Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions league- റയലിനെ വീഴ്ത്തി സിറ്റി ക്വാര്‍ട്ടറില്‍, യുവന്റസും പുറത്ത്

ലണ്ടന്‍/ മിലാന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്നും രണ്ടു മുന്‍ ചാംപ്യന്‍മാര്‍ പുറത്ത്. ഏറ്റവുമധികം തവണ കിരീടമുയര്‍ത്തിയ സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡും ഇറ്റലിയിലെ പവര്‍ഹൗസുകളുമായ യുവന്റസുമാണ് പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായത്. ഇംഗ്ലീഷ് ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റിയോട് ഇരുപാദങ്ങളിലുമായി റയല്‍ 2-4ന്റെ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. രണ്ടാം പാദത്തില്‍ 2-1നായിരുന്നു സിറ്റിയുടെ ജയം. ആദ്യപാദത്തിലും സിറ്റി ഇതേ മാര്‍ജിനില്‍ സിറ്റി ജയിച്ചിരുന്നു.

1

എന്നാല്‍ ഫ്രഞ്ച് ടീം ഒളിംപിക് ലിയോണാണ് യുവന്റസിനെ വീഴ്ത്തിയത്. രണ്ടാംപാദത്തില്‍ 2-1നു ജയിച്ചെങ്കിലും എവേ ഗോള്‍ അവരെ ചതിക്കുകയായിരുന്നു. ആദ്യപാദത്തില്‍ 1-0ന്റെ ജയം ലിയോണിനെ ക്വാര്‍ട്ടറിലേക്കു നയിക്കുകയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിറ്റിയും ലിയോണും കൊമ്പുകോര്‍ക്കും.

സിദാന്റെ ആദ്യ തോല്‍വി

കോച്ചെന്ന നിലയില്‍ റയല്‍ മാഡ്രിഡിന്റെ മുന്‍ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന് ഇതാദ്യമായാണ് ചാംപ്യന്‍സ് ലീഗില്‍ അടിതെറ്റിയത്. മുമ്പ് മൂന്നു തവണയും റയലിനെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കാന്‍ അദ്ദേഹത്തിനായിരുന്നു.
രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ റഹീം സ്റ്റെര്‍ലിങ് (ഒമ്പതാം മിനിറ്റ്), ഗബ്രിയേല്‍ ജെസ്യൂസ് (68) എന്നിവരുടെ ഗോളുകളാണ് സിറ്റിക്കു ജയം നേടിക്കൊടുത്തത്. 28ാം മിനിറ്റില്‍ കരീം ബെന്‍സെമയുടെ വകയായിരുന്നു റയലിന്റെ ആശ്വാസഗോള്‍.
ഒന്നാംപാദത്തില്‍ 1-2നു തോറ്റതിനാല്‍ ചുരുങ്ങിയത് രണ്ടു ഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചാല്‍ മാത്രമേ റയലിന് ക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.

റയല്‍ ഡിഫന്‍ഡര്‍ റാഫേല്‍ വറാന് വന്ന പിഴവില്‍ നിന്നായിരുന്നു ഒമ്പതാം മിനിറ്റില്‍ തന്നെ സ്റ്റെര്‍ലിങ് സിറ്റിയെ മുന്നിലെത്തിച്ചത്. ക്ലബ്ബിനായി താരത്തിന്റെ നൂറാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. 28ം മിനിറ്റില്‍ ബെന്‍സെമിയുടെ ഗോള്‍ റയലിനു മടങ്ങിവരവ് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ വറാന്‍ വീണ്ടും വില്ലനായി. ഫ്രഞ്ച് ഡിഫന്‍ഡറുടെ മറ്റൊരു വീഴ്ച മുതലെടുത്ത് ജെസ്യൂസ് സിറ്റിയുടെ രണ്ടാം ഗോളും നേടുകയായിരുന്നു.

റൊണാള്‍ഡോയ്ക്കും രക്ഷിക്കാനായില്ല

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ലിയോണിനെതിരേ യുവന്റസിനെ രക്ഷിക്കാനായില്ല. 43, 60 മിനിറ്റുകളിലായിരുന്നു റോണോ ലിയോണിന്റെ ഗോള്‍ വല കുലുക്കിയത്. എന്നാല്‍ 12ാം മിനിറ്റില്‍ മെംഫിസ് ഡിപ്പേയുടെ ഏക ഗോളിന് ഈ ഡബിളിനേക്കാള്‍ മൂല്യമുണ്ടായിരുന്നു. നിര്‍ണായകമായ എവേ ഗോളാണ് ഇത് ലിയോണിനു സമ്മാനിച്ചത്. ആദ്യപാദത്തില്‍ ലിയോണ്‍ 1-0നു ജയിച്ചിരുന്നു.

2

ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-2നു തുല്യമായതോടെ എവേ ഗോള്‍ നിയമം ലിയോണിന്റെ രക്ഷയ്‌ക്കെത്തി. യുവന്റസിന്റെ മൈതാനത്ത് നേടിയ നിര്‍ണായകമായ ഗോള്‍ ലിയോണിനെ ക്വാര്‍ട്ടറിലേക്കു നയിക്കുകയായിരുന്നു.
യുവന്റസ് തോറ്റെങ്കിലും മല്‍സരത്തില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ റോണോയ്ക്കു കഴിഞ്ഞു. വിവിധ ടൂര്‍ണമെന്റുകളിലായി യുവന്റസിനായി ഒരു സീസണില്‍ ഏറ്റവുധികം ഗോളുകള്‍ നേടിയ താരമായി അദ്ദേഹം മാറി. 37 ഗോളുകളാണ് റോണോ ഈ സീസണില്‍ അടിച്ചുകൂട്ടിയത്. ഇതോടെ 80 വര്‍ഷത്തിലേറെ പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാവുകയായിരുന്നു. 1933-34 സീസണില്‍ യുവന്റസിനു വേണ്ടി ഫെലിസ് ബോറെല്‍ 36 ഗോളുകള്‍ നേടിയതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

Story first published: Saturday, August 8, 2020, 8:49 [IST]
Other articles published on Aug 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+