Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളില്‍ വമ്പന്‍ അഴിച്ചുപണി, മൂന്ന് സൂപ്പര്‍ താരങ്ങള്‍ കൂടുമാറും; ആരൊക്കെയെന്ന് അറിയാം

ക്ലബ്ബ് ഫുട്‌ബോളില്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നിരിക്കുകയാണ്. ഈ മാസം നടക്കുന്ന കൈമാറ്റ ജാലകത്തിലൂടെ വലിയ അഴിച്ചുപണികളാണ് എല്ലാ ടീമുകളും ഉദ്ദേശിക്കുന്നത്. പല സൂപ്പര്‍ ക്ലബ്ബുകളും പ്രതീക്ഷിച്ച നിലവാരം ഇപ്പോള്‍ കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ടീമുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശീലകരും നിര്‍ബന്ധിതരാവുകയാണ്. സൂപ്പര്‍ താരങ്ങളെയടക്കം ഒപ്പം കൂട്ടി നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ടീമുകളുള്ളത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് ലിവര്‍പൂള്‍. യര്‍ഗന്‍ ക്ലോപ്പിന്റെ സംഘം ഇത്തവണ ഗംഭീര പ്രകടനമാണ് നടത്തുന്നത്. നിലവില്‍ ടേബിള്‍ ടോപ്പര്‍മാരാണ് ലിവര്‍പൂള്‍. എന്നാല്‍ ലിവര്‍പൂളില്‍ നിന്ന് കൂടുമാറാന്‍ ചില സൂപ്പര്‍ താരങ്ങള്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതില്‍ ടീമിന്റെ നെടുന്തൂണുകളായ താരങ്ങളും ഉള്‍പ്പെടും. ഇത്തരത്തില്‍ ലിവര്‍പൂള്‍ വിടാന്‍ കാത്തുനില്‍ക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

mohammed salah

മുഹമ്മദ് സലാഹാണ് ഇതില്‍ എടുത്തു പറയേണ്ട താരം. ലിവര്‍പൂളിന്റെ തുറുപ്പുചീട്ടായ സ്‌ട്രൈക്കര്‍ കൂടുമാറാന്‍ പോവുകയാണ്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം പിഎസ്ജിയിലേക്കാവും സലാഹ് കൂടുമാറുക. ലിവര്‍പൂളുമായി പുതിയ കരാര്‍ ഒപ്പിടാന്‍ സലാഹിന് താല്‍പര്യമില്ലെന്നാണ് വിവരം. ഇത്തവണത്തെ ലിവര്‍പൂളിന്റെ കുതിപ്പിന് കടിഞ്ഞാണ്‍ പിടിക്കുന്നത് സലാഹാണ്. 18 മത്സരത്തില്‍ നിന്ന് 17 ഗോളാണ് താരം നേടിയത്. 13 അസിസ്റ്റും നല്‍കി. കരാറൊപ്പിടാന്‍ സലാഹ് തയ്യാറാവാത്ത സാഹചര്യത്തില്‍ ഫ്രീ ട്രാന്‍സ്ഫറായാവും അദ്ദേഹം ടീം വിടുക.

ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി റെക്കോഡ് തുക സലാഹിന് ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ഗോളിന്റെ റിപ്പോര്‍ട്ടുള്ളത്. എന്തായാലും സലാഹ് പിഎസ്ജി വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. സലാഹ് ലിവര്‍പൂള്‍ വിട്ടാല്‍ ടീമിനത് നികത്താനാവാത്ത വിടവായിരിക്കും. സലാഹിനെപ്പോലൊരു സൂപ്പര്‍ താരത്തെ കൈവിട്ടു കളഞ്ഞാല്‍ അതേ നിലവാരത്തിലുള്ള താരത്തെ കൊണ്ടുവരിക പ്രയാസമാണെന്നതാണ് വസ്തുത. ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡാണ് മറ്റൊരു താരം. റൈറ്റ് ബാക്ക് താരമായ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ഫ്രീ ട്രാന്‍സ്ഫറായാണ് കൂടുമാറ്റത്തിന് ഒരുങ്ങുന്നത്.

ലിവര്‍പൂള്‍ കരാര്‍ പുതുക്കാന്‍ താല്‍പര്യം അറിയിച്ചെങ്കിലും താരം സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വിവരം. പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബ്ബ് വിട്ട് ലാലിഗയിലേക്കാണ് താരം കൂടുമാറാന്‍ പോകുന്നതെന്നാണ് വിവരം. ലഭിക്കുന്ന സൂചനകള്‍ പ്രകാരം അലക്‌സാണ്ടര്‍ റയല്‍ മാഡ്രിഡിലേക്കാവും പോവുക. ചാമ്പ്യന്‍ ക്ലബ്ബുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും കൂടുമാറ്റം വൈകാതെ ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ താരത്തെ കൈവിടാതിരിക്കാന്‍ ലിവര്‍പൂള്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

ഇറ്റാലിയന്‍ വിങ്ങറായ ഫെഡറിക്കോ വിങ്ങറും ക്ലബ്ബ് വിടാന്‍ തയ്യാറെടുക്കുകയാണ്. ലിവര്‍പൂളില്‍ കാര്യമായ അവസരം താരത്തിന് ലഭിക്കുന്നില്ല. ബെഞ്ചിലിരിക്കുന്നതില്‍ താരത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ചര്‍ച്ചകള്‍ നടത്തിയിട്ടും കാര്യമായ അവസരം ലഭിക്കാത്തതിനാല്‍ ചീസ ക്ലബ്ബ് വിടാനൊരുങ്ങുകയാണ്. എന്നാല്‍ പുതിയ തട്ടകത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

Story first published: Saturday, January 4, 2025, 13:39 [IST]
Other articles published on Jan 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+