ഒരിക്കലും പ്രതീക്ഷിച്ചില്ല, റൊണാള്‍ഡോയുടെ തീരുമാനം ഞെട്ടിച്ചു!! മനസ്സ്തുറന്ന് മെസ്സി

മാഡ്രിഡ്: ആധുനിക ഫുട്‌ബോളിലെ ചക്രവര്‍ത്തി ആരെന്ന കാര്യത്തില്‍ പ്രധാന പോരാട്ടം നടക്കുന്നത് ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസ്സിയും റയല്‍ മാഡ്രിഡിന്റെ മുന്‍ ഇതിഹാസവും ഇപ്പോള്‍ യുവന്റസ് താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലാണ്. കഴിഞ്ഞ 10 വര്‍ഷമായി ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ഡിയോര്‍ പുരസ്‌കാരം ഇരുവരും അഞ്ചു തവണ വീതം പങ്കിട്ടതും ഇത് അടിവരയിടുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് റൊണാള്‍ഡോ റയലിലേക്കു ചേക്കേറിയതോടെ പല തവണ മെസ്സി- റോണോ കൊമ്പുകോര്‍ക്കലിന് ലോകം സാക്ഷിയായി. എന്നാല്‍ ഇത്തവണ മുതല്‍ സ്പാനിഷ് ലീഗില്‍ ഈ ക്ലാസിക്ക് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു ഭാഗ്യമുണ്ടാവില്ല. റയല്‍ വിട്ട് റൊണാള്‍ഡോ യുവന്റസിലേക്കു ചേക്കേറിയതോടെയാണ് സൂപ്പര്‍ പോര് ആരാധകര്‍ക്കു നഷ്ടമായത്. റയല്‍ വിടാനുള്ള റൊണാള്‍ഡോയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് മെസ്സി പറയുന്നു. ഇതാദ്യമായാണ് റൊണാള്‍ഡോയുടെ കൂടുമാറ്റത്തെക്കുറിച്ച് മെസ്സി പ്രതികരിക്കുന്നത്.

റയലിന്റെ കരുത്ത് കുറഞ്ഞു
റൊണാള്‍ഡോ പോയതോടെ റയലിന്റെ കരുത്ത് കുറഞ്ഞതായി മെസ്സി ചൂണ്ടിക്കാട്ടി. റോണോയുടെ അഭാവം മുതലെടുക്കാന്‍ തന്നെയാണ് ബാഴ്‌സയുടെ ശ്രമം. എല്‍ ക്ലാസിക്കോയില്‍ മുമ്പത്തേതു പോലെ തങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ ഇനി റയലിനാവില്ലെന്നും മെസ്സി അഭിപ്രായപ്പെട്ടു.

യുവന്റസിനെ സൂക്ഷിക്കണം
റയലിന്റെ വിടവാങ്ങല്‍ റയലിന്റെ ശക്തി ക്ഷയിപ്പിച്ചപ്പോള്‍ പുതുജീവന്‍ നല്‍കിയത് ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിനാണെന്ന് മെസ്സി ചൂണ്ടിക്കാട്ടി. റൊണാള്‍ഡോയുടെ സാന്നിധ്യം യുവന്റസിനെ കൂടുതല്‍ അപകടകാരികളാക്കുന്നു. ഇത്തവണ യുവേഫ ചാംപ്യന്‍സ് ലീഗില്‍ യുവന്റസ് കിരീട ഫേവറിറ്റുകളായി മാറിയെന്നും സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.

റൊണാള്‍ഡോ പോവുമെന്ന് കരുതിയില്ല
റയല്‍ വിട്ട് റൊണാള്‍ഡോ മറ്റൊരു ക്ലബ്ബിലേക്കു പോവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നു മെസ്സി വെളിപ്പടുത്തി. ശരിക്കും അദ്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു റൊണാള്‍ഡോയുടേത്. റയല്‍ വിട്ട് യുവന്റസുമായി അദ്ദേഹം കരാര്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ യുവന്റസ് മോശം ടീമല്ല. ഇറ്റലിയിലെ ഏറ്റവും മികച്ച ടീമാണ് അവരെന്നും മെസ്സി പറഞ്ഞു.

ആര്‍തറിനു സാവിയുമായി സാമ്യം
പുതിയ സീസണിലെ ട്രാന്‍സ്ഫറില്‍ ചില മികച്ച കളിക്കാരെ ബാഴ്‌സ ടീമിലേക്കു കൊണ്ടുവന്നതില്‍ മെസ്സി ആഹ്ലാദവാനാണ്. പുതുതായി ടീമിലെത്തിയ ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ആര്‍തറിനെ മെസ്സി പുകഴ്ത്തി. ബാഴ്‌സയുടെ മുന്‍ ഇതിഹാസം സാവി ഹെര്‍ണാണ്ടസുമായി ആര്‍തറിന് ഏറെ സാമ്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തകര്‍പ്പന്‍ തുടക്കം
നിലവിലെ ലാ ലിഗ ചാംപ്യന്മാര്‍ കൂടിയായ ബാഴ്‌സ ഈ സീസണില്‍ ഉജ്ജ്വലമായാണ് തുടങ്ങിയത്. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. അവസാന ലീഗ് മല്‍സരത്തില്‍ ലീഗിലെ പുതുമുഖ ടീമായ എസ്ഡി ഹ്യുയെസ്‌കയെ 8-2നാണ് ബാഴ്‌സ മുക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications