Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസങ്ങള്‍, പക്ഷെ മികവിനൊത്ത അംഗീകാരമില്ല; നിര്‍ഭാഗ്യവാന്മാരായ ഫുട്‌ബോള്‍ താരങ്ങളിതാ

ഫുട്‌ബോളില്‍ പ്രതിഭകൊണ്ട് വിസ്മയിപ്പിക്കുന്ന പല താരങ്ങളേയും കാണാനാവും. എന്നാല്‍ എല്ലാക്കാലത്തും പ്രശംസകളില്‍ കൂടുതലും ഒരു വിഭാഗത്തിന് മാത്രമായി പോകുന്നതാണ് കാണാനാവുക. ആധുനിക ഫുട്‌ബോളിലേക്ക് വരുമ്പോള്‍ കൂടുതല്‍ പ്രശംസയും ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമാണ്. ഈ കാലത്ത് തന്നെ വിസ്മയിപ്പിച്ച പല താരങ്ങളേയും കാണാനാവുമെങ്കിലും പലപ്പോഴും ഇതെല്ലാം പരിഗണിക്കപ്പെടാതെ പോകാറുണ്ട്.

ആധുനിക ഫുട്‌ബോളില്‍ ഇത്തരത്തില്‍ വലിയ പ്രതിഭയുണ്ടായിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്ത ചില താരങ്ങളുണ്ട്. ഇത്തരത്തില്‍ തഴയപ്പെട്ടുപോയ ഫുട്‌ബോള്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഇതില്‍ ഒന്നാമത്തെ താരം ഹാരി കെയ്‌നാണ്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ടോട്ടനത്തിനൊപ്പമാണുള്ളത്. നിലവിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണെങ്കിലും ഇതുവരെ വലിയൊരു കിരീടത്തിന്റെ ഭാഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ടോട്ടനത്തിനൊപ്പം മിന്നിക്കുന്ന പ്രകടനം നടത്തുമെങ്കിലും ഇതൊന്നും വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ നിര്‍ഭാഗ്യവാനെന്ന് ഹാരി കെയ്‌നെ വിളിക്കാം. അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയാണ് മറ്റൊരാള്‍. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഗംഭീര പ്രകടനമാണ് അഗ്യൂറോ നടത്തിയിട്ടുള്ളത്. എന്നാല്‍ പലപ്പോഴും വേണ്ടത്ര പരിഗണന അഗ്യൂറോക്ക് ലഭിക്കാറില്ല. പ്രതിഭയുണ്ടായിട്ടും വലിയ അവഗണനകള്‍ അഗ്യൂറോക്ക് കരിയറില്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് നിസംശയം പറയാം.

മാര്‍ക്കോ റിയൂസാണ് മറ്റൊരു താരം. ജര്‍മന്‍ താരമായ റിയൂസ് മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ്. പ്രതിഭാശാലിയായ ഫുട്‌ബോള്‍ താരമെന്ന് റിയൂസിനെ വിളിക്കാം. എന്നാല്‍ വേണ്ടത്ര അംഗീകാരം ലഭിക്കാത്ത താരമാണ് അദ്ദേഹം. റഹീം സ്‌റ്റെര്‍ലിങ്ങാണ് മറ്റൊരാള്‍. ഇംഗ്ലണ്ട് വിങ്ങറായ റഹീം സ്‌റ്റെര്‍ലിങ് നിലവില്‍ ആഴ്‌സണലിന്റെ ഭാഗമാണ്. ചെല്‍സിയില്‍ നിന്ന് ലോണിലാണ് അദ്ദേഹം ആഴ്‌സണലിനായി കളിക്കുന്നത്.

sergio aguero

പ്രതിഭകൊണ്ട് എല്ലാവരേയും വിസ്മയിപ്പിക്കുന്നവനാണ് സ്റ്റെര്‍ലിങ്. എന്നാല്‍ അര്‍ഹിച്ച അംഗീകാരമാണ്. മൗറോ ഇക്കാര്‍ഡിയും ഇതേ പട്ടികയില്‍ ഇടമുള്ളവനാണ്. പല കാരണങ്ങളാല്‍ താരവും തഴയപ്പെടുകയാണ്. ഫിലിപ്പ് കുട്ടീഞ്ഞോയാണ് മറ്റൊരാള്‍. ബ്രസീല്‍ താരം ഇന്ന് സൂപ്പര്‍ താരങ്ങളുടെ നിലവാരത്തിലേക്കുയരേണ്ടവനാണ്. എന്നാല്‍ പലപ്പോഴും കുട്ടീഞ്ഞോക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ല.

അടുത്ത സൂപ്പര്‍ താരങ്ങളായി ആരാധകര്‍ വാഴ്ത്തുന്നവരിലെ മുന്‍നിരക്കാരന്‍ കെയ്‌ലിയന്‍ എംബാപ്പെയാണ്. എന്നാല്‍ എംബാപ്പെയും ഫ്രാന്‍സ് ടീം മാനേജ്‌മെന്റുമായുള്ള ഉടക്ക് താരത്തിന്റെ കരിയറിനെ പിന്നോട്ടടിക്കുകയാണ്. നിലവില്‍ ഫ്രഞ്ച് ടീമിന് പുറത്താണ് എംബാപ്പെ. ഹാളണ്ടിനേയും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെ പല യുവതാരങ്ങളും അടുത്ത സൂപ്പര്‍ താരങ്ങളാവാന്‍ കെല്‍പ്പുള്ളവരാണ്. ഇവരില്‍ ആരൊക്കെ വളര്‍ന്ന് വരുമെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, January 3, 2025, 21:18 [IST]
Other articles published on Jan 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+