Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകരെക്കാള്‍ കൂടുതല്‍ ഹേറ്റേഴ്‌സ്, ആര്‍ക്കും ഇഷ്ടമല്ല! വെറുക്കപ്പെടുന്ന ഫുട്‌ബോള്‍ താരങ്ങളിതാ

ഫുട്‌ബോള്‍ താരങ്ങളോട് പൊതുവേ എല്ലാവര്‍ക്കും വലിയ ആരാധനയാണുള്ളത്. ലോകത്തിലെ എല്ലായിടത്തും സ്വീകാര്യതയുള്ള ഫുട്‌ബോളില്‍ മികവ് കാട്ടുന്ന താരങ്ങള്‍ക്കെല്ലാം വലിയ അംഗീകാരവും പ്രശസ്തിയുമെല്ലാം ലഭിക്കാറുണ്ട്. ആധുനിക ഫുട്‌ബോളിലേക്ക് വരുമ്പോള്‍ വലിയ ആരാധക പിന്തുണ ലഭിക്കുന്നവരാണ് ലയണല്‍ മെസും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കെയ്‌ലിയന്‍ എംബാപ്പെയുമെല്ലാം. ഇവര്‍ക്കെല്ലാം എല്ലായിടത്തും വലിയ സ്വീകാര്യതയുമുണ്ട്.

ഒട്ടുമിക്ക ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഈ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാല്‍ ചുരുക്കം ചില ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആരാധകരെക്കാള്‍ കൂടുതലുള്ളത് ഹേറ്റേഴ്‌സാണെന്ന് പറയാം. ഇത്തരത്തില്‍ ഫുട്‌ബോള്‍ താരങ്ങളില്‍ വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സെര്‍ജിയോ റാമോസ്

ഏറ്റവും കൂടുതല്‍ ഹേറ്റേഴ്‌സുള്ള താരമാണ് സെര്‍ജിയോ റാമോസ് എന്ന് പറയാം. പ്രതിരോധ നിര താരമായ റാമോസ് എതിരാളികളോട് യാതൊരു മയവും കാട്ടാത്ത താരമായിരുന്നു. ഏത് വിധേനെയും എതിരാളികളെ തടുത്തിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റാമോസ് കളിച്ചിരുന്നതെന്ന് പറയാം. അതുകൊണ്ടുതന്നെ മുന്‍ റയല്‍ മാഡ്രിഡ് താരത്തിന്റെ കരിയറിലുടെനീളം നിരവധി വിവാദങ്ങളുമുണ്ടായിട്ടുണ്ട്. ഫൗളുകളുടെ രാജകുമാരനായിരുന്ന റാമോസ് കൂടുതല്‍ റെഡ് കാര്‍ഡ് വാങ്ങിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ്. ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോഴും റാമോസ് ആരാധകരുടെ പ്രിയപ്പെട്ടവനായിരുന്നില്ല.

പെപ്പെ

പോര്‍ച്ചുഗല്‍ പ്രതിരോധ നിര താരമായ പെപ്പെയേയും ആരാധകര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഫൗളുകള്‍ നിറഞ്ഞ കളി ശൈലിയാണ് ഇതിന് കാരണം. പെപ്പെ പ്രതിരോധ നിരയില്‍ മികവ് കാട്ടിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശൈലി ആക്രമണോത്സകമായിരുന്നു. എതിരാളികളെ ഗുരുതരമായി പരിക്കേല്‍പ്പിക്കാന്‍ പോലും മടികാട്ടാത്ത താരമാണ് പെപ്പെ. ഇതാണ് അദ്ദേഹത്തെ ആരാധകരുടെ വെറുക്കപ്പെട്ടവനാക്കി മാറ്റിയതെന്ന് പറയാം.

ഡീഗോ കോസ്റ്റ

ചെല്‍സി സ്‌ട്രൈക്കറായ ഡീഗോ കോസ്റ്റയെ ഇഷ്ടമുള്ളവരെക്കാള്‍ വെറുക്കുന്നവരാണ് കൂടുതല്‍. പ്രതിരോധ നിരക്കാരുടെ ഉറക്കം കെടുത്തിയ സ്‌ട്രൈക്കര്‍മാരിലൊരാളാണ് കോസ്റ്റ. ചെല്‍സി, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള കോസ്റ്റ കളത്തില്‍ മാന്യനായ താരമായിരുന്നില്ല. പലപ്പോഴും കള്ള വീഴ്ചകള്‍ അഭിനയിച്ച് ഫ്രീകിക്ക് നേടാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കൂടാതെ ഫൗളുകള്‍ നിറഞ്ഞ ശൈലിയുമാണ്. ഇതെല്ലാം കോസ്റ്റയെ വെറുക്കപ്പെട്ടവനാക്കുന്നു.

pepe

ഡീഗോ മറഡോണ

അര്‍ജന്റീനയുടെ ഇതിഹാസ താരമാണ് ഡീഗോ മറഡോണ. ഇതിനോടകം മണ്‍മറഞ്ഞുപോയ അദ്ദേഹം ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്. വലിയ ആരാധക പിന്തുണയുള്ള താരമാണെങ്കിലും മറഡോണയെ വെറുക്കുന്നവരും ഏറെയാണ്. കൈകൊണ്ട് തട്ടി ഗോള്‍ കയറ്റിയ സംഭവത്തില്‍ ദൈവത്തിന്റെ കൈയെന്ന് പറയുന്നവരെക്കാള്‍ ചതിയെന്ന് പറയുന്നവരാണ് കൂടുതല്‍. മാന്യതയില്ലാത്ത താരമെന്ന നിലയിലാണ് എതിരാളികള്‍ മറഡോണയെ വിശേഷിപ്പിക്കുന്നത്.

ജോസ് മൗറീഞ്ഞോ

ഇതിഹാസ പരിശീലകനായ ജോസ് മൗറിഞ്ഞോ താരമായിരുന്നപ്പോഴും പരിശീലകനായിരുന്നപ്പോഴും ഒരുപോലെ എല്ലാവരേയും വെറുപ്പിച്ചയാളാണ്. എല്ലാവരോടും അഹങ്കാരം കാട്ടുന്ന ആളാണ് മൗറീഞ്ഞോ. കൂടാതെ പല തവണ മോശം പെരുമാറ്റത്തിലൂടെ ആരാധകരുടേയും താരങ്ങളുടേയും വില്ലനായും മൗറീഞ്ഞോ മാറിയിട്ടുണ്ട്. പരിശീലകനായ ശേഷവും പല തരത്തിലുള്ള വിവാദങ്ങളിലൂടെ അദ്ദേഹം നിരാശപ്പെടുത്തുകയാണ്.

Story first published: Thursday, December 5, 2024, 13:23 [IST]
Other articles published on Dec 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+