Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പാലസി'ല്‍ സിറ്റിയുടെ സ്വപ്‌നം വീണുടഞ്ഞു... റെക്കോര്‍ഡില്ല, എഡേഴ്‌സന് നന്ദി

ലണ്ടന്‍: ജയത്തോടെ തന്നെ പുതുവര്‍ഷാഘോഷങ്ങളിലേക്ക് കടക്കാമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹങ്ങള്‍ പാലസില്‍ വീണുടഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 18 ജയങ്ങളുമായി കുതിക്കുകയായിരുന്ന സിറ്റിയെ ക്രിസ്റ്റല്‍ പാലസ് ഗോളിപ്പിക്കാതെ പിടിച്ചുനിര്‍ത്തുകയായിരുന്നു. അവസാന മിനിറ്റില്‍ പാലസിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി തടുത്തിട്ട ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനോടാണ് സിറ്റി കടപ്പെട്ടിരിക്കുന്നത്.
വിജയക്കുതിപ്പ് അവസാനിച്ചതോടൊപ്പം പ്രമുഖ താരങ്ങള്‍ക്കു പരിക്കേറ്റതും 2017ലെ അവസാന മല്‍സരം സിറ്റിക്ക് മറക്കാനാഗ്രഹിക്കുന്ന ദിവസമായി മാറി. മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ലീഗ് പോയിന്റ് പട്ടികയില്‍ സിറ്റിക്കു വ്യക്തമായ ലീഡുണ്ട്.
രണ്ടാംസ്ഥാനത്തുള്ള ചെല്‍സിയേക്കാള്‍ 14 പോയിന്റിന് മുന്നിലാണ് സിറ്റി.
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ആഴ്‌സനലു സമനില കൊണ്ടു തൃപ്തിപ്പെട്ടു. എവേ മല്‍സരത്തില്‍ വെസ്റ്റ്‌ബ്രോമാണ് ഗണ്ണേഴ്‌സിനെ 1-1നു പിടിച്ചുകെട്ടിയത്. അനവസാന ഏഴു മിനിറ്റിനിടെയായിരുന്നു രണ്ടു ഗോളുകളും പിറന്നത്.

ബയേണിന്റെ റെക്കോര്‍ഡ് മറികടക്കാനായില്ല

ബയേണിന്റെ റെക്കോര്‍ഡ് മറികടക്കാനായില്ല

യൂറോപ്പില്‍ ഏറ്റവുമധികം ലീഗ് മല്‍സരങ്ങളില്‍ ജയിച്ച ടീമെന്ന റെക്കോര്‍ഡ് തേടിയിറങ്ങിയ സിറ്റിക്ക് പാലസിനെതിരേ പക്ഷെ എല്ലാം പിഴച്ചു. ജര്‍മന്‍ ലീഗില്‍ നിലവിലെ സിറ്റി കോച്ചായ പെപ് ഗ്വാര്‍ഡിയോളയ്ക്കു തന്നെ കീഴില്‍ ബയേണ്‍ മ്യൂണിക്കിന്റെ 18 തുടര്‍ ജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പമായിരുന്നു സിറ്റി. പാലസിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സിറ്റിക്കാവുമായിരുന്നു. പക്ഷെ 18ല്‍ സിറ്റി ഉടക്കിയതോടെ റെക്കോര്‍ഡും ഇല്ലാതായി.

ഇഞ്ചുറിടൈം പെനല്‍റ്റി

ഇഞ്ചുറിടൈം പെനല്‍റ്റി

ഗോള്‍രഹിതമായി നീങ്ങിയ കളിയില്‍ പാലസ് അട്ടിമറി വിജയം നേടേണ്ടതായിരുന്നു. ഇഞ്ചുറിടൈമില്‍ ഭാഗ്യം അവരുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയും ചെയ്തു. വില്‍ഫ്രഡ് സാഹയെ സിറ്റി മിഡ്ഫീല്‍ഡര്‍ റഹീം സ്റ്റെര്‍ലിങ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു സിറ്റിക്കെതിരേ പെനല്‍റ്റി.
എന്നാല്‍ ലൂക്ക മിലിവോജെവിച്ചിന്റെ പെനല്‍റ്റി എഡേഴ്‌സന്‍ കാല്‍ കൊണ്ട് തട്ടികയറ്റുകയായിരുന്നു.

പരിക്കും തിരിച്ചടിയായി

പരിക്കും തിരിച്ചടിയായി

ടീമിന്റെ കുന്തമുനകളായ രണ്ടു താരങ്ങള്‍ക്കു പാലസിനെതിരേ പരിക്കുപറ്റിയത് സിറ്റിക്ക് അപ്രതീക്ഷിത ഷോക്കായി മാറി. സീസണില്‍ സിറ്റിക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രൂയ്‌നും ബ്രസീലിയന്‍ സെന്‍സേഷന്‍ ഗബ്രിയേല്‍ ജീസസിനുമാണ് പരിക്കേറ്റത്.
ഒന്നാംപകുതിയില്‍ പരിക്കേറ്റ ജീസസ് കണ്ണീരോടെയാണ് കളംവിട്ടത്. കളിയുടെ അവസാന മിനിറ്റില്‍ ജാസണ്‍ പഞ്ചിയോണിന്റെ മാരകമായ ടാക്ലിങില്‍ ഗ്രൗണ്ടില്‍ വീണു പുളഞ്ഞ ഡിബ്രൂയ്‌നെ സ്‌ട്രെച്ചറില്‍ മാറ്റുകയായിരുന്നു. ഇരുവരുടെയും പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല.

മുന്‍തൂക്കം സിറ്റിക്ക്

മുന്‍തൂക്കം സിറ്റിക്ക്

ആവേശകരമായ മല്‍സരത്തില്‍ സിറ്റിക്കായിരുന്നു മുന്‍തൂക്കം. പതിവുപോലെ സിറ്റി ആക്രമണാത്മക ഫുട്‌ബോള്‍ തന്നെ കാഴ്ചവച്ചപ്പോള്‍ പ്രതിരോധിച്ച് നിന്ന് കൗണ്ടര്‍ അറ്റാക്ക് നടത്തുകയെന്ന തന്ത്രമാണ് പാലസ് പരീക്ഷിച്ചത്. നിരവധി ഷോട്ടുകളാണ് മല്‍സരത്തില്‍ സിറ്റി പരീക്ഷിച്ചത്. ചിലത് ഗോളി തന്റെ മിടുക്കു കൊണ്ട് വിഫലമാക്കിയപ്പോള്‍ മറ്റു ചിലത് സിറ്റി താരങ്ങള്‍ തന്നെ പാഴാക്കുകയായിരപുന്നു.

ഗണ്ണേഴ്‌സിന്റെ ജയം തടഞ്ഞ് റോഡ്രിഗസ്

ഗണ്ണേഴ്‌സിന്റെ ജയം തടഞ്ഞ് റോഡ്രിഗസ്

വെസ്റ്റ്‌ബ്രോമിനെതിരേ 88ാം മിനിറ്റ് വരെ 1-0ന്റെ വിജയമുറപ്പിച്ചതായിരുന്നു ആഴ്‌സനല്‍. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സ്‌കോര്‍ ചെയ്ത ചിലിയന്‍ സ്റ്റാര്‍ അലെക്‌സിസ് സാഞ്ചസാണ് 83ാം മിനിറ്റില്‍ ഗണ്ണേഴ്‌സിനു സമനില സമ്മാനിച്ചത്.
ഈ ഗോളില്‍ വിജയത്തിലേക്ക് നീങ്ങവെ 89ാം മിനിറ്റിലാണ് റഫറി വെസ്റ്റ്‌ബ്രോമിന് അനുകൂലമായി പെനല്‍റ്റി വിധിക്കുന്നത്. ആഴ്‌സനല്‍ താരം കലും ചേംബേഴ്‌സ് ബോക്‌സിനകത്തു വച്ച് പന്ത് കൈ കൊണ്ടു തടുത്തതിനെ ചതുടര്‍ന്നു ലഭിച്ച പെനല്‍റ്റി ജെ റോഡ്രിഗസ് ഗോളാക്കി മാറ്റുകയും ചെയ്തു.
ഈ കളിയില്‍ ആഴ്‌സനലിനെ ഇറക്കിയതോടെ കോച്ച് ആഴ്‌സന്‍ വെങര്‍ പുതിയ റെക്കോര്‍ഡ് ഇടുകയും ചെയ്തു. വെങര്‍ക്കു കീഴില്‍ ആഴ്‌സനലിന്റെ 811ാം ലീഗ് മല്‍സരമായിരുന്നു ഇത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ വിഖ്യാത കോച്ച് അലെക്‌സ് ഫെര്‍ഗൂസന്റെ റെക്കോര്‍ഡാണ് വെങര്‍ പഴങ്കഥയാക്കിയത്.

Story first published: Monday, January 1, 2018, 9:34 [IST]
Other articles published on Jan 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+