അര്‍ജന്റീനിയന്‍ കളിക്കാരും കോച്ചും തമ്മില്‍ ഉടക്കോ; മഷരാനോ തുറന്നു പറയുന്നു
മോസ്‌കോ: ലോകകപ്പില്‍ മെസിയുടെ അര്‍ജന്റീന നാണംകെട്ട് നില്‍പ്പാണ്. ടീമിന്റെ മോശം പ്രകടനത്തിന് കാരണമായത് കോച്ച് യോര്‍ഗെ സാംപോളി തീരുമാനങ്ങളാണെന്നും ക്രൊയേഷ്യക്കെതിരെ 3-0ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ കോച്ചും കളിക്കാരും തമ്മില്‍ ഉടക്ക് രൂപപ്പെട്ടതായും നേരത്തെ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളില്‍ തെല്ലും കഴമ്പില്ലെന്നാണ് അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ജാവിയര്‍ മഷരാനോ വ്യക്തമാക്കിയത്. കോച്ചും കളിക്കാരും തമ്മില്‍ നല്ല ബന്ധമാണെന്നും മഷരാനോ കൂട്ടിച്ചേര്‍ത്തു.
1958ന് ശേഷമുള്ള ഏറ്റവും കനത്ത തോല്‍വിയാണ് അര്‍ജന്റീന ക്രൊയേഷ്യയില്‍ നിന്നും ഏറ്റുവാങ്ങിയത്. 2014 ലോകകപ്പിലെ റണ്ണര്‍ അപ്പ് ടീമിന് അല്‍പ്പമെങ്കിലും ജീവശ്വാസം നല്‍കിയത് നൈജീരിയ 2-0ന് ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചത് കൊണ്ട് മാത്രമാണ്. ഗ്രൂപ്പ് ഡി'യിലെ അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാല്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് നിലനില്‍പ്പുള്ളൂ. 16 അംഗ ടീമുകളില്‍ ഒന്നാകാന്‍ ഈ വിജയം ഒരു അവസരം നല്‍കിയേക്കൂം. ലോകകപ്പ് നേടാന്‍ കൊതിച്ചെത്തിയ അഞ്ച് തവണ ലോകതാരത്തിനുള്ള അവാര്‍ഡ് നേടിയിട്ടുള്ള ലയണല്‍ മെസ്സിയുടെ സ്വപ്‌നം സഫലമാക്കാന്‍ വിജയം അനിവാര്യമാണ്.

ഇതിനിടെയാണ് കോച്ചും കളിക്കാരും തമ്മില്‍ പ്രശ്‌നമാണെന്നും, പൊട്ടിത്തെറി നടന്നതായും വാര്‍ത്ത പരന്നത്. ടീമിന്റെ സാധ്യതകളെ പിന്നോട്ടടിപ്പിക്കുമെന്ന് ആരാധകര്‍ ഭയന്ന പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നാണ് പരിചയസമ്പന്നനായ മഷരാനോ വ്യക്തമാക്കുന്നത്. എന്തെങ്കിലും സുഖകരമല്ലാത്ത കാര്യങ്ങള്‍ തോന്നിയാല്‍ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ടീമിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കും. പക്ഷെ ഒരു റണ്ണര്‍അപ്പ് ടീമാണെന്നത് തെളിയിക്കുകയാണ് ആവശ്യം. ടീമിലെ സഹതാരങ്ങളെ വിശ്വാസമാണ്, മഷരാനോ പറഞ്ഞു.
ഇപ്പോള്‍ അനാവശ്യമായി ബഹളമാണ് ചുറ്റിലും, ഇത് ആരെയും സഹായിക്കില്ല, മഷരാനോ കൂട്ടിച്ചേര്‍ത്തു. പാടുപെട്ട് ലോകകപ്പ് യോഗ്യത നേടിയ ശേഷം കളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അര്‍ജന്റീന. ടീമിന് പോരാട്ടവീര്യമില്ലെന്നാണ് പ്രധാന ആരോപണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications