ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ താരം ധോണിയും കോലിയുമല്ല!! അതൊരു പേസര്‍, ചൂണ്ടിക്കാട്ടി നെഹ്‌റ

മുംബൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുള്ളവരാണ് ഇന്ത്യ. സമീപകാലത്തെ മികച്ച പ്രകടനങ്ങളും റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നുവെന്നതുമാണ് ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിക്കാന്‍ കാരണം. നാട്ടില്‍ മാത്രമല്ല വിദേശത്തും വിരാട് കോലിക്കു കീഴില്‍ ചില അവിസ്മരണീയ വിജയങ്ങാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളിലെല്ലാം ഇന്ത്യ കിരീടങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.
ക്യാപ്റ്റന്‍ കോലിയെക്കൂടാതെ എംഎസ് ധോണി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം അടുത്ത ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാവുമെന്ന് വിലയിരുത്തപ്പെടുന്ന താരങ്ങളാണ്. എന്നാല്‍ ഇവരാരുമല്ല ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ താരമെന്ന് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ അഭിപ്രായപ്പെട്ടു.

ആ താരം മുഹമ്മദ് ഷമി
പേസര്‍ മുഹമ്മദ് ഷമിയാണ് അടുത്ത ലോകകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ താരമെന്ന് 39 കാരനായ നെഹ്‌റ പറയുന്നു. ഷമി ഉജ്ജ്വലമായാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന പരമ്പരയില്‍ മാത്രമല്ല കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഷമി മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷമാണ് ഷമി ഏറ്റവും മികച്ച ഫോമിലേക്കുയര്‍ന്നത്.
ടെസ്റ്റില്‍ ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ ചെയ്യാന്‍ ഷമിക്കാവുന്നുണ്ട്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നിലവാരം വളരെ ഉയര്‍ന്നതാണെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി.

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിയട്ടെ
ഷമി എത്രത്തോളം പ്രതിഭാശാലിയായ ബൗളറാണെന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹം ടീമിലുള്ളത് ലോകകപ്പില്‍ ഇന്ത്യക്കു പ്ലസ് പോയിന്റാണ്. ഷമിക്ക് ഫിറ്റ്‌നസ് നിലനിര്‍ത്താനാവുമെന്ന് വിശ്വസിക്കുന്നു. വിക്കറ്റ് ടു വിക്കറ്റ് പന്തെറിയുന്ന ബൗളറാണണ് അദ്ദേഹം. ഫ്‌ളാറ്റ് വിക്കറ്റില്‍ പോലും നന്നായി പന്തെറിയാന്‍ ഷമിക്കാവും. ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പാദ്യം ഷമി തന്നെയാവുമെന്നും നെഹ്‌റ വിലയിരുത്തി.

ടീമിന് അകത്തും പുറത്തും
2015ല്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. അന്നു ഇന്ത്യ സെമിയില്‍ തോറ്റു പുറത്താവുകയായിരുന്നു. പിന്നീട് ടീമിന് അകത്തും പുറത്തുമായി കഴിയുകയായിരുന്നു ഷമി. ലോകകപ്പിനു പിന്നാലെ മോശം ഫോമിനെ തുടര്‍ന്നു താരത്തിന് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടു. എങ്കിലും ടെസ്റ്റില്‍ ഷമി നിര്‍ണായക സാന്നിധ്യമായിരുന്നു.
രണ്ടു വര്‍ഷം ഏകദിന ടീമില്‍ നിന്നും പുറത്തായിരുന്ന ഷമി വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയിലൂടെ തിരിച്ചെത്തി. പക്ഷെ ഈ ഈ പരമ്പരയ്ക്കു ശേഷം പേസറിന് വീണ്ടും ടീമില്‍ സ്ഥാനം നഷ്ടമായി. കഴിഞ്ഞ വര്‍ഷം വിന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലൂടെ തിരിച്ചെത്തിയ ശേഷം ഗംഭീര പ്രകടനമാണ് ഷമി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications