
പാരീസ്: റഷ്യന്‍ ലോകകപ്പിലെ സെന്‍സേഷനായി മാറിയ ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ ക്ലബ്ബ് ഫുട്‌ബോളിലും തരംഗമാവാനൊരുങ്ങുകയാണ്. ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി തങ്ങളുടെ തുറുപ്പുചീട്ടുകളിലൊന്നായി എംബാപ്പെയെ മാറ്റിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പുതിയ സീസണില്‍ പ്രശസ്തമായ ഏഴാം നമ്പര്‍ ജഴ്‌സിയാണ് താരത്തിന് പിഎസ്ജി സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ എംബാപ്പെയുടെ ജഴ്‌സി നമ്പര്‍ 29 ആയിരുന്നു.
കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ച് ക്ലബ്ബ് വിട്ട ബ്രസീല്‍ വിങര്‍ ലൂക്കാസ് മൗറയായിരുന്നു ഏഴാം നമ്പര്‍ ജഴ്‌സിയുടെ മുമ്പത്തെ അവകാശി. ജനുവരി ട്രാന്‍സ്ഫറിലാണ് മൗറ പിഎസ്ജ വിട്ട് ടോട്ടനം ഹോട്‌സ്പറിലേക്കു ചേക്കേറിയത്.
പിഎസ്ജിക്കു തനിക്കു ഏഴാം നമ്പര്‍ ജഴ്‌സി നല്‍കിയത് ഏറെ ആവേശത്തോടെയാണ് എംബാപ്പെ നോക്കിക്കാണുന്നത്. ജഴ്‌സി നമ്പറില്‍ അല്ല മറിച്ച് കളിക്കളത്തിലെ പ്രകടനത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് എംബാപ്പെ പറഞ്ഞു. ഏഴ് എന്നത് ഇതിഹാസതാരങ്ങളുടെ ജഴ്‌സി സനമ്പറാണ്. നിരവധി മഹാന്‍മാരായ കളിക്കാര്‍ ഈ നമ്പര്‍ ധരിച്ചിട്ടുണ്ട്. ഈ നമ്പറിനോട് നീതി പുലര്‍ത്താന്‍ കഴിയുമെന്നാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും താരം കൂട്ടിച്ചേര്‍ത്തു.