ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ ഒപ്പത്തിനൊപ്പം, ചെല്‍സി വീണു, ടോട്ടനം നാലടിച്ചു!
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പെപ് ഗോര്‍ഡിയോളയുടെ ടീം നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ വീഴ്ത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോട്ടനം ഹോസ്പര്‍ ക്ലബ്ബുകളാകട്ടെ തകര്‍പ്പന്‍ ജയവുമായാണ് കളം വിട്ടത്. മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങിയപ്പോള്‍ സ്‌റ്റോക് സിറ്റിയും വെസ്റ്റ് ഹാം യുനൈറ്റഡും ഹോം മാച്ചില്‍ ജയം കണ്ടെത്തി.

മൊറാട്ട പരിക്കേറ്റ് കളം വിട്ടു...
ടോപ് സ്‌കോറര്‍ അല്‍വാരോ മൊറാട്ട ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റ് കളം വിട്ടത് ചെല്‍സിക്ക് തിരിച്ചടിയായി.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍പ്പന്‍ ഫോമില്‍...
ഹൊസെ മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ ഫെലെയ്‌നി (35,49) ഇരട്ട ഗോളുകളോടെ തിളങ്ങിയപ്പോള്‍ യുവാന്‍ മാറ്റയും റൊമേലു ലുകാകുവും തകര്‍പ്പന്‍ ഫിനിംഷിഗോടെ യുനൈറ്റഡിന്റെ വിജയത്തില്‍ പങ്കാളികളായി. മൂന്നാം മിനുട്ടില്‍ മാറ്റയാണ് ഗോളടിക്ക് തുടക്കമിട്ടത്. ലുകാകുവിന്റെ സ്‌കോറിംഗ് എണ്‍പത്താറാം മിനുട്ടില്‍.

ബെല്‍ജിയം കരുത്ത്...
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടിയ മൂന്ന് ഗോളുകളും ബെല്‍ജിയം കരുത്തില്‍. ഫെലെയ്‌നി ഡബിള്‍ നേടിയപ്പോള്‍ റൊമേലു ലുകാകുവും യുനൈറ്റഡിനായി ലക്ഷ്യം കണ്ടു. രണ്ട് പേരും ബെല്‍ജിയം താരങ്ങള്‍.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടിയ മൂന്ന് ഗോളുകളും ബെല്‍ജിയം കരുത്തില്‍. ഫെലെയ്‌നി ഡബിള്‍ നേടിയപ്പോള്‍ റൊമേലു ലുകാകുവും യുനൈറ്റഡിനായി ലക്ഷ്യം കണ്ടു. രണ്ട് പേരും ബെല്‍ജിയം താരങ്ങള്‍.
ക്രിസ്റ്റല്‍പാലസ് സീസണില്‍ ഏഴ് മത്സരങ്ങളിലും തോറ്റു. ഇതുവരെ ഒരു ഗോളും സ്‌കോര്‍ ചെയ്തിട്ടില്ലെന്ന നാണക്കേടും പാലസിനുണ്ട്.
ടോട്ടനം ഹോസ്പര്‍ 4-0ന് ഹഡര്‍സ്ഫീല്‍ഡ് ടൗണിന്റെ തട്ടകത്തില്‍ ജയം കണ്ടു. ഹാരി കാന്‍ (9,23) ഡബിള്‍ നേടി. ഡേവീസ്, സിസോകോ എന്നിവരും സ്‌കോര്‍ ചെയ്തു. 14 പോയിന്റുമായി ടോട്ടനം മൂന്നാംസ്ഥാനത്താണ്.
ഏഴ് മത്സരങ്ങളില്‍ 19 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ഗോള്‍ ശരാശരിയില്‍ മുന്നിട്ട് നില്‍ക്കുന്നതിനാല്‍ സിറ്റിക്ക് ഒന്നാം സ്ഥാനം.
മറ്റ് മത്സരഫലങ്ങള്‍...
വെസ്റ്റ്ഹാം 1-0ന് സ്വാന്‍സിയെയും സ്‌റ്റോക് 2-1ന് സതംപ്ടണിനെയും തോല്‍പ്പിച്ചു.
ബൗണ്‍മൗത് 0-0 ലെസ്റ്റര്‍, വെസ്റ്റ് ബ്രോം 2-2 വാട്‌ഫോഡ് സമനിലയില്‍ പിരിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications