ലോകകപ്പ് പ്രവചിക്കും ഈ ഷഹീന്‍... ആരാ ഇവന്‍
ദുബായ്: ലോകകപ്പ് തുടങ്ങിയാല്‍ പിന്നെ പ്രവചനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. എല്ലാവരും ഇറങ്ങും ഓരോ മത്സരത്തിന്റേയും ഫലം പ്രവചിക്കാന്‍. എങ്കിലും ലോകകപ്പ് മത്സരങ്ങള്‍ പ്രവചിക്കാന്‍ ചിലപ്പോള്‍ ചില എക്‌സ്‌പെര്‍ട്ടുമാര്‍ രംഗപ്രവേശനം ചെയ്യാറുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ ഒരു നീരാളിയായിരുന്നു പ്രവചനത്തിന്റെ മൊത്തക്കച്ചവടക്കാരന്‍. പേര് പോള്‍ നീരാളി. എന്നാല്‍ ലോകകപ്പ് കഴിഞ്ഞതോടെ നീരാളിയുടെ കാറ്റ് പോയി. ഇത്തവണയും പലരും പ്രവചനത്തിന്റെ പേറ്റന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

ദുബായില്‍ നിന്നാണ് ഈ വാര്‍ത്ത. ലോകകപ്പ് പ്രവചത്തിന്റെ പുതിയ മുഖങ്ങള്‍. ഷഹീനും വസ്ലാവിയും. ഇവര്‍ ആരെന്നറിയണ്ടേ... രണ്ട് ഒട്ടകങ്ങള്‍.
വെറുതേ പറയുന്നതല്ല. ഇവന്‍മാര് പറയുന്നതൊക്കെ സംഭവിക്കുന്നുണ്ടെന്നാണ് വിവരം. ബ്രസീല്‍ ക്രൊയേഷ്യ മത്സരത്തില്‍ ബ്രസീല്‍ ജയിക്കുമെന്ന് ഇവര്‍ പ്രവചിച്ചു. അതുപോലെ സംഭവിച്ചില്ലേ... സ്‌പെയിന്‍-ഹോളണ്ട് മത്സരത്തില്‍ ഹോളണ്ട് ജയിക്കുമെന്നും ഇവര്‍ പ്രവചിച്ചത്രെ.
പോര്‍ട്ടുഗലും ജര്‍മനിയും ഏറ്റുമുട്ടുമ്പോള്‍ പോര്‍ച്ചുഗലിനായിരിക്കും ജയം എന്നാണ് ഇവര്‍ പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ഉറുഗ്വേ മത്സരം സമനിലയില്‍ പിരിയുമത്രെ.
കളിക്കുന്ന രണ്ട് ടീമുകളുടേയും പതാകയോ പോസ്റ്ററോ ഒട്ടകത്തിന്റെ രണ്ട് വശത്ത് വക്കും. രണ്ട് വശത്തും നല്ല ഈന്തപ്പഴവും തൂക്കിയിട്ടിട്ടുണ്ടാവും. ഏത് ഭാഗത്തെ പഴമാണോ ഇവര്‍ ഭക്ഷിക്കുന്നത് , ആ ടീം ജയിക്കുമെന്നാണ് ഇപ്പോഴത്തെ ലോകകപ്പ് വിശ്വാസം. എന്തായാലും ഈ വിശ്വാസവും പ്രവചനവും എത്രനാള്‍ മുന്നോട്ട് പോകുമെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications