1990ല്‍ ഫിഫ പറ്റിച്ചു; ഇത്തവണ അര്‍ജന്റീനയുടേത് മരണഗ്രൂപ്പെന്നും ഡീഗോ മറഡോണ
ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഡീഗോ മറഡോണ എന്ന താരം വിശേഷങ്ങള്‍ ആവശ്യമില്ലാത്ത കളിക്കാരനാണ്. നൂറ്റാണ്ടിലെ താരവും നൂറ്റാണ്ടിലെ ഗോളുമെല്ലാം മറഡോണയുടെ പേരിലുണ്ട്. ലോകകപ്പ് അടുത്തതോടെ അര്‍ജന്റീനയുടെ ഇതിഹാസതാരം മാധ്യമങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. തന്റെ രാജ്യത്തിന്റെ സാധ്യതകളും മറഡോണ വിലയിരുത്തുന്നുണ്ട്.

റഷ്യ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീന. ക്രൊയേഷ്യ, ഐസ് ലന്‍ഡ്, നൈജീരിയ എന്നിവരടങ്ങിയ ഗ്രൂപ്പ് മരണഗ്രൂപ്പാണെന്നാണ് മറഡോണയുടെ വിലയിരുത്തല്‍. അര്‍ജന്റീനയുടെ സമീപകാല കളികള്‍ നിരീക്ഷിച്ചാല്‍ ടീം ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഏറെ വിയര്‍ക്കുമെന്നും മുന്‍ നായകന്‍ പറഞ്ഞുവെക്കുന്നുണ്ട്.
ലയണല്‍ മെസ്സി മികച്ച താരമാണ്. എന്നാല്‍, റഷ്യയില്‍ ടീമിന് വലിയ വെല്ലുവിളിയായിരിക്കും നേരിടേണ്ടിവരിക. പരിശീലകന്റെ തന്ത്രങ്ങള്‍ ടീമിന്റെ ഗതി നിര്‍ണയിക്കും. ഗ്രൂപ്പിലെ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണ്. ക്രൊയേഷ്യയും, ഐസ് ലന്‍ഡും, നൈജീരിയയും അര്‍ജന്റീനയെ ബുദ്ധിമുട്ടിക്കുമെന്നും മറഡോണ മുന്നറിയിപ്പു നല്‍കുന്നു.
റഷ്യയില്‍ ജര്‍മനി, സ്‌പെയിന്‍ ടീമുകള്‍ക്ക് ഏറെ സാധ്യതയുണ്ട്. ബ്രസീല്‍, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകള്‍ ശക്തരാണെന്നും അദ്ദേഹം പറഞ്ഞു. 1986ലെ ലോകകപ്പ് അര്‍ജന്റീന നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്നു മറഡോണ. എന്നാല്‍, 1990ല്‍ ഫൈനനില്‍ ജര്‍മനിയോട് തോറ്റു. തോറ്റതല്ല, തങ്ങളെ ഫിഫ തോല്‍പ്പിച്ചതാണെന്നാണെന്നാണ് ഇതിഹാസ താരം ഇപ്പോഴും പറയുന്നു. ഫൈനലില്‍ വിവാദ പെനാല്‍ട്ടി ഉള്‍പ്പെടെ നിര്‍ണായകമായ എല്ലാ തീരുമാനങ്ങളും തങ്ങള്‍ക്ക് എതിരായിരുന്നെന്നും മറഡോണ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications