Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും സിറ്റി-ആഴ്‌സനല്‍... ഫലം പഴയതുതന്നെ, കിരീടത്തിന് തൊട്ടരികെ സിറ്റി, ബാഴ്‌സയ്ക്ക് ബ്രേക്ക്

ലണ്ടന്‍/ മാഡ്രിഡ്: ഒരാഴ്ചയ്ക്കിടെ ഇംഗ്ലണ്ടില്‍ വീണ്ടുമൊരു മാഞ്ചസ്റ്റര്‍ സിറ്റി- ആഴ്‌സനല്‍ പോരാട്ടം. പക്ഷെ ഫലം പഴയതു തന്നെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് രണ്ടു പവര്‍ഹൗസുകളും ഒരിക്കല്‍ക്കൂടി മുഖാമുഖം വന്നത്. ഗണ്ണേഴ്‌സിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു സിറ്റി തുരത്തുകയും ചെയ്തു. നേരത്തേ കറാബാവോ കപ്പിന്റെ ഫൈനലില്‍ ഇരുടീമും കൊമ്പുകോര്‍ത്തപ്പോഴും ഇതേ സ്‌കോറിനു ജയിച്ച് സിറ്റി വെന്നിക്കൊടി പാറിച്ചിരുന്നു.

1

ഒന്നാംപകുതിയില്‍ തന്നെ മൂന്നു തവണ ആഴ്‌സനലിന്റെ വലയില്‍ പന്തെത്തിച്ച് സിറ്റി വിജയുറപ്പാക്കിയിരുന്നു. ബെര്‍നാര്‍ഡോ സില്‍വ (15ാം മിനിറ്റ്), ഡേവിഡ് സില്‍വ (28), ലെറോയ് സാനെ (33) എന്നിവരാണ് സിറ്റിയുടെ സ്‌കോര്‍മാര്‍. 53ാം മിനിറ്റില്‍ ആഴ്‌സനലിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചിരുന്നു. പക്ഷെ
പിയറെ എമെറിക് ഔബമെയാങിന്റെ പെനല്‍റ്റി ഗോളി എഡേഴ്‌സണ്‍ വലതുവശത്തേക്കു ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.

മല്‍സരഫലം സൂചിപ്പിക്കുന്നതു പോലെ ദയനീയമായരുന്നില്ല ആഴ്‌സനലിന്റെ പ്രകടനം. ചില മികച്ച മുന്നറ്റങ്ങള്‍ അവര്‍ നടത്തിയെങ്കിലും ഫിനിഷിങിലെ പിഴവും സിറ്റി പ്രതിരോധനിരയുടെ മിടുക്കും ഗോള്‍ നിഷേധിക്കുകയായിരുന്നു. ഈ വിജയത്തോടെ ലീഗില്‍ തലപ്പത്തുള്ള സിറ്റി തങ്ങളുടെ ലീഡ് 16 പോയിന്റാക്കി ഉയര്‍ത്തി. സീസണില്‍ ഇനി 10 മല്‍സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിറ്റി കിരീടം കൈവിടണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിവരും.

2

അതേസമയം, സ്പാനിഷ് ലീഗില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും മുന്‍ ചാംപ്യന്‍മാരുമായ ബാഴ്‌സോണ സമനിലയില്‍ കുരുങ്ങി. എവേ മല്‍സരത്തില്‍ ലാസ് പാല്‍മസാണ് 1-1നു ബാഴ്‌സയെ കുരുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നെങ്കിലും ജൊനാതന്‍ കല്ലേറിയുടെ പെനല്‍റ്റി ഗോള്‍ ലാസ് പാല്‍മസിനെ ഒപ്പമെത്തിച്ചു. അഞ്ചു പോയിന്റിന്റെ ലീഡുമായി ബാഴ്‌സ തന്നെയാണ് ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാമത്.

Story first published: Friday, March 2, 2018, 9:44 [IST]
Other articles published on Mar 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+