Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ പഴയ മാഞ്ചസ്റ്ററാവുന്നു!! വീണ്ടും ഗോള്‍മേളം...തുടക്കം പിഴയ്ക്കാതെ യുവന്‍റസ്

ലണ്ടന്‍/റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോൡ മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വീണ്ടും തകര്‍പ്പന്‍ ജയം. തങ്ങളുടെ പ്രതാപകാലത്തേക്ക് മടങ്ങിവരുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും റെഡ് ഡെവിള്‍സ് ആധികാരികമായി ജയിച്ചു കയറിയത്. അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ യുവന്റസ് വിജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കമിട്ടു. സ്പാനിഷ് ലീഗിലെ ആദ്യ കളിയില്‍ മുന്‍ വിജയികളായ അത്‌ലറ്റികോ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി.

ചെകുത്താന്‍മാരെ പേടിക്കണം

ചെകുത്താന്‍മാരെ പേടിക്കണം

ഇതിഹാസ കോച്ച് അലെക്‌സ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയ ശേഷം മാഞ്ചസ്റ്ററിന് ഫിയര്‍ ഫാക്ടര്‍ നഷ്ടമായെന്ന് ആരാധകര്‍ പോലും സമ്മതിക്കും. എന്നാല്‍ ഈ സീസണില്‍ മാഞ്ചസ്റ്റര്‍ തങ്ങളുടെ ആ മിടുക്ക് പുറത്തെടുക്കാന്‍ തുടങ്ങിയെന്ന് ആദ്യ രണ്ടു കളികള്‍ തെളിയിക്കുന്നു.

അഞ്ച് മിനിറ്റിനിടെ മൂന്നു ഗോള്‍

അഞ്ച് മിനിറ്റിനിടെ മൂന്നു ഗോള്‍

സ്വാന്‍സി സിറ്റിയെ അവരുടെ കാണികള്‍ക്കു മുന്നില്‍ 4-0നാണ് മാഞ്ചസ്റ്റര്‍ തുരത്തിയത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഡെവിള്‍സ് ഈ നേട്ടം കൈവരിക്കുന്നത്. അഞ്ച് മിനിറ്റിനിടെയാണ് മൂന്നു ഗോളുകള്‍ ചെകുത്താന്‍മാര്‍ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയത്. എറിക് ബെയ്‌ലി, റൊമേലു ലുക്കാക്കു, പോള്‍ പോഗ്ബ, ആന്റണി മര്‍ഷ്യാല്‍ എന്നിവരാണ് സ്‌കോറര്‍മാര്‍.

ലിവര്‍പൂള്‍ രക്ഷപ്പെട്ടു

ലിവര്‍പൂള്‍ രക്ഷപ്പെട്ടു

കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ ലിവര്‍പൂള്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യ കളിയില്‍ അവസാന മിനിറ്റിലെ ഗോളില്‍ സമനില കൊണ്ടു തൃപ്തിപ്പെട്ട റെഡ്‌സ് 1-0ന് ക്രിസ്റ്റല്‍ പാലസിനെയാണ് കീഴടക്കിയത്. സാദിയോ മെയ്‌നിന്റെ ഗോളാണ് ചെമ്പടയെ രക്ഷിച്ചത്.

സ്റ്റോക്ക് തീര്‍ന്ന് ആഴ്‌സനല്‍

സ്റ്റോക്ക് തീര്‍ന്ന് ആഴ്‌സനല്‍

ആഴ്‌സനലിന് അപ്രതീക്ഷിത ഷോക്കാണ് സ്‌റ്റോക്ക് സിറ്റിയില്‍ നിന്നും നേരിട്ടത്. സ്‌റ്റോക്കിനോട് അവരുടെ മൈതാനത്ത് 0-1ന് ഗണ്ണേഴ്‌സ് വീഴുകയായിരുന്നു. ഈ സീസണില്‍ ടീമിലെത്തിയ ജെസ്സി റോഡ്രിഗസ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഗോള്‍ നേടി സ്റ്റോക്കിന്‍റെ ഹീറോയായി മാറി.

യോ...യോ....യുവന്റസ്

യോ...യോ....യുവന്റസ്

ഇറ്റലിയില്‍ ഇത്തവണയും തങ്ങളുടെ അപ്രമാദിത്വം തടയാന്‍ ആരുണ്ടെന്നെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യുവന്റസ് വെന്നിക്കൊടി പാറിച്ചത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ കാഗ്ലിയാരിയെ യുവന്റസ് 3-0ന് തകര്‍ത്തെറിയുകയായിരുന്നു. മരിയോ മാന്‍ഡ്യുകിച്ച്, പൗലോ ദിബാല, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

ഡോട്മുണ്ടിന് വിജയത്തുടക്കം

ഡോട്മുണ്ടിന് വിജയത്തുടക്കം

ജര്‍മന്‍ ലീഗില്‍ സ്ഥിരമായി ബയേണ്‍ മ്യൂണിക്കിനു പിന്നില്‍ റണ്ണറപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടാറുള്ള ബൊറൂസ്യ ഡോട്മുണ്ട് പുതിയ സീസണിലെങ്കിലും ഈ നാണക്കേട് മായ്ക്കാമെന്ന പ്രതീക്ഷയിലാണ്. ആദ്യ ലീഗ് മല്‍സരത്തില്‍ വോള്‍ഫ്‌സ്ബര്‍ഗിനെ 3-0ന് തകര്‍ത്ത് തുടക്കം അവര്‍ ഗംഭീരമാക്കി.

അത്‌ലറ്റികോ തടിതപ്പി

അത്‌ലറ്റികോ തടിതപ്പി

സ്പാനിഷ് ലീഗില്‍ 0-2ന്റെ തോല്‍വി മുന്നില്‍ കണ്ട ശേഷം അത്‌ലറ്റികോ മാഡ്രിഡ് സമനിലയുമായി തടിതപ്പി. 78, 85 മിനിറ്റുകളില്‍ എയ്ഞ്ചല്‍ കൊറിയ, ജോസ് ജിമനസ് എന്നിവരുടെ ഗോളുകള്‍ അത്‌ലറ്റികോയെ രക്ഷിക്കുകയായിരുന്നു. 67ാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് അവര്‍ക്കു തിരിച്ചടിയായി.

Story first published: Sunday, August 20, 2017, 11:46 [IST]
Other articles published on Aug 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+