Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ സിറ്റിയെ തകര്‍ത്ത് യുണൈറ്റഡ്, ചെല്‍സിക്ക് വമ്പന്‍ ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സോള്‍ഷെയറും ശിഷ്യന്മാരും വിജയം സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ തകര്‍ത്തുകളിച്ച യുണൈറ്റഡിന് മുന്നില്‍ നിലവിലെ ചാമ്പ്യന്മാരായ സിറ്റിക്ക് അടിപതറുകയായിരുന്നു. ചാമ്പ്യന്‍ പരിശീലകനായ സിറ്റിയുടെ പെപ് ഗാര്‍ഡിയോളയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നതാണ് ഈ തോല്‍വി.

4-3-3 എന്ന പതിവ് ഫോര്‍മേഷനിലിറങ്ങിയ സിറ്റിയെ 3-4-1-2 ഫോര്‍മേഷനിലാണ് യുണൈറ്റഡ് പൂട്ടിയത്. കരുത്തരായ സിറ്റിക്കെതിരെ 30ാം മിനുട്ടില്‍ ആതിഥേയര്‍ ലീഡെടുത്തു. ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ അന്തോണി മാര്‍ഷ്യലിന് പിഴച്ചില്ല. ആദ്യ പകുതി പിരിഞ്ഞപ്പോള്‍ ഒരു ഗോളിന്റെ ലീഡും യുണൈറ്റഡ് നിലനിര്‍ത്തി. ആക്രമിച്ച് കളിക്കുന്ന രീതി യുണൈറ്റഡ് പിന്തുടര്‍ന്നപ്പോള്‍ കൂടുതല്‍ സമയം പന്തടക്കിവെച്ച് മുന്നേറാനാണ് സിറ്റി ശ്രമിച്ചത്. രണ്ടാം പകുതിയില്‍ അഗ്യൂറോയ്ക്ക് പകരം ജീസസിനെയും ബെര്‍ണാഡോ സില്‍വയ്ക്ക് പകരം മെഹരസിനെയുമെല്ലാം സിറ്റി കളത്തിലിറക്കിയെങ്കിലും ലക്ഷ്യം അകന്നു നിന്നു. കൃത്യമായ പകരക്കാരെ ഇറക്കി ശക്തമായ പ്രതിരോധം യുണൈറ്റഡ് തീര്‍ത്തു. അധിക സമയത്തിന്റെ ആറാം മിനുട്ടില്‍ ജയം ഊട്ടിയുറപ്പിച്ച് യുണൈറ്റഡ് അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. സ്‌കോട്ട് മക്ടോമിനെയാണ് യുണൈറ്റഡിനായി വലകുലുക്കിയത്. ജയത്തോടെ 45 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുണ്ട്. 12 ജയം, ഒമ്പത് സമനില, എട്ട് തോല്‍വി എന്നിങ്ങനെയാണ് യുണൈറ്റഡ് ഈ സീസണില്‍ നേടിയത്. മറുവശത്ത് തോറ്റെങ്കിലും സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. 57 പോയിന്റാണ് സിറ്റിക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിന് 50 പോയിന്റാണുള്ളത്.

manchesterunitedvsmanchestercity

മറ്റൊരു മത്സരത്തില്‍ ചെല്‍സി വമ്പന്‍ ജയം ആഘോഷിച്ചു. എവര്‍ട്ടെ എതിരില്ലാത്ത നാല് ഗോളിനാണ് ചെല്‍സി തകര്‍ത്തത്. സ്വന്തം തട്ടകത്തില്‍ 4-3-2 ഫോര്‍മേഷനിലിറങ്ങിയ ചെല്‍സി 14ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. മാസോന്‍ മൗണ്ടാണ് ഗോള്‍ നേടിയത്. 21ാം മിനുട്ടില്‍ പെഡ്രോ ചെല്‍സിയുടെ ലീഡുയര്‍ത്തി. 51ാം മിനുട്ടില്‍ വില്യനും 54ാം മിനുട്ടില്‍ ഒലിവര്‍ ജിറൗഡുമാണ് ചെല്‍സിയുടെ അവശേഷിച്ച ഗോളുകള്‍ നേടിയത്. ജയത്തോടെ 48 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്ത് തുടരുന്നു. 37 പോയിന്റുള്ള എവര്‍ട്ടന്‍ 12ാം സ്ഥാനത്താണ്. 82 പോയിന്റുള്ള ലിവര്‍പൂള്‍ തന്നെയാണ് ഇപ്പോഴും തലപ്പത്ത്.

Malappuram boy's goal against machester united
Story first published: Monday, March 9, 2020, 9:57 [IST]
Other articles published on Mar 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+