Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ ലീഗ്: സര്‍പ്രൈസുകളില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍മിലാനും ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍/ ബെര്‍ലിന്‍: കൊവിഡ് ബ്രേക്കിനു ശേഷം പുനരാരംഭിച്ച യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ വമ്പന്‍ ടീമുകള്‍ക്കു ജയം. രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളാണ് നടന്നത്. ആദ്യാപാദ മല്‍സരം കൊവിഡിനെ തുടര്‍ന്ന് മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനു മുമ്പ് തന്നെ നടന്നിരുന്നു. വമ്പന്‍ ടീമുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍മിലാനും യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന കളിയില്‍ ഓസ്ട്രിയന്‍ ടീം ലാസ്‌ക് ലിന്‍സിനെയാണ് യുനൈറ്റഡ് 2-1ന് തോല്‍പ്പിച്ചത്. ആദ്യപാദത്തില്‍ 5-0ന്റെ ഏകപക്ഷീയ വിജയം നേടിയ യുനൈറ്റഡ് ഇരുപാദങ്ങളിലുമായി 7-1ന്റെ വമ്പന്‍ ജയമാണ് ആഘോഷിച്ചത്.

അതേസമയം, ഇന്റര്‍ സ്പാനിഷ് ക്ലബ്ബായ ഗെറ്റാഫെയെ 2-0ന് പരാജയപ്പെടുത്തുകയായിരുന്നു. നേരത്തേ നടക്കേണ്ടിയിരുന്ന ആദ്യപാദ മല്‍സരം ഉപേക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഈ മല്‍സരം ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായിരുന്നു. നിഷ്പക്ഷ വേദിയായ ജര്‍മനിയിലായിരുന്നു രണ്ടാപാദ മല്‍സരം.
മറ്റു പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ എഫ്‌സി കോപ്പന്‍ഹേഗന്‍ 3-0നു ഇസ്താംബുള്‍ ബസാക്‌സെഹിറിനെയും ഷക്തര്‍ ഡൊണെസ്‌ക് ഇതേ സ്‌കോറിനു ജര്‍മനിയില്‍ നിന്നുള്ള വോള്‍ഫ്‌സ്ബര്‍ഗിനെയും തകര്‍ത്തുവിട്ടു.

1

പിന്നിട്ടുനിന്ന ശേഷം തിരിച്ചടി

ഓസ്ട്രിയന്‍ ടീം ലാസ്‌കിനെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് യുനൈറ്റഡ് വിജയം കൊയ്തത്. കളിയിലെ മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 55ാം മിനിറ്റില്‍ ഫിലിപ്പ് വെയ്‌സിങറിലൂടെയാണ് ലാസ്‌ക് ലീഡ് നേടിയത്. രണ്ടു മിനിറ്റിനകം ജെസ്സി ലിന്‍ഗാര്‍ഡിലൂടെ യുനൈറ്റഡ് ഒപ്പമെത്തി. നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പകരക്കാരനായി ഇറങ്ങിയ ആന്റണി മര്‍ഷ്യാലിന്റെ ഗോള്‍ യുനൈറ്റഡിനു ജയം സമ്മാനിക്കുകയായിരുന്നു.

ഒന്നാംപാദത്തില്‍ 5-0നു ജയിച്ചപ്പോള്‍ തന്നെ യുനൈറ്റഡ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ അവസാന മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ 2-0നു തോല്‍പ്പിച്ച യുനൈറ്റഡ് ടീമില്‍ കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷേര്‍ ഒമ്പത് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇത് അവരുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ ഗോളിലേക്കു ഒരു ഷോട്ട് പോലും തൊടുക്കാന്‍ യുനൈറ്റഡിനായില്ല. മറുഭാഗത്ത് ലാസ്‌കായിരുന്നു ഗോള്‍ നേടുമെന്ന് പ്രതീതി നല്‍കിയ നീക്കങ്ങള്‍ സംഘടിപ്പിച്ചത്.

ലുക്കാക്കു, എറിക്‌സണ്‍

ഗെറ്റാഫെയ്‌ക്കെതിരേ ഇരുപകുതികളിലുമായി റൊമേലു ലുക്കാക്കുവും (33ാം മിനിറ്റ്) ക്രിസ്റ്റ്യന്‍ എറിക്‌സണും (83) നേടിയ ഗോളുകളാണ് ഇന്ററിനു ജയവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും നേടിക്കൊടുത്തത്.

2

പെനല്‍റ്റിയിലൂടെ രൂപത്തില്‍ ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാന്‍ ഇന്ററിന് സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ 76ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ജോര്‍ജ് മൊളിന നഷ്ടപ്പെടുത്തി. ഡിയോഗോ ഗോഡിന്റെ ഹാന്റ് ബോളിനെ തുടര്‍ന്നായിരുന്നു ഗെറ്റാഫെയ്ക്കു പെനല്‍റ്റി കിട്ടിയത്.

Story first published: Thursday, August 6, 2020, 8:47 [IST]
Other articles published on Aug 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+