Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിങ്ങളെ വിശ്വാസമില്ല!! മെസ്സിയും സംഘവും സാംപോളിക്കു മുന്നില്‍ തുറന്നടിച്ചു... റഷ്യയില്‍ സംഭവിച്ചത്

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയ്‌ക്കേറ്റ ഞെട്ടിക്കുന്ന തോല്‍വിയുടെ പുറത്താവലിന്റെ ക്ഷീണം ആരാധകര്‍ക്കു ഇനിയും വിട്ടുമാറിയിട്ടില്ല. ലോകപ്പില്‍ നാലു മല്‍സരങ്ങള്‍ കളിച്ച അര്‍ജന്റീനയ്ക്ക് ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് ജയിക്കാനായത്. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീനയ്ക്കു മടങ്ങേണ്ടിവരികയായിരുന്നു.

ലോകകപ്പില്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ജോര്‍ജെ സാംപോളി പരിശീലകസ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. സാംപോളിയും അര്‍ജന്റീന ടീമും തമ്മിലുള്ള ബന്ധം ലോകകപ്പിനിടെ വഷളായ തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

വിശ്വാസമില്ലെന്ന് മെസ്സിയും ടീമംഗങ്ങളും

വിശ്വാസമില്ലെന്ന് മെസ്സിയും ടീമംഗങ്ങളും

ടീമിന് നിങ്ങളെ വിശ്വാസമില്ലെന്ന് ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിയും മറ്റു കളിക്കാരും സാംപോളിയുടെ മുഖത്തു നോക്കി പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകകപ്പിലെ രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ക്രൊയേഷ്യയോട് തോറ്റിരുന്നു. ഈ കളിക്കു ശേഷമാണ് സാംപോളിയും അര്‍ജന്റീന താരങ്ങളും തമ്മില്‍ കൊമ്പുകോര്‍ത്തത്. കോച്ചിനെ ടീം തടഞ്ഞു വച്ച ശേഷമാണ് തങ്ങളുടെ രോഷം പകടിപ്പിച്ചതെന്നും അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തകനായ ഏരിയല്‍ സെനോസ്യനാണ് തന്റെ ലേഖനത്തിലൂടെ പുറത്തുവിട്ടത്.

മെസ്സിയുമായും ഏറ്റുമുട്ടി

മെസ്സിയുമായും ഏറ്റുമുട്ടി

കളിക്കളത്തിന് അകത്തും പുറത്തും പൊതുവെ ശാന്തനായി കാണപ്പെടുന്ന മെസ്സിയുമായും സാപോളി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായും ലേഖനത്തില്‍ പറയുന്നു. മല്‍സരത്തില്‍ എങ്ങനെയുള്ള ലൈനപ്പാണ് വേണ്ടതെന്ന് 10 തവണയെങ്കിലും നിങ്ങള്‍ തന്നോട് ചോദിച്ചിട്ടുണ്ട്. ആരെയൊക്കെ ഉള്‍പ്പെടുത്തണം, ആരെയൊക്കെ പുറത്തിരുത്തണമെന്നും നിങ്ങള്‍ ചോദിച്ചു. എന്നാല്‍ ഒരു താരത്തിന്റെ പോലും പേര് താന്‍ നിര്‍ദേശിച്ചിട്ടില്ല. ആരെയെങ്കിലും ഒഴിവാക്കാനോ ഉള്‍പ്പെടുത്താനോ താന്‍ നിര്‍ദേശിച്ചിട്ടുണ്ടോയെന്ന് ടീമിന് മുമ്പാകെ നിങ്ങള്‍ പരസ്യമായി പറയണമെന്നും മെസ്സി സാംപോളിയോട് ആവശ്യപ്പെട്ടു.

സ്വന്തമായി തീരുമാനമില്ല

സ്വന്തമായി തീരുമാനമില്ല

സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ സാംപോളിക്കു സാധിക്കുന്നില്ലെന്നാണ് അര്‍ജന്റൈന്‍ താരങ്ങള്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം. ഒരു കാര്യത്തെക്കുറിച്ചും സാംപോളിക്കു വ്യക്തത ഇല്ലായിരുന്നുവെന്നും ടീമിലെ താരങ്ങള്‍ക്കു അഭിപ്രായമുണ്ടായിരുന്നു.
ലോകകപ്പിലെ നിര്‍ണായകമായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഈ കളിക്കിടെ സെര്‍ജിയോ അഗ്വേറോയെ പകരക്കാരനായി ഇറക്കട്ടെയെന്നു സാംപോളി മെസ്സിയോട് ചോദിച്ചിരുന്നതായും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Saturday, July 21, 2018, 14:59 [IST]
Other articles published on Jul 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+