Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

താരമൂല്യം ഞെട്ടിക്കും, ടോപ് 5 ഫുട്‌ബോള്‍ താരങ്ങള്‍ ആരൊക്കെ? മെസിയും റോണോയുമില്ല

മറ്റ് കായിക ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫുട്‌ബോള്‍ താരങ്ങള്‍ ആസ്തിയുടെ കാര്യത്തില്‍ വളരെ മുന്നിലായിരിക്കും. ഒട്ടുമിക്ക ഫുട്‌ബോള്‍ താരങ്ങളും കോടികളുടെ ആസ്തിയുള്ളവരും അത്യാഡംഭര ജീവിതം നയിക്കുന്നവരും വലിയ ആരാധക പിന്തുണയുള്ളവരുമായിരിക്കും. ഫുട്‌ബോളിലൂടെ ലോകത്തിലെ സമ്പന്നരുടെ പട്ടികയിലേക്ക് ഉയര്‍ന്ന നിരവധി താരങ്ങളെ കാണാനാവും. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമെല്ലാം ആകെ ആസ്തി നോക്കുമ്പോള്‍ എല്ലാവരേയും ഞെട്ടിക്കും.

എക്കാലത്തും വലിയ താരമൂല്യം ഇരുവര്‍ക്കുമുണ്ട്. എന്നാല്‍ ഇവരുടെ കരിയര്‍ ഏറെക്കുറെ അവസാന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. നിലവിലെ ഫുട്‌ബോള്‍ താരങ്ങളെ പരിഗണിച്ച് ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള താരങ്ങളെ പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? ടോപ് ഫൈവില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം. കെയ്‌ലിയന്‍ എംബാപ്പെയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള താരങ്ങളിലൊരാള്‍.

റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കറായ എംബാപ്പെയുടെ നിലവിലെ താരമൂല്യം പരിഗണിച്ചാല്‍ 175.2 ദശലക്ഷം യൂറോയാണ്. ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ താരമാണ് എംബാപ്പെ. ഇതിനോടകം ഫ്രാന്‍സിനൊപ്പം ലോകകപ്പ് കിരീടം നേടാന്‍ എംബാപ്പെക്ക് സാധിച്ചിട്ടുണ്ട്. പിഎസ്ജിയിലൂടെ ക്ലബ്ബ് ഫുട്‌ബോളില്‍ വളര്‍ന്ന എംബാപ്പെ മെസിക്കും റൊണാള്‍ഡോയ്ക്കും ശേഷം അടുത്ത സൂപ്പര്‍ താരമായി മാറുമെന്ന കാര്യം ഉറപ്പാണ്.

ലാമിന്‍ യമാലാണ് മറ്റൊരു താരം. ബാഴ്‌സലോണക്കായി കളിക്കുന്ന സ്പാനിഷ് താരത്തിന് വലിയ ഭാവിയുണ്ടെന്ന് നിസംശയം പറയാം. ഇതിനോടകം തന്റെ കരുത്ത് തെളിയിക്കാന്‍ 17കാരന് സാധിച്ചിട്ടുണ്ട്. യുവതാരമായതിനാല്‍ത്തന്നെ ഇനിയും ഏറെ നാള്‍ കളത്തില്‍ തുടരാനും അടുത്ത ഇതിഹാസമായി മാറാനും യമാലിന് കഴിവുണ്ട്. 180.3 ദശലക്ഷം യൂറോയാണ് നിലവിലെ ലാമിന്‍ യമാലിന്റെ താരമൂല്യം. ബാഴ്‌സലോണക്കൊപ്പം അടുത്ത സൂപ്പര്‍ താരമായി യമാല്‍ മാറാന്‍ സാധ്യതകളേറെയാണ്.

vinicius junior

റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറാണ് മറ്റൊരു താരം. ഇതിനോടകം ഫിഫയുടെ ബെസ്റ്റ് താരമായി മാറിയ വിനീഷ്യസിന്റെ താരമൂല്യം 205.7 ദശലക്ഷം യൂറോയാണ്. അടുത്ത ഇതിഹാസ താരമായി വളരാന്‍ കെല്‍പ്പുള്ളവനാണ് വിനീഷ്യസെന്ന് നിസംശയം പറയാം. എര്‍ലിങ് ഹാളണ്ടാണ് മറ്റൊരു താരം. മാഞ്ചസ്റ്റര്‍ സിറ്റിക്കായി മിന്നിക്കുന്ന ഹാളണ്ടിന്റെ താരമൂല്യം 221.5 ദശലക്ഷം യൂറോയാണ്. ജൂഡ് ബെല്ലിങ്ഹാമാണ് താരമൂല്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡറുടെ മൂല്യം 251.4 ദശലക്ഷം യൂറോയാണ്. മെസിയും റൊണാള്‍ഡോയും ഈ പട്ടികയില്‍ ടോപ് 10ലില്ല. മെസി ഇന്റര്‍ മയാമിക്കായും റൊണാള്‍ഡോ അല്‍ നാസറിനായുമായാണ് കളിക്കുന്നത്.

Story first published: Friday, January 10, 2025, 15:15 [IST]
Other articles published on Jan 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+