Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബ്രസീലിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞു'; തന്ത്രം വെളിപ്പെടുത്തി ബെല്‍ജിയം കോച്ച്

'ബ്രസീലിനെ നേരിടാൻ ഞങ്ങൾ തയ്യാർ', ബെല്‍ജിയം പരിശീലകന്‍ | Oneindia Malayalam

മോസ്‌കോ: റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബ്രസീല്‍ ബെല്‍ജിയം പോരാട്ടത്തിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഒരുപക്ഷേ ഫൈനലില്‍ മാത്രം കണ്ടുമുട്ടുമെന്ന് കരുതപ്പെട്ടിരുന്ന ഇരുവരും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനൊരുങ്ങവെ ഇരു ടീമുകളുടെയും ആരാധകര്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

belgium

ബ്രസീലിനെ നേരിടാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്നാണ് ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് പറയുന്നത്. ബ്രസീലിനെതിരെ ഏറ്റുമുട്ടുമ്പോള്‍ എന്താണ് വേണ്ടതെന്ന് അറിയാം. മികച്ച ടീമാണ് ബ്രസീല്‍. പതിനൊന്നുപേരും ആക്രമിച്ചു കളിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട കളിയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബ്രസീലിനെതിരെ ഇറങ്ങുമ്പോള്‍ രഹസ്യങ്ങളൊന്നുമില്ല. കളിക്കാര്‍ വലിയ പോരാട്ടത്തിന് തയ്യാറെടുത്തു കഴിഞ്ഞു. ഇത്തരം കളികള്‍ക്കുവേണ്ടി ജനിച്ചവരാണവര്‍. ബ്രസീലിന്റെ ശക്തിയെക്കുറിച്ച് എതിരഭിപ്രായമില്ല. അവര്‍ ഫേവറിറ്റുകളാണ്. അതേസമയം, ജപ്പാനെതിരെ കളിച്ച മാനസികാവസ്ഥയില്‍ കളി തുടര്‍ന്നാല്‍ ബെല്‍ജിയത്തിന് അഭിമാനിക്കാനുള്ള വകയുണ്ടാകുമെന്നും മാര്‍ട്ടിനസ് ഓര്‍പ്പെടുത്തി.

ലോകകപ്പിലെ ഏറ്റവും മികച്ച കളിയായിരിക്കും ഇതെന്നാണ് മാര്‍ട്ടിനെസിന്റെ വിലയിരുത്തല്‍. ആദ്യ ഇലവനില്‍ ആരൊക്കെ ഇറങ്ങണമെന്നതില്‍ വ്യക്തമായ ബോധ്യമുണ്ട്. പന്ത് കൈവശംവെച്ചു കളിക്കുന്നതിനേക്കാള്‍ അതുകൊണ്ട് എന്താണ് ചെയ്യുന്നത് എന്നതാണ് കാര്യം. അവസരങ്ങള്‍ നിരന്തരം സൃഷ്ടിക്കുകയും അവ മുതലെടുക്കകയും ചെയ്യാന്‍ കളിക്കാര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷമായി തങ്ങള്‍ ഇതിനുവേണ്ടിയാണ് കഠിനാധ്വാനം ചെയ്യുന്നത്. എല്ലാ മത്സരങ്ങളും ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുവരെയായി തങ്ങള്‍ 12 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ജപ്പാനെതിരായ മത്സരം കൂടുതല്‍ ഊര്‍ജം പകരുന്നതാണ്. നന്നായി കളിച്ചാല്‍ ജയിക്കാന്‍ കഴിയും. ബ്രസീലിന് അവസരം നല്‍കിയാല്‍ അവര്‍ കളി കൊണ്ടുപോകുമെന്നും കോച്ച് പറഞ്ഞു. വെള്ളിയാഴ്ചയാണ് ബ്രസീല്‍ ബെല്‍ജിയം മത്സരം. ഇരു ടീമുകളും മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ ഫലപ്രവചനം അസാധ്യമാകും.


Story first published: Thursday, July 5, 2018, 8:25 [IST]
Other articles published on Jul 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+