Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പെയിനിന് കൈത്താങ്ങായി മെസ്സിയും ഗ്വാര്‍ഡിയോളയും, കൊറോണയോട് പൊരുതാന്‍ കോടികള്‍ നല്‍കും

മാഡ്രിഡ്: കൊറോണവൈറസ് ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളിലൊന്നായ സ്‌പെയിനിന് സഹായഹസ്തവുമായി അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസവും സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയും. ഏകദേശം ഒമ്പത് കോടിയോളം രൂപ വീതമാണ് ഇരുവരും ചേര്‍ന്നു സംഭാവന ചെയ്തത്. 13ാം വയസ്സ് മുതല്‍ സ്‌പെയിനിലാണ് ബാഴ്‌സലോണയുടെ സൂപ്പര്‍ താരം കൂടിയായ മെസ്സി. സ്‌പെയിനിലെ കാറ്റലോണിയയാണ് കുട്ടിക്കാലം മുതല്‍ താരം താമസിക്കുന്നത്. ഗ്വാര്‍ഡിയോളയാവട്ടെ ഇതേ സ്ഥലത്താണ് ജനിച്ചത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് ഗ്വാര്‍ഡിയോള.

messi

ബാഴ്‌സലോണയിലെ ഹോസ്പിറ്റില്‍ ക്ലിനിക്കും തന്റെ സ്വന്തം രാജ്യമായ അര്‍ജന്റീനയിലെ മെഡിക്കല്‍ സെന്ററിനും കൂടിയാണ് ഒമ്പത് കോടിയോളം രൂപ മെസ്സി സംഭാവന ചെയ്തതെന്ന് മാഴ്‌സ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ലിയോ മെസ്സി ക്ലിനിക്കു സംഭാവന നല്‍കിയതായി ഹോസ്പിറ്റല്‍ ക്ലിനിക്ക് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. നന്ദി ലിയോ നിങ്ങളുടെ പിന്തുണയ്ക്കും സമര്‍പ്പണത്തിനും നന്ദിയെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ബാഴ്‌സലോണ മെഡിക്കല്‍ കോളേജും എയ്ഞ്ചല്‍ സോളര്‍ ഡാനിയേല്‍ ഫൗണ്ടേഷനും തുടക്കമിട്ട കാംപയ്‌നിലേക്കാണ് ഗ്വാര്‍ഡിയോള സംഭാവന നല്‍കിയത്. കൊവിഡ്-19 എന്ന മഹാമാരിയെ നേരിടാന്‍ ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും സപ്ലൈ ചെയ്യുന്നതിനും വേണ്ടി ഗ്വാര്‍ഡിയോള സംഭാവന നല്‍കിയതായി മെഡിക്കല്‍ കോളേജ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗ്വാര്‍ഡിയോളയുടെ സംഭാവന ലഭിക്കുന്നതിനു മുമ്പ് 33,000 യൂറോ മൂന്നു ദിവസത്തിനകം കാംപയ്‌നിലേക്കു സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

ഇറ്റലിയെക്കൂടാതെ കൊറോണ വൈറസ് ബാധ ഏറ്റവുമധികം നാശം വിതച്ചിട്ടുള്ള യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. 2,696 പേര്‍ കൊവിഡ്-19നെ തുടര്‍ന്ന് ഇതിനകം ഇവിടെ മരിച്ചു കഴിഞ്ഞു. 40,000ത്തോളം പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Wednesday, March 25, 2020, 10:47 [IST]
Other articles published on Mar 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+