Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

21ാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ താരമാര്? ടോപ് ഫൈവില്‍ ഇവര്‍; തലപ്പത്ത് മെസി തന്നെ

ലോക ഫുട്‌ബോളിലെ മികച്ച ഫുട്‌ബോള്‍ താരം ആരാണെന്ന് ചോദിച്ചാല്‍ ഉത്തരങ്ങള്‍ വ്യത്യസ്തമാവും. പെലെയെന്നും മറഡോണയെന്നും ചിലര്‍ പറയുമ്പോള്‍ ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുടെ പേരുകളാവും ചിലര്‍ക്ക് പറയാനാവുക. ഓരോരുത്തരുടേയും കാഴ്ചപ്പാടിനും കളി അറിവിനും അനുസരിച്ച് ഇത് മാറിക്കൊണ്ടിരിക്കും. എന്നാല്‍ 21ാം നൂറ്റാണ്ടിലെ മികച്ച അഞ്ച് താരങ്ങളെ പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും?. പരിശോധിക്കാം

ലയണല്‍ മെസി

തലപ്പത്ത് ലയണല്‍ മെസിയാണ്. അര്‍ജന്റീനയുടെ നായകനായി ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ നയിക്കാന്‍ സാധിച്ച താരമാണ് മെസി. പല ഇതിഹാസങ്ങള്‍ക്കും ലോകകപ്പ് കിരീടമെന്നത് സ്വപ്‌നമായിരുന്നു. എന്നാല്‍ മെസി തന്റെ കരിയറിന്റെ അവസാന സമയത്ത് ആ നേട്ടം സ്വന്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ തോറ്റ് തുടങ്ങിയ അര്‍ജന്റീനയെ കപ്പിലേക്കെത്തിക്കാന്‍ മെസിക്കായി. കോപ്പാ അമേരിക്കയിലും അര്‍ജന്റീനയെ കപ്പിലേക്കെത്താന്‍ മെസിക്കായി. ബാലന്‍ദ്യോറില്‍ എട്ട് തവണ മുത്തമിടാനും മെസിക്ക് ഭാഗ്യമുണ്ടായി. ബാഴ്‌സലോണവിട്ട് പിഎസ്ജിയിലും നിലവില്‍ ഇന്റര്‍ മയാമിയിലും കളിക്കുകയാണ് മെസി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

രണ്ടാം സ്ഥാനത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണുള്ളത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ യുവേഫ ടൂര്‍ണമെന്റുകളില്‍ അതുല്യ റെക്കോഡ് സ്വന്തമാക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ പേരെടുത്ത റൊണാള്‍ഡോ റയല്‍ മാഡ്രിഡിനൊപ്പമാണ് കൂടുതല്‍ ശോഭിച്ചത്. അഞ്ച് തവണ ബാലന്‍ദ്യോര്‍ നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ് റൊണാള്‍ഡോ. നിലവില്‍ സൗദി ക്ലബ്ബായ അല്‍ നാസറിനായാണ് റൊണാള്‍ഡോ കളിക്കുന്നത്.

സിനദിന്‍ സിദാന്‍

മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരം സിനദിന്‍ സിദാനാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. കളിച്ചുകൊണ്ടിരുന്ന സമയത്ത് വലിയ ആരാധകരെ സൃഷ്ടിക്കാന്‍ സിദാന് സാധിച്ചിട്ടുണ്ട്. പെലെയടക്കം പ്രശംസിച്ചിട്ടുള്ള താരമാണ് സിദാന്‍. 2002ലെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ സിദാന്‍ നേടിയ ഗോള്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്നത്. 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയുടെ മറ്റൊരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയതോടെ സിദാന്‍ വിവാദ താരമായി. വിരമിച്ച ശേഷം പരിശീലക റോളില്‍ സിദാന്‍ തിളങ്ങുകയാണ്. റയല്‍ മാഡ്രിഡിന്റെയടക്കം പരിശീലകനായി മിന്നിക്കാന്‍ സിദാന് സാധിച്ചു.

cristiano ronaldo

റൊണാള്‍ഡീഞ്ഞോ

ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോയാണ് മറ്റൊരു താരം. കരിയില കിക്കുകൊണ്ട് ആരാധക മനസ് കീഴടക്കിയ റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണക്കായി ഏറെ നാള്‍ തിളങ്ങിയ താരമാണ്. എന്നെന്നും ഓര്‍മിക്കപ്പെടുന്ന നിരവധി ഗോളുകള്‍ സമ്മാനിച്ചിട്ടുള്ള താരമാണ് റൊണാള്‍ഡീഞ്ഞോ. 2005ല്‍ ബാലന്‍ദ്യോര്‍ നേടിയ റൊണാള്‍ഡീഞ്ഞോ ഇതേ വര്‍ഷം ഫിഫയുടെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. 2002ല്‍ കിരീടം നേടിയ ബ്രസീല്‍ ടീമിലും റൊണാള്‍ഡീഞ്ഞോ ഭാഗമായി. ബാഴ്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനും റൊണാള്‍ഡീഞ്ഞോക്കായി.

തിയറി ഹെന്റി

മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരമായ തിയറി ഹെന്‍ റിയാണ് അഞ്ചാമന്‍. യുവന്റസിനായും ആഴ്‌സനലിനായും ബാഴ്‌സലോണക്കായുമെല്ലാം കളിച്ചിട്ടുള്ള ഹെന്‍ റി 1998ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിന്റെ ഭാഗമായിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, ലാലിഗ ഉള്‍പ്പെടെ പ്രധാന ക്ലബ്ബ് ടൂര്‍ണമെന്റ് കിരീടങ്ങളും ഹെന്‍ റിയുടെ പേരിലുണ്ട്.

Story first published: Thursday, December 26, 2024, 14:32 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+