Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ യുണൈറ്റഡ് തകര്‍ന്നു, പോഗ്ബയ്ക്ക് ചുവപ്പുകാര്‍ഡ്; റോമയ്ക്കും ജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് യുണൈറ്റഡിനെ കീഴ്‌പ്പെടുത്തിയത്. ഇതോടെ, പരിശീലകനായി ചുമതലയേറ്റശേഷം ഒലെ ഗണ്ണര്‍ സോള്‍ഷ്യറിന്റെ ആദ്യ തോല്‍വികൂടിയായി ഇത്. മാഞ്ചസ്റ്റര്‍ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പിഎസ്ജിക്കായിരുന്നു ആധിപത്യം.

psg

പിഎസ്ജിയുടെ നെയ്മറും, കവാനിയും കളിക്കാതിരുന്നിട്ടുകൂടി ജയം എത്തിപ്പിടിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞില്ല. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ഇരുഗോളുകളും പിറന്നത്. 53-ാം മിനിറ്റില്‍ പ്രിസ്‌നെല്‍ കിംബെംബെയും 60-ാം മിനിറ്റില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും വിജയികള്‍ക്കായി ഗോള്‍നേടി. മുന്‍ യുണൈറ്റഡ് താരം ആഞ്ചല്‍ ഡി മരിയയാണ് രണ്ടു ഗോളുകള്‍ക്കും പന്തെത്തിച്ചു നല്‍കിയത്.

ഗോള്‍മടക്കാന്‍ യുണൈറ്റഡ് കഠിനമായി ശ്രമിച്ചെങ്കിലും ഫലവത്തായില്ല. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ മധ്യനിരതാരം പോള്‍ പോഗ്ബ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് കനത്ത തിരിച്ചടിയായി. രണ്ടാം പാദത്തില്‍ പോഗ്ബയ്ക്ക് കളിക്കാന്‍ കഴിയില്ല. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പിഎജിയാണ് മുന്നിട്ടുനിന്നത്. രണ്ടാംപാദ മത്സരം മാര്‍ച്ച് 7-ാം തീയതി നടക്കും.

മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ടീം റോമ മുന്‍ ചാമ്പ്യന്മാരായ പോര്‍ട്ടോയെ 2-1 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. നിക്കോളോ സാനിയോളോയുടെ ഇരട്ടഗോളുകളാണ് റോമയുടെ ജയമുറപ്പിച്ചത്. 70, 76 മിനിറ്റുകളിലായിരുന്നു സാനോയളോയുടെ ഗോളുകള്‍. അഡ്രിയാന്‍ ലോപ്പസ് 79-ാം മിനിറ്റില്‍ പോര്‍ട്ടോയുടെ ആശ്വാസഗോള്‍ നേടി. മത്സരത്തില്‍ പന്തിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ പോര്‍ട്ടോയ്ക്ക് സാധിച്ചെങ്കിലും കൂടുതല്‍ ആക്രമണം നടത്തിയത് റോമ ആയിരുന്നു. രണ്ടാംപാദ മത്സരം പോര്‍ട്ടോയുടെ മൈതാനത്ത് മാര്‍ച്ച് 7-ാം തീയതി നടക്കും.

Story first published: Wednesday, February 13, 2019, 10:19 [IST]
Other articles published on Feb 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+