Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി റോണോ, ഇവര്‍ക്ക് ശേഷം 'ഗോട്ട്' പദവിയിലാര്? മത്സരിച്ച് ഈ നാല് പേര്‍

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങള്‍ ആരൊക്കെയെന്ന ചോദ്യത്തിന് ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണെന്ന് നിസംശയം പറയാനാവും. ഇവരിലാരാണ് ബെസ്റ്റ് എന്നത് സംബന്ധിച്ച് വലിയ തര്‍ക്കം ആരാധകര്‍ക്കുണ്ട്. അര്‍ജന്റീനയുടെ ഇതിഹാസമായ മെസി പോര്‍ച്ചുഗല്‍ താരമായ റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുന്നിലാണെന്ന് തന്നെ പറയാം. ബാലന്‍ദ്യോറുടെ എണ്ണത്തില്‍ റൊണാള്‍ഡോയേക്കാള്‍ മുന്നിലാണ് മെസി.

അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്കും എത്തിച്ചതോടെ മെസി റൊണാള്‍ഡോയേക്കാള്‍ ഒരു പടി മുന്നിലെത്തി. മെസി അടുത്ത ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇടം നേടിയപ്പോള്‍ റൊണാള്‍ഡോ വിരമിക്കല്‍ സൂചന നല്‍കിക്കഴിഞ്ഞു. എന്തായാലും ഇരുവരും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. മെസിയും റൊണാള്‍ഡോയും കളമൊഴിഞ്ഞാല്‍ പകരം ഈ സ്ഥാനത്തേക്കെത്തുക ആരൊക്കെയാവും? പരിശോധിക്കാം.

കെയ്‌ലിയന്‍ എംബാപ്പെ

നിലവില്‍ അടുത്ത ഗോട്ട് സ്ഥാനം ലക്ഷ്യമിട്ട് മുന്നേറുന്നവരിലെ മുന്‍നിരക്കാരനാണ് ഫ്രാന്‍സിന്റെ കെയ്‌ലിയന്‍ എംബാപ്പെ. അതിവേഗക്കാരനായ എംബാപ്പെ ചെറിയ പ്രായംകൊണ്ട് തന്നെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ നേടിയെടുത്തവനാണ്. 16ാം വയസില്‍ മൊനാക്കോയിലൂടെ അരങ്ങേറ്റം നടത്തിയ എംബാപ്പെ ഇന്ന് ലോക ഫുട്‌ബോളിലെ ഏറ്റവും താരമൂല്യമുള്ള യുവതാരങ്ങളിലൊരാളാണ്. ലോകകപ്പിലടക്കം തന്റെ മികവ് തെളിയിക്കാന്‍ എംബാപ്പെക്ക് സാധിച്ചിട്ടുണ്ട്. 19ാം വയസില്‍ ലോകകപ്പ് കിരീടത്തിന്റെ ഭാഗമാവാന്‍ എംബാപ്പെക്ക് സാധിച്ചു. ഗോള്‍ നേടാനും മിടുക്കുകാട്ടുന്ന എംബാപ്പെ റൊണാള്‍ഡോയുടെ ആരാധകനാണ്.

എര്‍ലിങ് ഹാലണ്ട്

യുവതാരമായ എര്‍ലിങ് ഹാലണ്ടും ഇതിനോടകം ഫുട്‌ബോള്‍ ലോകത്തിന്റെ കൈയടി വാങ്ങിയവനാണ്. അസാധ്യ ഫിനിഷിങ് മികവാണ് ഹാലണ്ടിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പ്രതിരോധ നിരക്കാരുടെ പേടി സ്വപ്‌നമാവാന്‍ ഇതിനോടകം ഹാലണ്ടിന് സാധിച്ചിട്ടുണ്ട്. ലോങ് റേഞ്ച് ഷോട്ടുകളിലൂടെ ഗോള്‍ നേടാന്‍ മിടുക്കുകാട്ടുന്ന ഹാലണ്ട് നിലവിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണെന്ന് പറയാം. മെസിക്കും റൊണാള്‍ഡോക്കും ശേഷം സൂപ്പര്‍ താര പദവിയിലേക്കെത്താന്‍ കഴിവുള്ള താരമാണ് ഹാലണ്ടെന്ന് നിസംശയം പറയാം.

kylian mbappe

വിനീഷ്യസ് ജൂനിയര്‍

നിരവധി ഫുട്‌ബോള്‍ ഇതിഹാസങ്ങളെ ലോക ഫുട്‌ബോളിന് സമ്മാനിച്ചിട്ടുള്ള ബ്രസീല്‍ ടീമിലെ ഇളമുറക്കാരന്മാരിലൊരാളാണ് വിനീഷ്യസ് ജൂനിയര്‍. 24കാരനായ താരം നിലവില്‍ റയല്‍ മാഡ്രിഡിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. സാംബ താളത്തിന്റെ വേഗത്തില്‍ കളിക്കുന്ന വിനീഷ്യസ് ഇന്ന് ലോക ഫുട്‌ബോളിന് വലിയ പ്രതീക്ഷ നല്‍കുന്നവരിലൊരാളാണെന്ന് പറയാം. വലിയ ഭാവിയുള്ള താരമാണ് താനെന്ന് ഇതിനോടകം പ്രകടന മികവുകൊണ്ട് തെളിയിക്കാന്‍ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്. മെസിക്കും റോണോക്കും ശേഷം സൂപ്പര്‍ താരത്തിന്റെ സിംഹാസനം അലങ്കരിക്കാന്‍ വിനീഷ്യസിനും യോഗ്യതയുണ്ട്.

ജാവോ ഫെലിക്‌സ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനായി പോര്‍ച്ചുഗല്‍ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ജാവോ ഫെലിക്‌സ്. 24കാരനായ താരം ഇതിനോടകം അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ്ബ് ഫുട്‌ബോളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ആക്രമണോത്സക ഫുട്‌ബോള്‍ കളിക്കുന്ന യുവതാരത്തില്‍ ഫുട്‌ബോള്‍ ലോകം വലിയ പ്രതീക്ഷവെക്കുന്നുണ്ട്. ബാഴ്‌സലോണക്കായി കളിച്ചിട്ടുള്ള താരം നിലവില്‍ ചെല്‍സിക്കൊപ്പമാണ്. പ്രതിഭ നോക്കുമ്പോള്‍ റോണോയുടെ പകരക്കാരനായി വളരാന്‍ ഫെലിക്‌സിന് സാധിച്ചേക്കും.

Story first published: Monday, October 7, 2024, 22:15 [IST]
Other articles published on Oct 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+