Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ലണ്ടന്‍: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യയിലെ ഒരു ക്ലബ്ബില്‍ നിക്ഷേപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏഷ്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിറ്റിയുടെ ഉടമ ഇന്ത്യന്‍ ക്ലബ്ബിനെ നോട്ടമിടുന്നത്. ലോകത്ത് പല ഭാഗത്തായി ഏഴ് ഫുട്‌ബോള്‍ ക്ലബ്ബില്‍ സിറ്റിയുടെ ഉടമയ്ക്ക് നിക്ഷേപമുണ്ട്. ഏഷ്യയിലും സ്വാധീനം ഉറപ്പിക്കാനാണ് ഉടമയുടെ ശ്രമമമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഫെറാന്‍ സോറിയാനോ പറഞ്ഞു.

ferransoriano

ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി, സ്പാനിഷ് ക്ലബ്ബ് ജിറോണ, ജാപ്പനീസ് ക്ലബ്ബ് യോക്കഹോമ എഫ് മറിനോസ്, മെല്‍ബണ്‍ സിറ്റി എന്നിവയാണ് സിറ്റിയുടെ മറ്റ് പ്രധാന ക്ലബ്ബുകള്‍. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഒരു ക്ലബ്ബ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിറ്റി അന്തിമ തീരുമാനമെടുക്കും. ഫുട്‌ബോള്‍ വളര്‍ച്ചയും ആരാധകരും ഏറെയുള്ള ചൈനയിലും ഇന്ത്യയിലും കണ്ണുള്ളതായി സോറിയാനോ വ്യക്തമാക്കി.

ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ താരം ധോണിയും കോലിയുമല്ല!! അതൊരു പേസര്‍, ചൂണ്ടിക്കാട്ടി നെഹ്‌റ
രണ്ടുവര്‍ഷത്തോളമാണ് ഇന്ത്യയില്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ക്ലബ്ബ് ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചൈനയില്‍ അടുത്തിടെ മൂന്നാം ലീഗില്‍ പെടുന്ന ഒരു ക്ലബ്ബിനെ സിറ്റി ഏറ്റെടുത്തിരുന്നു. ഈ രീതിയില്‍ പുതിയ ക്ലബ്ബുകള്‍ ഏറ്റെടുക്കാനാണ് നീക്കം. രണ്ട് മൂന്ന് ക്ലബ്ബുകള്‍ കൂടി സിറ്റി ഏറ്റെടുക്കുമെന്നും സോറിയാനോ പറഞ്ഞു.

Story first published: Tuesday, March 5, 2019, 11:39 [IST]
Other articles published on Mar 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+