അടിച്ചും തിരിച്ചടിച്ചും മെസ്സിയും മുസയും
പോര്‍ട്ടോ അലേ്രഗ: ഇതുപോലൊരു മെസ്സിയുള്ളപ്പോള്‍ അര്‍ജന്റീനയും ആരാധകരും ആരെ പേടിക്കണം. ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മെസ്സി ഗോളടിച്ചു. അര്‍ജന്റീന ജയിക്കുകയും ചെയ്തു. നൈജീരിയയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. ഇതില്‍ രണ്ടു ഗോളുകള്‍ മെസ്സിയുടെ വക.
തരിമ്പും വിട്ടുകൊടുക്കാതെയായിരുന്നു നൈജീരിയയുടെ കളി. ഈ പ്രതിരോധവും കൊണ്ട പോയാല്‍ കളി നടക്കില്ല എന്ന അര്‍ജന്റീനയെ നൈജീരിയ ശരിക്കും പഠിപ്പിച്ചു. മെസ്സിയുടെ രണ്ട് ഗോളുകള്‍ക്ക് അതേ നാണയത്തില്‍ അഹമ്മദ് മുസയിലൂടെ അവര്‍ മറുപടി നല്‍കി. റോജോയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ മെസ്സി മടങ്ങിയതോടെ കളിയും ചുറുചുറുക്കും പോയി.
തോറ്റെങ്കിലും നൈജീരിയയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സാണ് നൈജീരിയയ്ക്ക് എതിരാളികള്‍. ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡുമായാണ് അര്‍ജന്റീനയുടെ കളി. ഇരട്ടഗോളുകളോടെ മെസ്സി നെയ്മറിനൊപ്പം ലോകകപ്പ് ഗോളുകളുടെ എണ്ണം നാലാക്കി.

ദൈവമേ ഓ ദൈവമേ
ഇരട്ടഗോളുകള്‍ നേടി അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ലയണല്‍ മെസ്സി. മൂന്നാം മിനുട്ടിലെ ആദ്യ ഗോളിന് ശേഷം മെസ്സിയുടെ ആഹ്ലാദ പ്രകടനം.

തിരിച്ചും പിടിച്ചോ ഒരെണ്ണം
നാലാം മിനുട്ടില്‍ അഹമ്മദ് മുസയിലൂടെ നൈജീരിയ സമനില പിടിച്ചു. മനോഹരമായ ഗോളിന് ശേഷം മൂസ

ദാ പിടി ഒന്നും കൂടെ
ഉജ്വലമൊരു ഫ്രീകിക്കിലൂടെ മെസ്സി വീണ്ടും അര്‍ജന്റീനയെ മുന്നിലെത്തിച്ചു. നാല്‍പത്താറാം മിനുട്ടിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍

അതും തിരിച്ചുപിടിച്ചോ
തൊട്ടടുത്ത മിനുട്ടില്‍ മുസയിലൂടെ നൈജീരിയ അതിനും മറുപടി നല്‍കി.

പോയി വരാം
അറുപത്തിമൂന്നാം മിനുട്ടില്‍ അര്‍ജന്റീന മെസ്സിയെ തിരിച്ചുവിളിച്ചു. പകരമിറിങ്ങിയ റിക്കാര്‍ഡോ അല്‍വിരാസിനൊപ്പം മെസ്സി

ചിരിക്കാന്‍ വകയുണ്ട്
മൂന്ന് കളിയില്‍ മൂന്നും ജയിച്ച് ആധികാരികമായാണ് അര്‍ജന്റീനയുടെ കുതിപ്പ്, ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്.

ഞാനോ നീയോ
ലോകകപ്പിലെ മൂന്ന് കളികളില്‍ നിന്നും നാല് ഗോളുകളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്തുള്ള മെസ്സിയും നെയ്മറും.

നൈജീരിയ വെറുതെ ഇരുന്നില്ല
കരുത്തരായ അര്‍ജന്റീനയെ ശരിക്കും വിറപ്പിച്ചുവിട്ടു നൈജീരിയ. അഹമ്മദ് മൂസയുടെ ഗോളുകള്‍ അര്‍ജന്റീനയുടെ പ്രതിരോധനിരയെ തീര്‍ത്തും പരീക്ഷിക്കുന്നതായിരുന്നു.

പാഴായ ഗോള്‍
ഇറാനെതിരെ ഗോള്‍ നേടിയ ബോസ്‌നിയയുടെ വെര്‍സെവിക്. ആദ്യരണ്ട് കളികളും തോറ്റ ബോസ്‌നിയ നേരത്തെ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.

ഇറാന്‍ പുറത്ത്
ബോസ്‌നിയയോട് തോറ്റ് ഇറാന്‍ പുറത്തായപ്പോള്‍ ആരാധികയുടെ സങ്കടം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications