Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രീ ഓഫര്‍ നല്‍കിയിട്ടും അര്‍ജന്റീനയ്ക്കു വേണ്ട!! സാധ്യതാ ലിസ്റ്റിലുമില്ല, ദുഖമുണ്ടെന്ന് മറഡോണ

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിലെ തിരിച്ചടികള്‍ക്കു ശേഷം പുനര്‍നിര്‍മാണത്തിന്റെ പാതയിലാണ് ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന. ഇതിന്റെ ആദ്യപടിയായി മികച്ചൊരു പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ). ടീമിന്റെ താല്‍ക്കാലിക പരിശീലകരായി നിലവില്‍ അണ്ടര്‍ 20 ടീം കോച്ച് ലയണല്‍ സ്‌കലോനിയെയും അസിസ്റ്റന്ററായ പാബ്ലോ അയ്മറിനെയും അടുത്തിടെ നിയമിച്ചിരുന്നു.

എങ്കിലും അടുത്ത വര്‍ഷം കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പ് വരാനിരിക്കെ സ്ഥിരം കോച്ചിനെ അര്‍ജന്റീനയ്ക്കു കണ്ടെത്തിയേ തീരൂ. പലരുടെയും പേരുകള്‍ പുതിയ കോച്ചിന്റെ സ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ കോച്ചിനുള്ള സാധ്യതാ പട്ടികയില്‍ തന്റെ പേര് മാത്രം ചില മാധ്യമങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശയുണ്ടെന്ന് മുന്‍ പരിശീലകനും ഇതിഹാസ താരവുമായ ഡീഗോ മറഡോണ പറയുന്നു.

സാധ്യതാ ലിസ്റ്റിലുള്ളവര്‍

സാധ്യതാ ലിസ്റ്റിലുള്ളവര്‍

ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലകനായ മൗറീഷ്യോ പൊക്കെറ്റിനോ, മുന്‍ താരവും അത്‌ലറ്റികോ മാഡ്രിഡ് കോച്ചുമായ ഡീഗോ സിമിയോണി എന്നിവരെല്ലാം പുതിയ കോച്ചാവാനുള്ള സാധ്യതാ ലിസ്റ്റിലുണ്ട്.
റിവര്‍പ്ലേറ്റിന്റെ മാര്‍സെലോ ഗല്ലാര്‍ഡോ, കൊളംബിയന്‍ പരിശീലകനായ ജോസെ പെക്കര്‍മാന്‍, പെറു കോച്ച് റിക്കാര്‍ഡോ ഗറേക്ക എന്നിവരുടെ പേരുകളും ഉയര്‍ന്നുകേട്ടിരുന്നു.

സൗജന്യമായി പരിശീലിപ്പിക്കാം

സൗജന്യമായി പരിശീലിപ്പിക്കാം

ലോകകപ്പില്‍ അര്‍ജന്റീനയുടെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് ജോര്‍ജെ സാംപോളി പരിശീലകസ്ഥാനം രാജിവച്ചത്. അതിനു ശേഷമാണ് താന്‍ ടീമിനെ സൗജന്യമായി പരിശീലിപ്പിക്കാമെന്ന വാഗ്ദാനവുമായി മറഡോണ രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമിലായിരുന്നു മറഡോണ ഇങ്ങനെ കുറിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ ഓഫര്‍ ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ മുഖവിലയ്ക്കു പോലുമെടുത്തില്ലെന്നതാണ് യാഥാര്‍ഥ്യം.

ദേശീയ മാധ്യമങ്ങള്‍ പോലും അവഗണിച്ചു

ദേശീയ മാധ്യമങ്ങള്‍ പോലും അവഗണിച്ചു

അര്‍ജന്റീനയുടെ പുതിയ കോച്ചാവാന്‍ തനിക്കും കഴിയുമെന്നിരിക്കെ ദേശീയ മാധ്യമങ്ങള്‍ പോലും ഇക്കാര്യം തള്ളിക്കളയുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് മറഡോണ നിരാശയോടെ പറയുന്നേു. പുതിയ കോച്ചാവാന്‍ സാധ്യതയുള്ള പലരുടെയും പേരുകള്‍ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ എവിടെയും തന്നെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. ഇത് ഏറെ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു.

ഒരു മാധ്യമപ്രവര്‍ത്തകന്‍ വന്നു കണ്ടു

ഒരു മാധ്യമപ്രവര്‍ത്തകന്‍ വന്നു കണ്ടു

താന്‍ പല്ലിനു ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കുന്നതിനിടെ അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തകന്‍ വന്നു കണ്ടിരുന്നു. അദ്ദേഹം പുതിയ കോച്ചാവാന്‍ സാധ്യതയുള്ള പലരുടെയും പേരുകള്‍ പറഞ്ഞു. അക്കൂട്ടത്തിലൊന്നും തന്റെ പേര് ഉണ്ടായിരുന്നില്ല. തനിക്കു വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് വിഷമമുണ്ടാക്കി.
പല മുന്‍ കോച്ചുമാരുടെയും പേരുകള്‍ അര്‍ജന്റനീയിലെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അക്കൂട്ടത്തില്‍ തന്റെ പേര് മാത്രം ഇല്ലായിരുന്നെന്നും മറഡോണ ചൂണ്ടിക്കാട്ടി.

ഒരു തവണ പരിശീലിപ്പിച്ചു

ഒരു തവണ പരിശീലിപ്പിച്ചു

2008 മുതല്‍ 10 വരെ അര്‍ജന്റൈന്‍ ടീമിനെ മറഡോണ പരിശീലിപ്പിച്ചിട്ടുണ്ട്. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ അദ്ദേഹമായിരുന്നു കോച്ച്. അന്നു ഗൂപ്പ് ജേതാക്കളായി നോക്കൗട്ട് റൗണ്ടിലേക്കു മുന്നേറിയ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് 0-4ന് തോറ്റ് പുറത്താവുകയായിരുന്നു. ലോകകപ്പിനു ശേഷം മറഡോണയുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് അസോസിയേഷന്‍ തീരുമാനിക്കുകയും ചെയ്തു.

മടങ്ങിയെത്താനാവുമെന്ന് പ്രതീക്ഷ

മടങ്ങിയെത്താനാവുമെന്ന് പ്രതീക്ഷ

തന്റെ പേര് എവിടെയും പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും അര്‍ജന്റീനയുടെ പരിശീലകസ്ഥാനത്തേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മറഡോണ പറഞ്ഞു.
57കാരനായ മുന്‍ ഇതിഹാസം ഇപ്പോള്‍ ബെലാറസിലെ മുന്‍നിര ക്ലബ്ബായ ഡയനാമോ ബ്രെസ്റ്റിന്റെ ഡയറക്ടറാണ്. ക്ലബ്ബുമായി മൂന്നു വര്‍ഷത്തെ കരാറുണ്ട്. എന്നാല്‍ അര്‍ജന്റീനയ്ക്കു വേണ്ടി ജീവന്‍ തന്നെ നല്‍കാന്‍ താന്‍ തയ്യാറാണെന്നു മറഡോണ വികാരധീനനായി പറയുന്നു.

Story first published: Thursday, August 9, 2018, 13:08 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+