Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശത്രുക്കളല്ല, ഇപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍; മറഡോണ മെസ്സിയേക്കാള്‍ കേമനെന്നും പെലെ

റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ഇതിഹാസങ്ങളായ അര്‍ജന്റീനയുടെ ഡീഗോ മറഡോണയും ബ്രസീലിന്റെ പെലെയും തമ്മിലുള്ള സൗഹൃദം ഫുട്‌ബോള്‍ ആരാധര്‍ ഏറെ ആഗ്രഹിച്ചിരുന്നതാണ്. ഇരുവരും പരസ്പരം വിമര്‍ശിക്കുകയും സ്വയം പുകഴ്ത്തുന്നതും ചെയ്യുന്നത് പതിവായിരുന്നു. എന്നാലിപ്പോള്‍ അങ്ങിനെയല്ല കാരങ്ങളെന്നാണ് പെലെ പറയുന്നത്. തങ്ങളിപ്പോള്‍ അടുത്ത സുഹൃത്തുക്കളാണെന്നും അത് ആസ്വദിക്കുന്നുണ്ടെന്നും മുന്‍ ബ്രസീല്‍ താരം പറഞ്ഞു.
അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യ 250ന് പുറത്ത്... തിരിച്ചടിച്ച് കോലിപ്പട, ഓസീന് രണ്ടിന് 57
മറഡോണ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണെന്ന് പെലെ പറഞ്ഞു. മെസ്സിയേക്കാള്‍ കേമനാണോ മറഡോണ എന്നു ചോദിച്ചാല്‍ ഞാന്‍ പറയും അതെയെന്ന്. മെസ്സിയേക്കാള്‍ ഏറെ മികവുള്ള താരമാണ് മറഡോണ. ഫ്രാന്‍സ് ബെക്കന്‍ബോവറും ജൊഹാന്‍ ക്രൈഫുമെല്ലാം മികവുള്ളവരാണ്. അവരെല്ലാം ഒന്നാന്തരം കളിക്കാര്‍ തന്നെയായിരുന്നെന്നും പെലെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

maradona

എഴുപത്തിയെട്ടുകാരനായ പെലെ മൂന്നു ലോകകപ്പ് നേടിയിട്ടുള്ള ഏക കളിക്കാരനാണ്. അടുത്തകാലത്തായി ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. നെയ്മര്‍ കളിക്കളത്തില്‍ അഭിനയിക്കുന്ന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. നെയ്മറെ പിന്തുണയ്ക്കാനാകില്ലെന്ന് പറഞ്ഞ പെലെ നെയ്മറുമായി ഇക്കാര്യം സംസാരിച്ചിരുന്നതായും വെളിപ്പെടുത്തി. ലോകകപ്പ് നേടാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനാണ് നെയ്മര്‍. താന്‍ നെയ്മറുമായി ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും പെലെ പറഞ്ഞു.

Story first published: Friday, December 7, 2018, 9:12 [IST]
Other articles published on Dec 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+