Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റിയെ എളുപ്പം വിടില്ല, ജയത്തോടെ മാഞ്ചസ്റ്റര്‍ അകലം കുറച്ചു... ബാഴ്‌സ സൂപ്പര്‍, മിലാന്‍ ഫ്‌ളോപ്പ്

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എളുപ്പത്തില്‍ കിരീടത്തിലേക്ക് കുതിക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു ജയം. ഇതോടെ സിറ്റിയുമായുള്ള അകലം ഡെവിള്‍സ് കുറയ്ക്കുകയും ചെയ്തു. ലീഗിലെ മറ്റൊരു കളിയില്‍ ലിവര്‍പൂളും തകര്‍പ്പന്‍ ജയത്തോടെ മുന്നേറ്റം നടത്തി.

അതേസമയം, സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡില്‍ നിന്നും കിരീടം തിരിച്ചുപിടിക്കുമെന്ന മുന്നറയിപ്പ് നല്‍കി ബാഴ്‌ലോണയുടെ കുതിപ്പ്. തകര്‍പ്പന്‍ ജയത്തോടെ റയലുമായുള്ള അകലം പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബാഴ്‌സ ഉയര്‍ത്തി. ഇറ്റാലിയന്‍ ലീഗില്‍ മുന്‍ താരം ജെന്നറോ ഗട്ടൂസോ പരിശീലകനായി എത്തിയിട്ടും എസി മിലാന് രക്ഷയില്ല. കനത്ത തോല്‍വിയാണ് മിലാനു നേരിട്ടത്.

സിറ്റീ... ഞങ്ങള്‍ വരുന്നു

സിറ്റീ... ഞങ്ങള്‍ വരുന്നു

തുടരെ 16 വിജയങ്ങളുമായി റെക്കോര്‍ഡിക്ക് കുതിക്കുന്ന സിറ്റിക്കു പിറകെ തന്നെ മാഞ്ചസ്റ്ററുണ്ട്. നേരത്തേ 14 പോയിന്റിന്റെ അകലമാണ് സിറ്റിയും യുനൈറ്റഡും തമ്മിലുണ്ടായിരുന്നത്. എന്നാല്‍ വെസ്റ്റ്‌ബ്രോമിനെ 2-1ന് തോല്‍പ്പിച്ച് യുനൈറ്റഡ് ഈ അകലം 11 ആക്കി കുറയ്ക്കുകയായിരുന്നു.
ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി യുനൈറ്റഡ് വിജയമുറപ്പിച്ചിരുന്നു. റൊമേലു ലുക്കാക്കു (27ാം മിനിറ്റ്), ജെസ്സി ലിന്‍ഗാര്‍ഡ് (35) എന്നിവരാണ് ഡെവിള്‍സിനായി സ്‌കോര്‍ ചെയ്തത്.
രണ്ടാംപകുതിയില്‍ ഗരെത് ബാരിയിലൂടെ ഒരു ഗോള്‍ മടക്കിയ വെസ്റ്റ്‌ബ്രോം യുനൈറ്റഡിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് പരാജയം സമ്മതിച്ചത്.

 ലിവര്‍പൂള്‍ നാലാമത്

ലിവര്‍പൂള്‍ നാലാമത്

തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ നാലാംസ്ഥാനത്തേക്കു കയറി. ആഴ്‌സനലിനെയാണ് റെഡ്‌സ് പിന്തള്ളിയത്. ബോണ്‍മൗത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ലിവര്‍പൂള്‍ മുക്കുകയായിരുന്നു. മൂന്നു ഗോളും ഒന്നാം പകുതിയില്‍ തന്നെയായിരുന്നു.
ഫിലിപ്പെ കോട്ടീഞ്ഞോ, ദെയാന്‍ ലോവ്‌റന്‍, മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരാണ് സ്‌കോറര്‍മാര്‍.

പിടിക്കാമെങ്കില്‍ പിടിച്ചോ...

പിടിക്കാമെങ്കില്‍ പിടിച്ചോ...

സ്പാനിഷ് ലീഗില്‍ തങ്ങളെ പിടിക്കാനാരുണ്ടെന്ന് വെല്ലുവിളിച്ചാണ് ബാഴ്‌സയുടെ മുന്നേറ്റം. 16ാം റൗണ്ട് മല്‍സരത്തില്‍ ബാഴ്‌സ 4-0ന് ഡിപോര്‍ട്ടീവോ ലാ കൊരുണയെ കെട്ടുകെട്ടിക്കുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റി പാഴാക്കിയ കളിയില്‍ ലൂയിസ് സുവാറസിന്റെയും പൗലിഞ്ഞോയുടെയും ഇരട്ടഗോളുകളാണ് ബാഴ്‌സയ്ക്കു വമ്പന്‍ ജയം സമ്മാനിച്ചത്.
ഫിഫ ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ അബൂദബിയിലേക്ക് പോയതിനാല്‍ റയലിന്റെ ഈയാഴ്ചത്തെ ലീഗ് മല്‍സരം മാറ്റിവച്ചിരുന്നു. രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനു മേല്‍ ബാഴ്‌സയ്ക്ക് ഇപ്പോള്‍ ആറു പോയിന്റിന്റെ വ്യക്തമായ ലീഡുണ്ട്. റയല്‍ ബാഴ്‌സയേക്കാള്‍ 11 പോയിന്റ് പിന്നിലാണ്.

മിലാന്‍ വീണു, യുവന്റസ് വാണു

മിലാന്‍ വീണു, യുവന്റസ് വാണു

ഇറ്റാലിയന്‍ ലീഗില്‍ മിലാന്റെ കഷ്ടകാലം തീര്‍ക്കാന്‍ ഗെട്ടൂസോയ്ക്കും സാധിക്കുന്നില്ല. ഗെട്ടൂസോ പരിശീലിപ്പിച്ച മിലാന്‍ പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനത്തുള്ള വെറോണയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകരുകയായിരുന്നു. തരംതാഴ്ത്തല്‍ മേഖലയിലുള്ള വെറോണയോടേറ്റ പരാജയം മിലാന് അപ്രതീക്ഷിത ഷോക്കായി മാറി.
സീസണില്‍ മിലാന്റെ ഏഴാമത്തെ തോല്‍വിയാണിത്. 17 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ലീഗില്‍ എട്ടാംസ്ഥാനത്താണ് മുന്‍ ചാംപ്യന്മാരായ മിലാന്‍.

നാപ്പോളിക്കരികെ യുവന്റസ്

നാപ്പോളിക്കരികെ യുവന്റസ്

ഇറ്റാലിയന്‍ ലീഗ് കിരീടത്തിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്. നിലവിലെ ജേതാക്കളായ യുവന്റസ്. മുന്‍ വിജയികളായ ഇന്റര്‍മിലാന്‍, നാപ്പോളി, എഎസ് റോമ എന്നിവരെല്ലാം കിരീടപ്പോരില്‍ അണിനിരക്കുന്നുണ്ട്.
കഴിഞ്ഞ മല്‍സരത്തില്‍ ബൊളോനയെ 3-0ന് തകര്‍ത്തു യുവന്റസ് ലീഗില്‍ ഒന്നാമതുള്ള നാപ്പോളിയുമായുള്ള അകലം ഒരു പോയിന്റാക്കി കുറച്ചു. നാപ്പോളിക്കു 42ഉം യുവന്റസിന് 40ഉം പോയിന്റാണുള്ളത്.

Story first published: Monday, December 18, 2017, 11:34 [IST]
Other articles published on Dec 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+