Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുത്തന്‍ ജഴ്‌സിയില്‍ മെസ്സിയും റൊണാള്‍ഡോയും... കലിപ്പ് ലുക്ക്, ലോകകപ്പ് ജഴ്‌സി പുറത്തിറക്കി

ലണ്ടന്‍: ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായി കാല്‍പ്പന്ത് കളിയിലെ അതികായന്‍മാര്‍ പടയൊരുക്കം തുടങ്ങി. പ്രമുഖ ടീമുകളെല്ലാം ലോകകപ്പിനു മുമ്പ് സന്നാഹ മല്‍സരങ്ങള്‍ കളിക്കുന്നുണ്ട്. ലോകകപ്പിന്റെ വരവറിയിച്ചു കൊണ്ട് കിരീട ഫേവറിറ്റുകളായ അര്‍ജന്റീനയും പോര്‍ച്ചുഗലും തങ്ങളുടെ പുതിയ ജഴ്‌സി പുറത്തിറക്കി.

1

അര്‍ജന്റീനയുടെ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത് ഇതിഹാസതാരം ലയണല്‍ മെസ്സിയായിരുന്നെങ്കില്‍ പോര്‍ച്ചുഗീസ് ജഴ്‌സി പുറത്തിറക്കിയത്.മറ്റൊരു ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. കലിപ്പ് ലുക്കില്‍ ഇരുവരും പുതിയ ജഴ്‌സിയില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

പ്രമുഖ ബ്രാന്‍ഡായ അഡിഡാസിന്റെ ജഴ്‌സിയാണ് മെസ്സി ധരിച്ചതെങ്കില്‍ പോര്‍ച്ചൂഗീസ് ടീമിന്റെ ജഴ്‌സി മറ്റൊരു ലോകോത്തര ബ്രാന്‍ഡായ നൈക്കിയുടെ വകയായിരുന്നു. കറുപ്പ് നിറത്തിലുള്ള ജഴ്‌സിയിലാണ മെസ്സി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ റൊണാള്‍ഡോയാവട്ടെ പിങ്കും ചുവപ്പും നിറത്തിലുള്ള ജഴ്‌സിയിലാണ്. അര്‍ജന്റീനയും പോര്‍ച്ചുഗലും മാത്രമല്ല ലോക ചാംപ്യന്‍മാരായ ജര്‍മനിയടക്കമുള്ള ടീമുകളും ലോകകപ്പിനുള്ള ജഴ്‌സി പുറത്തിറക്കിയിട്ടുണ്ട്.

ജര്‍മനിയുടെ പച്ച നിറത്തിലുള്ള ജഴ്‌സി പുറത്തിറക്കിയത് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ മെസൂദ് ഓസിലാണ്. കൊളംബിയയുടെ കടും നീല നിറത്തിലുള്ള ജഴ്‌സിയില്‍ മിന്നിയത് സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസായിരുന്നു.

Story first published: Wednesday, March 21, 2018, 9:26 [IST]
Other articles published on Mar 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+