For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

EPL: പ്രീമിയര്‍ ലീഗ് റിട്ടേണ്‍സ്, ആഴ്‌സനലിനെ തുരത്തി മാഞ്ചസ്റ്റര്‍ സിറ്റി (3-0)

മറ്റൊരു കളിയില്‍ ആസ്റ്റന്‍വില്ലയും ഷെഫീല്‍ഡ് യുനൈറ്റും സമനില്‍ പിരിഞ്ഞു

ലണ്ടന്‍: മൂന്നു മാസത്തെ ബ്രേക്കിനു ശേഷം യൂറോപ്പിലെ നമ്പര്‍ വണ്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചു. ആദ്യദിനം രണ്ടു മല്‍സരങ്ങളാണ് നടന്നത്. ലീഗ് പുനരാരംഭിച്ചു കൊണ്ടുള്ള ആദ്യ കളിയില്‍ ആസ്റ്റന്‍വില്ലയും ഷെഫീല്‍ഡ് യുനൈറ്റഡും ഗോള്‍രഹിത സമനലയില്‍ പിരിഞ്ഞു. എന്നാല്‍ രണ്ടാമത്തേത് വമ്പന്‍മാരുടെ പോരാട്ടമായിരുന്നു. നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും കൊമ്പുകോര്‍ത്തപ്പോള്‍ ജയം സിറ്റിക്കായിരുന്നു. സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ഗണ്ണേഴ്‌സിനെ സിറ്റി വാരിക്കളയുകയായിരുന്നു.

1

റഹീം സ്റ്റെര്‍ലിങ് (45ാം മിനിറ്റ്), കെവിന്‍ ഡിബ്രുയ്‌ന (51), ഫില്‍ ഫോഡെന്‍ (90) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയാരംഭിച്ച് നാലു മിനിറ്റിനകം പ്രമുഖ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് നേരിട്ട് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോയതിനെ തുടര്‍ന്ന് 10 പേരെ വച്ചാണ് ആഴ്‌സനല്‍ പിന്നീട് പോരാടിയത്.

സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയും നേരത്തേ ഗ്വാര്‍ഡിയോളയുടെ അസിസ്റ്റന്റും ഇപ്പോള്‍ ആഴ്‌സനല്‍ കോച്ചുമായ മൈക്കല്‍ അര്‍ട്ടേറ്റയും മുഖാമുഖം വന്ന മല്‍സരം കൂടിയായിരുന്നു ഇത്. എന്നാല്‍ ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ക്കു മറുതന്ത്രമൊരുക്കാന്‍ അര്‍ട്ടേറ്റയ്ക്കായില്ല. കഴിഞ്ഞ ഡിസംബറിലാണ് സിറ്റി വിട്ട് അര്‍ട്ടേറ്റ ആഴ്‌സനല്‍ പരിശീലകക്കുപ്പായമണിഞ്ഞത്. അതിനു ശേഷം സിറ്റിയുടെ ഹോംഗ്രൗണ്ടില്‍ അദ്ദേഹം ആദ്യമായി എത്തിയ മല്‍സരം കൂടിയായിരുന്നു കഴിഞ്ഞ മല്‍സരത്തിലേത്. കളിയിലുടനീളം സിറ്റി തന്നെയായിരുന്നു മികച്ച ടീം. ഗോള്‍ കീപ്പര്‍ ബെന്‍ഡ് ലെനോയുടെ ആദ്യപകുതിയിലെ മികച്ച സേവുകളാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ആഴ്‌സനലിനെ രക്ഷിച്ചത്.

2

ആഴ്‌സനലിന്റെ തുടക്കത്തില്‍ തന്നെ ദുസൂചനകള്‍ പ്രകടനമായിരുന്നു. കളിയാരംഭിച്ച് അഞ്ചാം മിനിറ്റില്‍ പരിക്ക് മൂലം ഗ്രാനിത് സാക്കയെ ഗണ്ണേഴ്‌സിനു നഷ്ടമായി. കണംകാലിന് പരിക്കേറ്റ് വീണ സാക്കയെ സ്‌ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്. തൊട്ടുപിന്നാലെ കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് പാബ്ലോ മാരിയെയും ആഴ്‌സനല്‍ പിന്‍വലിച്ചു. പ്രതിരോധ നിരയുടെ ദയനീയ പ്രകടനമായിരുന്നു ആഴ്‌സനലിന്റെ തോല്‍വിക്കു പ്രധാന കാരണം. ഇവരില്‍ കൂടുതല്‍ പഴിവാങ്ങിയത് ലൂയിസായിരുന്നു.

3

ലൂയിസ് പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. എന്നാല്‍ മാരിക്കു പരിക്കു കാരണം പിന്‍വാങ്ങേണ്ടി വന്നതോടെ പകരക്കാരനായി ലൂയിസിനെ അര്‍ട്ടേറ്റ ഇറക്കുകയായിരുന്നു. എന്നാല്‍ 25 മിനിറ്റ് മാത്രമേ അദ്ദേഹം കളിക്കളത്തിലുണ്ടായിരുന്നുള്ളൂ. ഇതിനിടെ സ്റ്റെര്‍ലിങിന്റെ ആദ്യ ഗോള്‍ വഴങ്ങിയ ലൂയിസ് രണ്ടാം ഗോളിനും വഴിവച്ചു. റിയാദ് മെഹ്‌റസിനെതിരായ ലൂയിസിന്റെ ഫൗളാണ് രണ്ടം ഗോളിന് കാരണമായ പെനല്‍റ്റി സിറ്റിക്കു നേടിക്കൊടുത്തത്. ഈ ഫൗള്‍ കാരണം ലൂയിസിന് ചുവപ്പ് കാര്‍ഡും ലഭിച്ചു. ഈ സീസണില്‍ താരം വഴങ്ങിയ നാലാമത്തെ പെനല്‍റ്റി കൂടിയായിരുന്നു ഇത്.

Story first published: Thursday, June 18, 2020, 8:49 [IST]
Other articles published on Jun 18, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+