Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റിക്കും ഹാപ്പി ന്യൂ ഇയര്‍... വാട്‌ഫോര്‍ഡിനെ മുക്കി, 15 പോയിന്റ് ലീഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി പുതുവര്‍ഷം ജയത്തോടെ തന്നെ ആഘോഷിച്ചു. 2017ലെ അവസാന കളിയില്‍ സമനില വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം 2018ന്റെ തുടക്കത്തില്‍ തന്നെ സിറ്റിയുടെ താരനിര തീര്‍ക്കുകയായിരുന്നു.

ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ വാട്‌ഫോര്‍ഡിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു സിറ്റി കെട്ടുകെട്ടിച്ചു. മറ്റൊരു കളിയില്‍ കരുത്തരായ ടോട്ടനം ഹോട്‌സ്പറും ജയത്തോടെ തന്നെ പുതുവര്‍ഷത്തിന്റെ തുടക്കം ഗംഭീരമാക്കി. സ്വാന്‍സി സിറ്റിക്കെതിരേ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ടോട്ടനം വെന്നിക്കൊടി പാറിച്ചത്.

സിറ്റി വീണ്ടും സൂപ്പര്‍

സിറ്റി വീണ്ടും സൂപ്പര്‍

2017ലെ അവസാന ലീഗ് മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസുമായി ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്ന സിറ്റി തകര്‍പ്പന്‍ ജയത്തോടെയാണ് തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്തത്. സ്വന്തം മൈതാനത്ത് 20 മിനിറ്റാവുമ്പോഴേക്കും 2-0ന്റെ ലീഡുമായി സിറ്റി വിജയമുറപ്പിച്ചിരുന്നു.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ റഹീം സ്റ്റെര്‍ലിങിലൂടെ സിറ്റി അക്കൗണ്ട് തുറന്നിരുന്നു. 13ാം മിനിറ്റില്‍ സിറ്റി ലീഡുയര്‍ത്തി. ക്രിസ്റ്റ്യന്‍ കബാസെലെയുടെ സെല്‍ഫ് ഗോളാണ് സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചത്. 63ാം മിനിറ്റില്‍ സിറ്റിയുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച് സൂപ്പര്‍ താരം സെര്‍ജിയോ അഗ്വേറോ ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഫൈനല്‍ വിസിലിന് എട്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ആന്ദ്രെ ഗ്രെ വാട്‌ഫോര്‍ഡിന്റെ ആശ്വാസഗോള്‍ മടക്കി.

 ജീസസ് ഇല്ലാതെ സിറ്റി

ജീസസ് ഇല്ലാതെ സിറ്റി

കഴിഞ്ഞ കളിക്കിടെ സാരമായി പരിക്കേറ്റ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് ഇല്ലാതെയാണ് സിറ്റി വാട്‌ഫോര്‍ഡിനെതിരേ ഇറങ്ങിയത്. ജീസസിന് രണ്ടു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീസസിന്റെ അഭാവത്തില്‍ അഗ്വേറോയെ പ്ലെയിങ് ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് കോച്ച് പെപ് ഗ്വാര്‍ഡിയോള സിറ്റിയെ ഇറക്കിയത്.
പാലസിനെതിരേ പരിക്കേറ്റ ബെല്‍ജിയന്‍ പ്ലേമേക്കര്‍ കെവിന്‍ ഡി ബ്രൂയ്ന്‍ ഈ മല്‍സരത്തില്‍ കളിക്കില്ലെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡി ബ്രൂയ്ന്‍ പ്ലെയിങ് ഇലവനില്‍ തന്നെ ഇടംപിടിച്ചിരുന്നു. കളിയുടെ തുടക്കം മുതല്‍ വാട്‌ഫോര്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി സിറ്റി ആക്രമിച്ചു കയറുന്നതാണ് കണ്ടത്. ഇതിന് ആദ്യ മിനിറ്റില്‍ തന്നെ ഫലം കാണുകയും ചെയ്തു. തുടര്‍ന്നും വാട്‌ഫോര്‍ഡിന്റെ ഹാഫില്‍ തന്നെയാണ് കൂടുതല്‍ സമയവും പന്ത് കറങ്ങിനടന്നത്.

വേഗമേറിയ ഗോള്‍

വേഗമേറിയ ഗോള്‍

പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ സിറ്റിയുടെ ഏറ്റവും വേഗമേറിയ ഗോളാണ് സ്‌റ്റെര്‍ലിങ് നേടിയത്. കളി തുടങ്ങി ഒരു മിനിറ്റാവുന്നതിനു മുമ്പാണ് വാട്ഉഫോര്‍ഡിനെ ഞെട്ടിച്ച് സ്‌റ്റെര്‍ലിങ് വലകുലുക്കിയത്. ഇടതുവിങില്‍ നിന്നും ലെറോയ് സെയ്ന്‍ ബോക്‌സിനു കുറുകെ നല്‍കിയ അതിമനോഹരമായ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സ്റ്റെര്‍ലിങ് അനായാസം വലയ്ക്കുള്ളിലാക്കുകയായിരുന്നു.

പിടികൊടുക്കാതെ സിറ്റി

പിടികൊടുക്കാതെ സിറ്റി

ലീഗിലെ എതിരാളികള്‍ക്കു പിടികൊടുക്കാതെയാണ് സിറ്റിയുടെ കുതിപ്പ്. 22 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഒരു കളിയില്‍ പോലും സിറ്റി തോല്‍വിയറിഞ്ഞിട്ടില്ല. ലീഗില്‍ പരാജയം നേരിട്ടിട്ടില്ലാത്ത ഏക ടീമും സിറ്റിയാണ്. 22 മല്‍സരങ്ങളില്‍ 20ലും ജയിച്ച സിറ്റിക്ക് രണ്ടു കളികളില്‍ സമനില വഴങ്ങേണ്ടിവരികയായിരുന്നു. 62 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം.
രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 47 പോയിന്റ് മാത്രമേയുള്ളൂ. രണ്ടു പോയിന്റ് പിന്നിലായി നിലവിലെ ജേതാക്കളായ ചെല്‍സിയാണ് മൂന്നാംസ്ഥാനത്ത്.

അനായാസം സ്പര്‍സ്

അനായാസം സ്പര്‍സ്

സ്വാന്‍സിക്കെതിരേ അവരുടെ മൈതാനത്ത് അനായാസ വിജയമാണ് ടോട്ടനം നേടിയത്. 12ാം മിനിറ്റില്‍ തന്നെ സ്പര്‍സ് ലീഡ് കരസ്ഥമാക്കി. 12ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ലോറെന്റെയുടെ ഗോളിലാണ് ടോട്ടനം അക്കൗണ്ട് തുറക്കുന്നത്.
ഫൈനല്‍ വിസിലിന് ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ടോട്ടനത്തിന്റെ വിജയമുറപ്പിച്ച് ഡെലെ അലി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 2-1ന് സതാംപ്റ്റനെയും വെസ്റ്റ്ഹാം ഇതേ സ്‌കോറിന് വെസ്റ്റ്‌ബ്രോമിനെയും പരാജയപ്പെടുത്തി.

Story first published: Wednesday, January 3, 2018, 9:48 [IST]
Other articles published on Jan 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+