കളിക്കളത്തിലെ വീഴ്ചയും അഭിനയവും; നെയ്മര്‍ക്കെതിരെ ഇതിഹാസതാരത്തിന്റെ വിമര്‍ശനം
മോസ്‌കോ: റഷ്യ ലോകകപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ വീഴ്ചകളും അഭിനയവും. ഇതേതുടര്‍ന്ന് താരത്തിന് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വിമര്‍ശനം നേരിടേണ്ടിവന്നു. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട താരങ്ങളിലൊരാള്‍ കൂടിയാണ് നെയ്മര്‍.

ലോകകപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഫിഫ ടെക്‌നിക്കല്‍ ഡയറക്ടറും നെതര്‍ലന്‍ഡ്‌സിന്റെ മുന്‍ താരവുമായ മാര്‍ക്കോ വാന്‍ ബാസ്‌റ്റെന്‍ നെയ്മര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു മനോഭാവം ശരിയല്ലെന്നാണ് വാന്‍ ബാസ്‌റ്റെന്‍ തുറന്നടിച്ചത്.
നിങ്ങള്‍ കളിക്കളത്തില്‍ കൂടുതല്‍ അഭിനയിച്ചാല്‍ എല്ലാവരും അത് തിരിച്ചറിയുമെന്നും അതുകൊണ്ടുതന്നെ കളിക്കാരന് അത് സഹായകരമാകില്ലെന്നും വാന്‍ ബാസ്‌റ്റെന്‍ പറഞ്ഞു. നെയ്മര്‍ വ്യക്തിപരമായി അത് മനസിലാക്കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. നെയ്മര്‍ എല്ലാവര്‍ക്കും ചിരിക്കാനുള്ള കാരണക്കാരനായി. കളിക്കിടയില്‍ ഇത്തരം തമാശകള്‍ ഒരു കണക്കിന് നല്ലതാണെന്നും അദ്ദേഹം പരിഹസിച്ചു.
കളിക്കിടെ പലവട്ടം വീണ നെയ്മര്‍ ലോകകപ്പില്‍ ആകെ 14 മിനിറ്റാണ് പരിക്കഭിനയിച്ച് നഷ്ടപ്പെടുത്തിയത്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന താരം ലോകകപ്പിലായിരുന്നു തിരിച്ചെത്തിയത് എന്നതിനാല്‍ പരിക്ക് ഭയമാണ് അഭിനയത്തിന് പിന്നിലെന്നാണ് സംസാരം. ലോകത്തിലെ മികച്ച മുന്നേറ്റനിരക്കാരില്‍ ഒരാളായിരുന്നു വാന്‍ ബാസ്‌റ്റെന്‍. അടുത്തിടെയാണ് ഫിഫ ടെക്‌നിക്കല്‍ ഡയറക്ടരായി നിയമിക്കപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications