Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പടയോട്ടം; യുനൈറ്റഡിന് സമനില തന്നെ... സ്‌പെയിനില്‍ റയലിന് ജയം

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വീണ്ടും സമനിലക്കുരുക്ക് നേരിട്ടു. എന്നാല്‍, സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് വിജയത്തോടെ മുന്നേറ്റം നടത്തി.

ലീഗിലെ 14ാം റൗണ്ട് മല്‍സരത്തില്‍ എഫ്‌സി ബേണ്‍മൗത്തിനെയാണ് സിറ്റി തകര്‍ത്തത്. ഹോംഗ്രൗണ്ടില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. സിറ്റിക്കു വേണ്ടി ബെര്‍നാര്‍ഡോ സില്‍വ, റഹീം സ്‌റ്റെര്‍ലിങ്, ഇല്‍ക്കെ ഗുന്‍ഡോഗന്‍ എന്നിവരാണ് സിറ്റിക്കു വേണ്ടി ലക്ഷ്യംകണ്ടത്. കല്ലം വില്‍സണിന്റെ വകയായിരുന്നു ബേണ്‍മൗത്തിന്റെ ആശ്വാസ ഗോള്‍. വിജയത്തോടെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള പോയിന്റ് അകലം അഞ്ചാക്കി ഉയര്‍ത്താനും സിറ്റിക്കായി. 14 മല്‍സരങ്ങളില്‍ നിന്ന് 38 പോയിന്റുമായാണ് സിറ്റി ലീഗില്‍ തലപ്പത്ത് തുടരുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച ലിവര്‍പൂളിന് 33 പോയിന്റാണുള്ളത്.

ander

അതേസമയം, പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തപ്പിത്തടയല്‍ തുടരുകയാണ്. എവേ മല്‍സരത്തില്‍ മാഞ്ചസ്റ്ററിനെ 2-2ന് സതാംപ്റ്റനാണ് സമനിലയില്‍ പിടിച്ചുക്കെട്ടിയത്. രണ്ട് ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ സമനില കണ്ടെത്തിയത്. കളിയുടെ ആദ്യ പകുതിയിലാണ് ഇരു ടീമും രണ്ട് ഗോള്‍ വീതം ലക്ഷ്യത്തിലെത്തിച്ചത്. സതാംപ്റ്റനു വേണ്ടി സ്റ്റുവര്‍ട്ട് ആംസ്‌ട്രോങും സെഡ്രിക്കും സ്‌കോര്‍ ചെയ്തപ്പോള്‍ റൊമേലു ലുക്കാക്കുവും ആന്‍ഡെര്‍ ഹെരേരയും മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ മടക്കി. മല്‍സരശേഷം ടീമിലെ മിഡ്ഫീല്‍ഡര്‍മാര്‍ക്കെതിരേ മാഞ്ചസ്റ്റര്‍ കോച്ച് ജോസ് മൊറീഞ്ഞോ ശക്തമായ വിമര്‍ശനമാണ് തൊടുത്തത്. 14 മല്‍സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 2-0ന് ബേണ്‍ലിയെയും ബ്രൈറ്റണ്‍ 2-1ന് ഹഡ്ഡെര്‍സ്ഫീല്‍ഡിനെയും ലെസ്റ്റര്‍ സിറ്റി 2-0ന് വാട്‌ഫോര്‍ഡിനെയും വെസ്റ്റ്ഹാം 3-0ന് ന്യൂകാസിലിനെയും തോല്‍പ്പിച്ചു.

സ്പാനിഷ് ലീഗിലെ അവസാന മല്‍സരത്തില്‍ ഐബറിനോട് കനത്ത തോല്‍വിയേറ്റുവാങ്ങിയ റയല്‍ വലന്‍സിയക്കെതിരേ വിജയക്കൊടി നാട്ടി തിരിച്ചുവന്നു. ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വലന്‍സിയയെ റയല്‍ പരാജയപ്പെടുത്തിയത്. ഡാനിയേല്‍ വാസ്സിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ റയല്‍ ലുകാസ് വാസ്‌ക്വാസിലൂടെ ലീഡുയര്‍ത്തുകയായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് റയല്‍. 13 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി സെവിയ്യയും 25 പോയിന്റുമായി ബാഴ്‌സലോണയുമാണ് ലീഗിലെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

Story first published: Sunday, December 2, 2018, 12:37 [IST]
Other articles published on Dec 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+