Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍മാരായതിനു പിന്നാലെ ലിവര്‍പൂളിന് നാണക്കേട്, ദയനീയ തോല്‍വി; റയല്‍ ലീഡുയര്‍ത്തി

1

ലണ്ടന്‍/ മാഡ്രിഡ്: 30 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാരായതിനു പിന്നാലെ ലിവര്‍പൂളിന് നാണക്കേട്. ജേതാക്കളായ ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലിവര്‍പൂളിനെ കഴിഞ്ഞ സീസണിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി കെട്ടുകെട്ടിച്ചു. സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. മറ്റൊരു കളിയില്‍ ഷെഫീല്‍ഡ് യുനൈറ്റഡ് 3-1ന് ജോസ് മൊറീഞ്ഞോയുടെ ടോട്ടനം ഹോട്‌സ്പറിനെ തുരത്തി.

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വിജയക്കുതിപ്പ് തുടര്‍ന്നു. ഗെറ്റാഫെയെ 1-0നു തോല്‍പ്പിച്ച് റയല്‍ ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഒസാസുന 2-0ന് ഐബറിനെയും റയല്‍ സോസിഡാഡ് 2-1ന് എസ്പാന്യോളിനെയും തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ലാ ലിഗയില്‍ നാപ്പോളിയെ അറ്റ്‌ലാന്റയും എഎസ് റോമയെ ഉഡിനെസും എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ഞെട്ടിച്ചു.

2

ദയനീയം ലിവര്‍പൂള്‍

അടുത്ത സീസണിലെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളില്‍ നിന്നും കിരീടം തിരിച്ചുപിടിക്കുമെന്ന സൂചന നല്‍കിയാണ് സിറ്റി സംഹാരതാണ്ഡവമായത്. പുതിയ സീസണ്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് മല്‍സരശേഷം സിറ്റി താരം റഹീം സ്റ്റെര്‍ലിങ് പ്രതികരിച്ചത്. ലിവര്‍പൂളിനെ സിറ്റിയുടെ നീലപ്പട അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.ആദ്യപകുതിയില്‍ മൂന്നു ഗോളുകള്‍ ലിവര്‍പൂളിന്റെ വലയിലെത്തിച്ചത് സിറ്റി ആധിപത്യം സ്ഥാപിച്ചിരുന്നു.

കെവിന്‍ ഡിബ്രുയ്‌ന (25ാം മിനിറ്റ്), സ്റ്റെര്‍ലിങ് (35), ഫില്‍ ഫോഡെന്‍ (45) എന്നിവരുടെ ഗോളുകള്‍ക്കൊപ്പം 66ാം മിനിറ്റില്‍ അലെക്‌സ് ഓക്‌സാല്‍ഡെ ചാംപര്‍ലെയ്‌നിന്റെ സെല്‍ഫ് ഗോളും ലിവര്‍പൂളിന്റെ പതനം പൂര്‍ത്തിയാക്കി. ഈ സീസണിലെ ലീഗില്‍ ലിവര്‍പൂളിനു നേരിട്ട ആദ്യത്തെ തോല്‍വി കൂടിയാണിയത്. നേരത്തേ വാട്‌ഫോര്‍ഡിന് മുന്നില്‍ മാത്രമേ യുര്‍ഗര്‍ ക്ലോപ്പിന്റെ കുട്ടികള്‍ തല കുനിച്ചിട്ടുള്ളൂ.
അതേസമയം, സാന്‍ഡര്‍ ബെര്‍ഗ്, ലിസ് മൂസെറ്റ്, ഒലിവര്‍ മക്‌ബേണി എന്നിവരാണ് ടോട്ടനത്തിനെതിരേ ഷെഫീല്‍ഡിന്റെ സ്‌കോറര്‍മാര്‍. ഇഞ്ചുറിടൈമില്‍ ഹാരി കെയ്ന്‍ സ്പര്‍സിന്റെ ആശ്വാസഗോള്‍ മടക്കുകയായിരുന്നു.

3

റയല്‍ മുന്നോട്ടു തന്നെ

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിരവൈരികളായ ബാഴ്‌സലോണയ്ക്കു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത് മുതലെടുത്ത് റയല്‍ ലീഗില്‍ പിടിമുറുക്കുകയാണ്. ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് 79ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ് ഗെറ്റാഫെയ്‌ക്കെതിരേ റയലിനു ജയമൊരുക്കിയത്. ഇതോടെ തലപ്പത്തുള്ള റയല്‍ രണ്ടാംസ്ഥാനക്കാരായ ബാഴ്‌സയുമായുള്ള ലീഡ് നാലു പോയിന്റാക്കി ഉയര്‍ത്തുകയും ചെയ്തു.

സീസണില്‍ ഇനി അഞ്ചു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ ലാ ലിഗയില്‍ കിരീട പ്രവചനം അസാധ്യമാണ്. ഇനിയുള്ള മല്‍സരങ്ങള്‍ ഇരുടീമുകള്‍ക്കും ഒരു പോലെ നിര്‍ണായകമാണ്.

Story first published: Friday, July 3, 2020, 9:47 [IST]
Other articles published on Jul 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+