Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: ഗ്ലാമര്‍ പോരില്‍ മാഞ്ചസ്റ്റര്‍, ചെല്‍സിയെ മുക്കി യുനൈറ്റഡ് കുതിപ്പ് (4-0)

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ഈ സീസണിലെ ആദ്യത്തെ ഗ്ലാമര്‍ പോരാട്ടത്തില്‍ ചെല്‍സിക്കെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വമ്പന്‍ ജയം. ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് യുനൈറ്റഡിന്റെ ചെമ്പട നീലക്കുപ്പായക്കാരുടെ കഥ കഴിച്ചത്. ഇരുപകുതികളിലുമായി ഇരട്ടഗോളുകള്‍ നേടിയ മാര്‍ക്കസ് റഷ്‌ഫോര്‍ഡാണ് യുനൈറ്റഡിന്റെ വിജയശില്‍പ്പി. 18, 67 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ആന്റണി മര്‍ഷ്യാലും (65) യുനൈറ്റഡ് കുപ്പായത്തില്‍ കന്നി മല്‍സരം കളിച്ച ഡാനിയേല്‍ ജെയിംസുമാണ് (81) മറ്റു സ്‌കോറര്‍മാര്‍.

manu

സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. മുന്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംപാര്‍ഡിനു കീഴില്‍ ആദ്യമായി പ്രീമിയര്‍ ലീഗില്‍ ഇറങ്ങിയ ചെല്‍സി വീറുറ്റ പ്രകടനമാണ് കളിയിലുടനീളം നടത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവും ഗോളി ഡേവിഡ് ഡെഹെയയുടെ ചില മിന്നല്‍ സേവുകളും യുനൈറ്റഡ് പ്രതിരോധനിരയുടെ മികച്ച പ്രകടനവുമെല്ലാം അവര്‍ക്കു വിനയായി മാറി. ആദ്യ പകുതിയില്‍ ചെല്‍സിയുടെ രണ്ടു ഗോള്‍ ശ്രമങ്ങളാണ് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത്. കളിയുടെ ആദ്യ 20 മിനിറ്റില്‍ യുനൈറ്റഡ് ചിത്രത്തില്‍ പോലുമില്ലായിരുന്നു. പതിയെ തിരിച്ചുവന്ന യുനൈറ്റഡ് 18ാം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് കളിയില്‍ സജീവമായത്.

പ്രതിരോധനിരയുടെ മോശം പ്രകടനമാണ് ചെല്‍സിയെ ഇത്രയും കനത്ത തോല്‍വിയിലേക്കു തള്ളിയിട്ടത്. യുനൈറ്റഡിന്റെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകള്‍ക്കു മുന്നില്‍ ചെല്‍സി പതറിപ്പോവുകയായിരുന്നു. അവസാനത്തെ രണ്ടു ഗോളുകളും റെഡ് ഡെവിള്‍സ് നേടിയത് കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു. അതേസമയം, യുനൈറ്റഡ് പ്രതിരോധനിരയില്‍ കന്നി മല്‍സരം കളിച്ച ആരോണ്‍ വവാന്‍ ബിസ്സാക്കയും ഹാരി മഗ്വയറും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി. ബിസ്സാക്കയായിരുന്നു ഏറ്റവും മികച്ചു നിന്നത്.

Story first published: Monday, August 12, 2019, 0:07 [IST]
Other articles published on Aug 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+