Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

EPL: മാഞ്ചസ്റ്ററിനെ കുരുക്കി ടോട്ടനം, സ്‌പെയിനില്‍ ബാഴ്‌സലോണയെ സെവിയ്യ തളച്ചു

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ടോട്ടനം ഹോട്‌സ്പറും സമനില സമ്മതിച്ചപ്പോള്‍ സ്‌പെയിനിലെ ലാ ലിഗയില്‍ ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയെ സെവിയ്യ പിടിച്ചുനിര്‍ത്തി. ഇതോടെ സ്‌പെയിനില്‍ കിരീടപ്പോരാട്ടം കൂടുതല്‍ ആവേശകരമാവുകയും ചെയ്തിട്ടുണ്ട്. പ്രീമിയര്‍ ലീഗിലെ മറ്റൊരു കളിയില്‍ സതാംപ്റ്റന്‍ 3-0ന് നോര്‍വിച്ചിനെ തുരത്തി. സ്‌പെയിനില്‍ വിയ്യാറയല്‍ 1-0ന് ഗ്രനാഡയെ കീഴടക്കിയപ്പോള്‍ മയോര്‍ക്ക-ലെഗന്‍സ് മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു.

1

മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം യുനൈറ്റഡും ടോട്ടനവും ആദ്യമായി കളത്തിലിറങ്ങിയ മല്‍സരമായിന്നു പ്രീമിയര്‍ ലീഗിലേത്. കളിയുടെ അവസാന 10 മിനിറ്റ് വരെ ടോട്ടനം 1-0ന്റെ വിജയമുറപ്പാക്കിയതായിരുന്നു. എന്നാല്‍ 81ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി യുനൈറ്റഡിന്റെ രക്ഷയ്‌ക്കെത്തി. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം പോള്‍ പോഗ്ബ ബോക്‌സിനകത്ത് ഫൗള്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ബ്രൂണോ ഹെര്‍ണാണ്ടസ് അനായാസം വലയ്ക്കുള്ളിലാക്കി.

നേരത്തേ 27ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ഗെവിന്റെ തകര്‍പ്പന്‍ ഗോളാണ് ടോട്ടനത്തെ മുന്നിലെത്തിച്ചത്. യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയക്കു സംഭവിച്ച പിഴവായിരുന്നു ഗോളിനു കാരണം. യുനൈറ്റഡ് പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്ത് വലതു പാര്‍ശ്വത്തിലൂടെ ഓടിക്കയറിയ ബെര്‍ഗാവിന്‍ ബോക്‌സിനകത്ത് വച്ച് തൊടുത്ത താഴ്ന്ന വലം കാല്‍ ഷോട്ട് ഡെഹെയ്ക്കു പിടിക്കാവുന്നതായിരുന്നു. എന്നാല്‍ പന്ത് ഡെഹയുടെ കൈകളിലൊതുങ്ങിയില്ല. വഴുതിപ്പോയ പന്ത് വലയ്ക്കുള്ളില്‍ കയറുകയും ചെയ്തു. പരിക്ക് ഭേദമായി നീണ്ട ഇടവേളയ്ക്കു ശേഷം ഫ്രഞ്ച് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോഗ്ബ യുനൈറ്റഡ് നിരയില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു. പകരക്കാരനായി ഇറങ്ങിയ അദ്ദേഹം ടീമിന്റെ നിര്‍ണായക പെനല്‍റ്റിക്കു വഴിയൊരുക്കുകയും ചെയ്തു.

2

ലീഗിലെ നാലാംസ്ഥാനക്കാരായ ചെല്‍സിക്കൊപ്പമെത്താനുള്ള അവസരമാണ് സമനിലയോടെ യുനൈറ്റഡ് പാഴാക്കിയത്. ചെല്‍സിയേക്കാള്‍ രണ്ടു പോയിന്റ് പിന്നിലായി അവര്‍ അഞ്ചാംസ്ഥാനത്തു തന്നെ തുടരുകയാണ്. എന്നാല്‍, നോര്‍വിച്ചിനെതിരേ ഡാനി ഇങ്‌സ് (49ാം മിനിറ്റ്), സ്റ്റുവര്‍ട്ട് ആംസ്‌ട്രോങ്, നതാന്‍ റെഡ്മണ്ട് (79) എന്നിവരുടെ ഗോളുകളാണ് സതാംപ്റ്റനിന് അനായാസ ജയം നേടിക്കൊടുത്തത്.

3

അതേസമയം, ബാഴ്‌സലോണയ്ക്കു നേരിട്ട സമനിലയോടെ സ്‌പെയിനില്‍ കിരീടപ്പോര് കൂടുതല്‍ ഓപ്പണായി കഴിഞ്ഞു. പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും മുഖ്യ എതിരാളികളുമായ റയല്‍ മാഡ്രിഡുമായുള്ള അകലം അഞ്ചു പോയിന്റാക്കി ഉയര്‍ത്താനുള്ള അവസരം സമനിലയോടെ ബാഴ്‌സ പാഴാക്കി. ഇരുടീമുകളും തമ്മില്‍ ഇപ്പോള്‍ മൂന്നു പോയിന്റ് വ്യത്യസം മാത്രമേയുള്ളൂ. അടുത്ത മല്‍സരത്തില്‍ ജയിച്ചാല്‍ റയല്‍ ബാഴ്‌സയ്‌ക്കൊപ്പമെത്തുകയും ചെയ്യും.

Story first published: Saturday, June 20, 2020, 7:09 [IST]
Other articles published on Jun 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+