For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗിന് ഫൈനല്‍ വിസില്‍, യുനൈറ്റഡിനും ചെല്‍സിക്കും ചാംപ്യന്‍സ് ലീഗ് ബെര്‍ത്ത്

യുനൈറ്റഡ് ലീഗില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഈ സീസണിന് ലോങ് വിസില്‍. അവസാന ദിവസത്തെ നിര്‍ണായകമായ മല്‍സരങ്ങളില്‍ വെന്നിക്കൊടി പാറിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിലേക്കു നേരിട്ടു യോഗ്യത കരസ്ഥമാക്കി. യുനൈറ്റഡ് ലീഗില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ ചെല്‍സി നാലാമതുമെത്തി.

1

യുവേഫ ചാംപ്യന്‍സ് ലീഗ് ബെര്‍ത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെന്ന നിലയില്‍ ഏവരും ഉറ്റുനോക്കിയത് രണ്ടു മല്‍സരങ്ങളായിരുന്നു. ചെല്‍സി- വോള്‍ഫ്‌സ്, യുനൈറ്റഡ്- ലെസ്റ്റര്‍ സിറ്റി മല്‍സരങ്ങളായിരുന്നു ഇത്. ഇവയില്‍ തന്നെ യുനൈറ്റഡ്- ലെസ്റ്റര്‍ അങ്കം പ്ലേഓഫിന് തുല്യമായിരുന്നു. ലെസ്റ്ററിന്റെ മൈതാനത്തു നടന്ന കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകളുടടെ വിജയവുമായാണ് യുനൈറ്റഡ് ചാംപ്യന്‍സ് ലീഗ് ടിക്കറ്റ് കൈക്കലാക്കിയത്. ചെല്‍സിയാവട്ടെ ഹോം മാച്ചില്‍ ഇതേ സ്‌കോറിനു വേള്‍ഫ്‌സിനെയും തുരത്തി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ 3-1ന് ന്യൂകാസില്‍ യുനൈറ്റഡിനെയും രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി 5-0ന് നോര്‍വിച്ചിനെയും കെട്ടുകെട്ടിച്ചു.

പ്രീമിയര്‍ ലീഗിലെ മറ്റു അവസാന റൗണ്ട് മല്‍സരങ്ങളില്‍ ആഴ്‌സനല്‍ 3-2ന് വാട്‌ഫോര്‍ഡിനെയും ബ്രൈറ്റണ്‍ 2-1ന് ബേണ്‍ലിയെയും ബോണ്‍മൗത്ത് 3-1ന് എവേര്‍ട്ടനെയയും സതാംപ്റ്റണ്‍ ഇതേ സ്‌കോറിനു ഷെഫീല്‍ഡ് യുനൈറ്റഡിനെയും പരാജയപ്പെടുത്തി. ടോട്ടനം ഹോട്‌സ്പര്‍- ക്രിസ്റ്റല്‍ പാലസ്, വെസ്റ്റ്ഹാം- ആസ്റ്റണ്‍വില്ല മല്‍സരങ്ങള്‍ 1-1നു സമനിലയില്‍ പരിയുകയായിരുന്നു. ലിവര്‍പൂള്‍ (99 പോയിന്റ്), സിറ്റി (81), യുനൈറ്റഡ് (66), ചെല്‍സി (66), ലെസ്റ്റര്‍ (62) എന്നിങ്ങനെയാണ് ലീഗിലെ ആദ്യത്തെ അഞ്ചു സ്ഥാനക്കാരുടെ പോയിന്റ് നില. ലീഗിലെ അവസാനത്തെ മൂന്നു സ്ഥാനക്കാരായ ബോണ്‍മൗത്ത് (34), വാട്‌ഫോര്‍ഡ് (34), നോര്‍വിച്ച് (21) എന്നിവര്‍ തരംതാഴ്ത്തപ്പെട്ടു.

2

ലെസ്റ്ററിനെതിരേ യുനൈറ്റഡിന്റെ രണ്ടു ഗോളും രണ്ടാം പകുതിയിലായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസ് (71), ജെസ്സി ലിന്‍ഗാര്‍ഡ് (90) എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍. ഈ സീസണിലെ എട്ടാമത്തെ ഗോള്‍ കൂടിയാണ് ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീമിലെത്തിയ ഫെര്‍ണാണ്ടസ് യുനൈറ്റഡിനായി നേടിയത്. അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിനു യുനൈറ്റഡ് യോഗ്യത നേടുന്ന കാര്യം ഒരു ഘട്ടത്തില്‍ അസാധ്യമായിരുന്നു. 13ാം സ്ഥാനത്തേക്കു വരെ പിന്തള്ളപ്പെട്ട യുനൈറ്റഡ് ചാംപ്യന്‍സ് ലീഗ് കളിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. അദ്ഭുതം സംഭവിക്കുകയും ചെയ്തു. അതിനു ചുക്കാന്‍ പിടിച്ചതാവട്ടെ ടീമിന്റെ പുതിയ സെന്‍സേഷനായി മാറിയ പോര്‍ച്ചുഗീസ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടസും.

3

വോള്‍ഫ്‌സിനെതിരേ മാസണ്‍ മൗണ്ട്, ഒലിവര്‍ ജിറൂഡ് എന്നിവരുടെ ഗോളുകള്‍ക്കാണ് ഫ്രാങ്ക് ലംപാര്‍ഡ് പരിശീലിപ്പിക്കുന്ന ചെല്‍സി വോള്‍ഫ്‌സിനെ തോല്‍പ്പിച്ചത്. പുതിയ ചാംപ്യന്മാരായ ലിവര്‍പൂള്‍ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് ന്യൂസിലാന്‍ഡിന്റെ കഥ കഴിച്ചത്. ഒന്നാം മിനിറ്റില്‍ത്തന്നെ ഡ്വയ്റ്റ് ഗെയ്ല്‍ ന്യൂകാസിലിനു ലീഡ് നേടിക്കൊടുത്തിരുന്നു. വിര്‍ജില്‍ വാന്‍ഡൈക്ക് (38), ഡിവോക്ക് ഒറിജി (59), സാദിയോ മാനെ (89) എന്നിവരിലൂടെ ലിവര്‍പൂള്‍ മികച്ച ജയം കൊയ്യുകയായിരുന്നു. വമ്പന്‍ ജയത്തോടെ തന്നെ സീസണ്‍ അവസാനിപ്പിച്ചാണ് സിറ്റി അടുത്ത സീസണിനു തങ്ങള്‍ തയ്യാറാണെന്നു എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. കെവിന്‍ ഡിബ്രുയ്‌ന സിറ്റിക്കായി ഇരട്ടഗോള്‍ നേടി. ഗബ്രിയേല്‍ ജെസ്യൂസ്, റഹീം സ്‌റ്റെര്‍ലിങ്, റിയാദ് മെഹ്‌റസ് എന്നിവരാണ് മറ്റു സ്്‌കോറര്‍മാര്‍.

Story first published: Monday, July 27, 2020, 8:14 [IST]
Other articles published on Jul 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+