന്നും

വെറുതെയല്ല ഇതൊന്നും

2004-2005 സീസണില്‍ ആദ്യമായി ഇറങ്ങിയ കളിയില്‍ത്തന്നെ മെസ്സി ഗോള്‍ നേടി. ബാഴ്‌സയുടെ പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയോടെയിറങ്ങിയ മെസ്സി ബാഴ്‌സലോണയ്ക്ക് ലാ ലിഗ കപ്പ് നേടിക്കൊടുത്താണ് അരങ്ങേറ്റം ഗംഭീരമാക്കിയത്.

മെസ്സി വരവറിയിക്കുന്നു

മെസ്സി വരവറിയിക്കുന്നു

ഒരു ഹാട്രിക്കടക്കം 26 മത്സരങ്ങളില്‍ നിന്നായി 14 ഗോളുകളോടെ 2006-2007 സീസണിലാണ് മെസ്സി ഫുട്‌ബോള്‍ ലോകത്തിന് തന്റെ വരവറിയിച്ചത്.

ബാഴ്‌സലോണ സമം മെസ്സി

ബാഴ്‌സലോണ സമം മെസ്സി

പിന്നീടങ്ങോട്ട് ബാഴ്‌സലോണ എന്നാല്‍ മെസ്സി എന്നും മെസ്സി എന്നാല്‍ ബാഴ്‌സ എന്നുമായി കാര്യങ്ങള്‍. 2008-09 സീസണില്‍ 38 ഗോളുകളും മൂന്ന് കിരീടങ്ങളുമാണ് മെസ്സി ബാഴ്‌സയ്ക്ക് നേടിക്കൊടുത്തത്. 2009-10 സീസണില്‍ 47 ഗോളുകളോടെ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടത്തിനൊപ്പമെത്തി.

അര്‍ജന്റീനയ്ക്ക് വേണ്ടി

അര്‍ജന്റീനയ്ക്ക് വേണ്ടി

2005 ഫിഫ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതോടെയാണ് മെസ്സി അര്‍ജന്റീനയുടെ സീനിയര്‍ ടീമില്‍ എത്തുന്നത്. ഫിഫ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീന താരവും മെസ്സിയാണ്

റെക്കോര്‍ഡുകള്‍

റെക്കോര്‍ഡുകള്‍

റെക്കോര്‍ഡുകളുടെ ഒരു പെരുമഴ തന്നെയാണ് മെസ്സിയുടെ കരിയര്‍. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമാണ് മെസ്സി. ഒരു കലണ്ടര്‍ വര്‍ഷം 91 ഗോളുകള്‍ എന്ന സര്‍വ്വകാല റിക്കാര്‍ഡും മെസ്സിയുടെ പേരിലാണ്. ലോക ഫുട്‌ബോളര്‍ പട്ടത്തിന്റെ കാര്യത്തിലും മെസ്സിക്ക് തന്നെ റെക്കോര്‍ഡ്

മിന്നും ഫോമില്‍

മിന്നും ഫോമില്‍

കോപ്പ അമേരിക്കുയടെ ശതാബ്ദി എഡിഷനില്‍ മിന്നും ഫോമിലായിരുന്നു മെസ്സി. ആദ്യ കളിയില്‍ 18 മിനുട്ട് മാത്രം കളിച്ച മെസ്സി ഹാട്രിക്ക് നേടി. ഗോളടിച്ചും അടിപ്പിച്ചും മെസ്സി കളം നിറഞ്ഞപ്പോള്‍ ഈ കോപ്പ അര്‍ജന്റീനയ്ക്ക് തന്നെ എന്ന് ആരാധകര്‍ ഉറപ്പിച്ചു

ദുരന്ത നായകന്‍

ദുരന്ത നായകന്‍

എന്നാല്‍ ഫൈനലില്‍ പ്രതീക്ഷിക്കാത്തത് സംഭവിച്ചു. നിശ്ചിത സമയത്ത് സമനിലയില്‍ തീര്‍ന്ന കളി ഷൗട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ പെനല്‍റ്റി പാഴാക്കി മെസ്സി വീണ്ടും ദുരന്തനായകനായി. പതിനൊന്ന് പേര്‍ മുന്നില്‍ നിരന്നുനിന്നാലും ഗോളടിക്കുന്ന മെസ്സിക്ക് പിഴച്ചു.

കണ്ണീരോടെ വിട

കണ്ണീരോടെ വിട

തുടര്‍ച്ചയായി മൂന്ന് പ്രധാന ടൂര്‍ണമെന്റുകളിലാണ് മെസ്സി എന്ന ക്യാപ്റ്റന്‍ അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചത്. മൂന്നും പക്ഷേ അര്‍ജന്റീന തോറ്റു. മിശിഹ എന്ന് ആരാധകര്‍ വിളിക്കുന്ന ലയണല്‍ മെസ്സി ഇരുപത്തൊമ്പതാം വയസ്സില്‍ അര്‍ജന്റീനയുടെ നീലയും വെള്ളയും വരകളുള്ള കുപ്പായം അഴിച്ചുവെക്കുകയാണ്. അതും കണ്ണുനീരോടെ..

Story first published: Monday, June 27, 2016, 11:13 [IST]
Other articles published on Jun 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+