മാനുവല്‍ നോയറിന്റെ മടങ്ങിവരില്‍ ജര്‍മനി തോറ്റതോടെ ഗോളിയുടെ കാര്യം അവതാളത്തില്‍
ബര്‍ലിന്‍: നീണ്ട ഇടവേളയ്ക്കുശേഷം സൂപ്പര്‍ ഗോളി മാനുവല്‍ നോയര്‍ മടങ്ങിയെത്തിയ മത്സരത്തില്‍ ജര്‍മനി തോറ്റതോടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറുടെ കാര്യത്തില്‍ ടീമില്‍ ആശയക്കുഴപ്പം. ബാറിനു കീഴില്‍ മിന്നുന്ന പ്രകടനം നടത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നെങ്കിലും നോയറിന്റെ മടങ്ങിവരവ് ജര്‍മന്‍ ആരാധകര്‍ക്ക് നിരാശയാണുണ്ടാക്കിയത്.

ലോകകപ്പില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുമെന്ന് വിലയിരുത്തപ്പെടുന്ന ജര്‍മനി ഓസ്ട്രിയയോട് 2-1 എന്ന സ്‌കോറിനാണ് തോറ്റത്. കഴിഞ്ഞ അഞ്ചു കളികളില്‍ ഒന്നില്‍ പോലും ജര്‍മനിക്ക് ജയിക്കാനായില്ലെന്നു മാത്രമല്ല, 32 വര്‍ഷത്തിനുശേഷമാണ് അവര്‍ ഓസ്ട്രിയയോട് തോല്‍ക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.
കാലിനു പരിക്കേറ്റ ഗോള്‍ കീപ്പര്‍ നോയര്‍ 9 മാസമായി കളത്തിന് പുറത്താണ്. ഇതിനുശേഷം ആദ്യമായി കളിച്ച മത്സരത്തില്‍ തോല്‍ക്കുകകൂടി ചെയ്തതോടെ നോയറിന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കുന്ന കാര്യത്തില്‍ പരിശീലകന് വീണ്ടും ആലോചിക്കേണ്ടിവന്നേക്കാം. അതേസമയം, നോയറുടെ തിരിച്ചുവരവ് മോശമല്ലാത്തതാണെന്നാണ് കോച്ച് ജോക്കിം ലോയുടെ പ്രതികരണം.
മത്സരത്തില്‍ പല കാര്യങ്ങളും തനിക്ക് പഠിക്കാനായി. വരുന്ന 14 ദിവസത്തിനിടെ ഏറെ മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും. ലോകകപ്പിന് മുന്‍പായി ജര്‍മനി തങ്ങളുടെ ഫോമില്‍ തിരിച്ചെത്തുമെന്നും പരിശീലകന്‍ പറഞ്ഞു. വരും ദിവസങ്ങളിലെ പരിശീലനത്തിനുശേഷം മാത്രമേ ആദ്യ ഗോള്‍കീപ്പര്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ ജര്‍മനി അന്തമ തീരുമാനമെടുക്കൂ എന്നാണ് സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications