Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോകുലത്തിന് പുതുജീവന്‍, നിര്‍ണായക മല്‍സരത്തില്‍ നെരോക്കയെ വീഴ്ത്തി

കോഴിക്കോട്: ജീവന്മരണപ്പോരില്‍ ഗോകുലം കേരള എഫ്.സിക്ക് ജീവശ്വാസം. ഐ ലീഗിലെ നിര്‍ണായക അങ്കത്തില്‍ ഗോകുലം 2-1ന് ശക്തരായ നെരോക്ക എഫ്.സിയെ വീഴ്ത്തുകയായിരുന്നു. വിജയത്തോട ഗോകുലം ലീഗിലെ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കുകയും ചെയ്തു. 13 മല്‍സരങ്ങള്‍ക്കു ശേഷം ഗോകുലത്തിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

gokulam

കളിയുടെ ആദ്യപകുതിയില്‍ ഗോകുലത്തെ ഞെട്ടിച്ച് നൊരോക്ക ആദ്യ ഗോള്‍ നേടി. 23ാം മിനിറ്റില്‍ ഫെലിക്‌സ് ചിഡിയാണ് നൊരോക്കയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. എന്നാല്‍, ജീവന്മരണപ്പോരില്‍ പൊരുതി കളിച്ച ഗോകുലം കളിയുടെ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളുമായി ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. 46ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഡാനിയല്‍ അഡോയും 82ാം മിനിറ്റല്‍ സ്‌ട്രൈക്കര്‍ മാര്‍ക്കസ് ജോസഫുമാണ് സ്വന്തം തട്ടകത്തില്‍ ആതിഥേയര്‍ക്കു വേണ്ടി ലക്ഷ്യംകണ്ടത്.

ലീഗിലെ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ നൊരോക്കയ്‌ക്കെതിരേ ഗോകുലത്തിന് വിജയം അനിവാര്യമായിരുന്നു. നിലവില്‍ 19 മല്‍സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ഗോകുലം. ലീഗ് സീസണില്‍ ശേഷിക്കുന്ന ഈസ്റ്റ് ബംഗാളിനെതിരായ മല്‍സരത്തില്‍ തോറ്റാലും ഗോകുലത്തിന് തരംതാഴ്ത്തല്‍ ഭീഷണി ഏല്‍ക്കില്ല.

football

ഷില്ലോങ് ലജോങ് ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ ജയിച്ചാലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നേടിയ വിജയത്തിന്റെ ആനുകൂല്യം ഗോകുലത്തിന് നേട്ടമാവും. 18 മല്‍സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി മിനെര്‍വ പഞ്ചാബും 11 പോയിന്റുമായി ലജോങുമാണ് ലീഗിലെ അവസാന രണ്ട് സ്ഥാനങ്ങളിലുള്ളത്. ലീഗില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ടീമാണ് തരംതാഴ്ത്തലില്‍ പെടുക. ഗോളടിക്കുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത ഗോകുലത്തിന്റെ അഡോയാണ് നൊരോക്കയ്‌ക്കെതിരേ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Monday, March 4, 2019, 11:02 [IST]
Other articles published on Mar 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+