For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പൂട്ടി ക്രിസ്റ്റല്‍ പാലസ്;റയല്‍ മാഡ്രിഡിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ക്കെല്ലാം സമനിലപ്പൂട്ട്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ക്രിസ്റ്റല്‍ പാലസ് 2-2 സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന സിറ്റി രണ്ടാം പകുതിയില്‍ ലീഡെടുത്തെങ്കിലും സെല്‍ഫ് ഗോള്‍ ചതിച്ചു. 39ാം മിനുട്ടില്‍ സെന്‍ക് ടോസുനിലൂടെ ക്രിസ്റ്റല്‍ മുന്നിലെത്തി. എന്നാല്‍ 82, 87 മിനുട്ടില്‍ വലകുലുക്കി സെര്‍ജിയോ അഗ്യൂറോ സിറ്റിക്ക് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും 90ാം മിനുട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളില്‍ ക്രിസ്റ്റല്‍ സമനില ഒപ്പിച്ചു. 48 പോയിന്റുള്ള സിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ടോട്ടനം വാറ്റ്‌ഫോര്‍ഡിനോട് ഗോള്‍രഹിത സമനില വഴങ്ങി. വാറ്റ്‌ഫോര്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ ജോസ് മൗറീഞ്ഞോയ്ക്കും ശിഷ്യന്മാര്‍ക്കും സാധിച്ചില്ല. 31 പോയിന്റുള്ള ടോട്ടനം എട്ടാം സ്ഥാനത്താണ്. വാറ്റ്‌ഫോര്‍ഡ് 17ാം സ്ഥാനത്തും. ആഴ്‌സണലും സമനിലക്കുരുക്കില്‍ പെട്ടു. ഷെഫീല്‍ഡ് യുനൈറ്റഡ് ആഴ്‌സണലിനെ 1-1 സമനിലയില്‍ കുരുക്കുകയായിരുന്നു. 45ാ മിനുട്ടില്‍ മാര്‍ട്ടിനെല്ലിയുടെ ഗോളില്‍ ആഴ്‌സണല്‍ മുന്നിലെത്തിയെങ്കിലും 83ാം മിനുട്ടില്‍ ജോണ്‍ ഫ്‌ളിക്കിന്റെ ഗോളില്‍ ഷെഫീല്‍ഡ് സമനിലപിടിച്ചു. 29 പോയിന്റുള്ള ആഴ്‌സണല്‍ 10ാം സ്ഥാനത്താണ്.

sergioaguero

ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് സെവിയ്യയെ കീഴടക്കി.ഒന്നിനെതിരേ രണ്ട് ഗോളിനാണ് റയലിന്റെ ജയം. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളും പിറന്നത്. 57ാം മിനുട്ടില്‍ കാസമിറോ റയലിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 64ാം മിനുട്ടില്‍ ലൂക്ക് ഡി ജോങ് സെവിയ്യക്ക് സമനില സമ്മാനിച്ചു. എന്നാല്‍ 69ാം മിനുട്ടില്‍ വീണ്ടും വലകുലുക്കി കാസമിറോ റയലിന് വിജയം സമ്മാനിക്കുകയായിരുന്നു. 43 പോയിന്റുള്ള റയലാണ് പട്ടികയില്‍ തലപ്പത്ത്. റയലിനെക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ച ബാഴ്‌സ 40 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

Story first published: Sunday, January 19, 2020, 9:07 [IST]
Other articles published on Jan 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+