Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആസ്റ്റന്‍ വില്ലയെ തകര്‍ത്തു, കാരബാവോ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് കാരബാവോ കപ്പില്‍ ഹാട്രിക്ക് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ആസ്റ്റന്‍ വില്ലയെ 2-1ന് തകര്‍ത്താണ് പെപ് ഗാര്‍ഡിയോളയും ശിഷ്യന്മാരും കിരീടം നേടിയത്. 20ാം മിനുട്ടില്‍ ഫോഡന്റെ അസിസ്റ്റില്‍ സെര്‍ജിയോ അഗ്യൂറോ സിറ്റിയെ മുന്നിലെത്തിച്ചപ്പോള്‍ 30ാം മിനുട്ടില്‍ ഗുണ്ടോകന്റെ അസിസ്റ്റില്‍ റോഡ്രിയാണ് സിറ്റിയുടെ രണ്ടാം ഗോള്‍ നേടിയത്. 41ാം മിനുട്ടില്‍ എംബാവന സമാറ്റയിലൂടെ ആസ്റ്റന്‍ വില്ല ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ അത് മതിയാവുമായിരുന്നില്ല.

ഇത്തവണത്തെ പ്രീമിയര്‍ ലീഗ് കിരീടം എത്തിപ്പിടിക്കാന്‍ സിറ്റിക്ക് പ്രയാസമാണെന്നിരിക്കെ ടീമിന് ആശ്വാസം നല്‍കുന്നതാണ് ഈ കിരീടം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറോയെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനിലാണ് സിറ്റി കളത്തിലിറങ്ങിയത്. ഇതേ ഫോര്‍മേഷന്‍ പിന്തുടര്‍ന്ന് ആസ്റ്റന്‍ വില്ല കളി പിടിക്കാന്‍ നോക്കിയെങ്കിലും ഗാര്‍ഡിയോളയുടെ തന്ത്രങ്ങളെ മറികടക്കാനായില്ല. 70 ശതമാനം പന്തടക്കിവെച്ച് 22 ഗോള്‍ശ്രമങ്ങള്‍ സിറ്റി നടത്തിയെങ്കിലും വില്ലയുടെ മികച്ച പ്രതിരോധനമാണ് വമ്പന്‍ ജയത്തെ ചെറുത്തത്.

manchestercityvsastonvilla-

അവസാന ഒമ്പത് ആഭ്യന്തര കിരീട പോരാട്ടങ്ങളില്‍ എട്ട് തവണയും സിറ്റി തന്നെയാണ് കിരീടം ചൂടിയത്. 2017-18 സീസണിലെ എഫ് എ കപ്പ് ചെല്‍സി നേടി. ഇത് മാത്രമാണ് സിറ്റിക്ക് നഷ്ടമായത്.അവസാന മൂന്ന് സീസണുകളില്‍ ഇംഗ്ലീഷ് ഫുട്‌ബോളില്‍ സിറ്റിയുടെ അവിസ്മരണീയ കുതിപ്പാണ് കണ്ടത്. ഇതിഹാസ പരിശീലകരുടെ പട്ടികയില്‍ ഇടം പിടിച്ച ഗാര്‍ഡിയോളയ്ക്കും കിരീടം കരുത്താകും.

Story first published: Monday, March 2, 2020, 10:13 [IST]
Other articles published on Mar 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+