For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ സിറ്റി കുതിക്കുന്നു; ടോട്ടനമിനെ വീഴ്ത്തി ലീഗില്‍ തലപ്പത്ത്... ഇറ്റലിയില്‍ ഇന്ററിന് മിന്നും ജയം

ലണ്ടന്‍/റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു. 10ാം റൗണ്ട് മല്‍സരത്തില്‍ ശക്തരായ ടോട്ടനം ഹോട്‌സ്പറിനെ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി പരാജയപ്പെടുത്തി. എവേ മല്‍സരത്തില്‍ ആറാം മിനിറ്റില്‍ റിയാദ് മെഹ്‌റേഷാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. വിജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. മുന്‍ ജേതാക്കളായ ലിവര്‍പൂളിനെ ഗോള്‍ശരാശരിയില്‍ മറികടന്നാണ് 26 പോയിന്റുമായി സിറ്റി ലീഗില്‍ വീണ്ടും തലപ്പത്തേക്ക് തിരിച്ചെത്തിയത്. മല്‍സരത്തില്‍ സിറ്റിക്ക് തന്നെയായിരുന്നു മുന്‍തൂക്കം.

manchester city beat tottenham-1-0 at wembley

അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍ മിലാന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലാസിയോയെ തകര്‍ത്തു. ഇരട്ട ഗോള്‍ നേടിയ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയാണ് ഇന്ററിന് മികച്ച ജയം സമ്മാനിച്ചത്. കളിയുടെ 28, 70 മിനിറ്റുകളിലായിരുന്നു ഇക്കാര്‍ഡിയുടെ ഗോള്‍ നേട്ടം. മാര്‍സെലോ ബ്രോസോവിക്കാണ് ഇന്ററിന്റെ മറ്റൊരു ഗോള്‍ സ്‌കോറര്‍. വിജയത്തോടെ ഇന്റര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

ഏകദിനത്തില്‍ കോലിയുടെ ഒന്നാം റാങ്ക് ഭദ്രമല്ല!! അധികകാലം തുടരില്ല? തെറിപ്പിക്കാന്‍ ഇവര്‍ക്കാവും...

Story first published: Tuesday, October 30, 2018, 14:06 [IST]
Other articles published on Oct 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+