Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുനൈറ്റഡിനും സ്പര്‍സിനും എഫ്എ കപ്പ് സെമി ടിക്കറ്റ്... സൂപ്പര്‍ സലാ ട്രിക്കില്‍ ലിവര്‍പൂള്‍

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായതിന്റെ പേരില്‍ പഴികേട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്എ കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി ഇതിന്റെ ക്ഷീണം തീര്‍ത്തു. ടോട്ടനം ഹോട്‌സ്പറാണ് അവസാന നാലില്‍ ഇടം നേടിയ മറ്റൊരു ടീം. അതേസമയം, ഈജിപ്ഷ്യന്‍ ഗോള്‍മെഷീന്‍ മുഹമ്മദ് സലാ തന്റെ ഗോളടിമികവ് തുടര്‍ന്നപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഗോള്‍ വര്‍ഷിച്ചു. വാട്‌ഫോര്‍ഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് റെഡ്‌സ് മുക്കുകയായിരുന്നു.

1

എഫ്എ കപ്പ് ക്വാര്‍ട്ടറില്‍ ബ്രൈറ്റണിനെയാണ് യുനൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചത്. 37ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവിന്റെ ഗോളില്‍ അക്കൗണ്ട് തുറന്ന യുനൈറ്റഡ് 83ാം മിനിറ്റില്‍ നെമഞ്ജ മാറ്റിച്ചിലൂടെ രണ്ടാം ഗോളും നേടി വിജയമുറപ്പിക്കുകയായിരുന്നു. സ്വാന്‍സി സിറ്റിയെയാണ് ടോട്ടനം 3-0ന് മുക്കിയത്. ഇരട്ടഗോളോടെ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ടീമിന്റെ ഹീറോയായി മാറി.

പ്രീമിയര്‍ ലീഗില്‍ ഹാട്രിക്കടക്കം നാലു ഗോളുകളുടെ അടിച്ചുകൂട്ടിയ സലായുടെ കരുത്തിലാണ് വാട്‌ഫോര്‍ഡിനെ ലിവര്‍പൂള്‍ തരിപ്പണമാക്കിയത്. നാല്, 43, 77, 85 മിനിറ്റുകളിലായിരുന്നു സലായുടെ ഗോള്‍ വേട്ട. റോബര്‍ട്ടോ ഫിര്‍മിനോയാണ് മറ്റൊരു സ്‌കോറര്‍. ഈ വിജയത്തോടെ ടോട്ടനത്തെ പിന്തള്ളി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

2

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസിലെ സ്പാല്‍ ഗോള്‍രഹിതമായി കുരുക്കി. സ്പാനിഷ് ലീഗില്‍ വലന്‍സിയ 3-1ന് അലാവസിനെയും ഗെറ്റാഫെ 2-1ന് റയല്‍ സോസിഡാഡിനെയും ബെറ്റിസ് 3-0ന് എസ്പാന്യോളിനെയും തോല്‍പ്പിച്ചു.

Story first published: Sunday, March 18, 2018, 11:03 [IST]
Other articles published on Mar 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+