Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രാവോ സിറ്റി... ലെസ്റ്ററിനെ ഷൂട്ട് ചെയ്തിട്ട് സിറ്റി സെമിയില്‍, ആഴ്‌സനലും മുന്നേറി

ലണ്ടന്‍: അട്ടിമറികളില്ലാതെ ഗ്ലാമര്‍ ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും ഇംഗ്ലീഷ് ലീഗ് കപ്പിന്റെ (കറാബോ കപ്പ്) സെമി ഫൈനലിലേക്ക് മുന്നേറി. ഈ സീസണില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കു സെമി ബെര്‍ത്തിനു വേണ്ടി പെനല്‍റ്റി ഷൂട്ടൗട്ട് കടമ്പ താണ്ടേണ്ടിവന്നു. മറുഭാഗത്ത് ആഴ്‌സനലും നേരിയ വിജയത്തോടെയാണ് അവസാന നാലു ടീമുകളിലൊന്നായത്.

ഇരുടീമിന്റെയും സെമി പ്രവേശനത്തോടെ ലീഗ് കപ്പിന്റെ സെമിയില്‍ ഇംഗ്ലണ്ടിലെ ബിഗ് ഫോറുകള്‍ തമ്മിലുള്ള പോരാട്ടത്തിന് വഴിയൊരുങ്ങി. ബുധനാഴ്ച രാത്രി നടക്കുന്ന കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുന്‍ വിജയികളായ ചെല്‍സിയും ക്വാര്‍ട്ടര്‍ പോരിന് ഇറങ്ങുന്നുണ്ട് യുനൈറ്റഡ് ബ്രിസ്റ്റള്‍ സിറ്റിയുമായും ചെല്‍സി ബോണ്‍മൗത്തുമായും പോരടിക്കും.

സിറ്റികള്‍ നേര്‍ക്കുനേര്‍

സിറ്റികള്‍ നേര്‍ക്കുനേര്‍

സിറ്റികള്‍ തമ്മിലുള്ള പോരില്‍ ലെസ്റ്റര്‍ സിറ്റിയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയത്. രണ്ടാംനിര ടീമിനെയാണ് സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള ലെസ്റ്ററിനെതിരേ അണിനിരത്തിയത്.
26ാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വയുടെ ഗോളില്‍ സിറ്റി ആദ്യം മുന്നിലെത്തി. 1-0ന്റെ ജയത്തോടെ സിറ്റി സെമി ടിക്കറ്റ് വാങ്ങാന്‍ സിറ്റി കൈനീട്ടവെയാണ് ഇടിത്തീ പോലെ ലെസ്റ്ററിന്റെ സമനില ഗോള്‍ രപിറക്കുന്നത്.
ഇഞ്ചുറി ടൈമില്‍ ജെറമി വാര്‍ഡിയുടെ വകയായിരുന്നു സിറ്റിയെ സ്തബ്ധരാക്കിയ ലെസ്റ്ററിന്റെ സമനില ഗോള്‍. ഇതോടെ മല്‍സരം അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടു.

ബ്രാവോ ഈസ് ബാക്ക്

ബ്രാവോ ഈസ് ബാക്ക്

വന്‍ പ്രതീക്ഷകളോടെ ബാഴ്‌സലോണയില്‍ നിന്നു സിറ്റിയിലെത്തി പിന്നീട് പകരക്കാരനായി ഒതുക്കപ്പെട്ട ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ക്വാര്‍ട്ടറില്‍ കണ്ടത്. ലെസ്റ്റര്‍ സിറ്റിയെ മാഞ്ചസ്റ്റര്‍ സിറ്റി പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയപ്പോള്‍ ഹീറോയായത് ബ്രാവോയാണ്.
ഷൂട്ടൗട്ടില്‍ സൂപ്പര്‍ താരം റിയാദ് മെഹ്‌റസിന്റെ പെനല്‍റ്റി കിക്ക് തടുത്തിട്ടാണ് ബ്രാവോ സിറ്റിയുടെ വീരനായകനായത്. ലെസ്റ്ററിനെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് സിറ്റി മറികടന്നത്.

 ആദ്യ മൂന്നു കിക്കുകളും ഗോള്‍

ആദ്യ മൂന്നു കിക്കുകളും ഗോള്‍

ഷൂട്ടൗട്ടിലും ലെസ്റ്ററും സിറ്റിയും തമ്മില്‍ വീറുറ്റ പോരാട്ടം നടന്നു. ആദ്യ മൂന്നു പെനല്‍റ്റികളും ഇരുടീമുകളും ഗോളാക്കി മാറ്റി. സിറ്റിക്കു വേണ്ടി ഇകെയ് ഗ്യുന്‍ഡോഗന്‍, യായാ ടൂറെ, നിമേക്ക എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഫ്യൂക്‌സ്, മഗ്വിറെ, ഇബോറ എന്നിവര്‍ സിറ്റിക്കു വേണ്ടിയും ലക്ഷ്യം കണ്ടു.
ലെസ്റ്റര്‍ താരം ജെറമി വാര്‍ഡിയാണ് നാലാമത്തെ കിക്ക് എടുത്തത്. എന്നാല്‍ വാര്‍ഡിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. മറുഭാഗത്ത് ഗബ്രിയേല്‍ ജീസസ് സിറ്റിക്കായി പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു (4-3). ഇതോടെ ലെസ്റ്ററിന് അഞ്ചാമത്തെ കിക്ക് നിര്‍ണായകമായി മാറി. മെഹ്‌റസിന്റെ പെനല്‍റ്റി ഗോള്‍കീപ്പര്‍ ബ്രാവോ തടുത്തിട്ടതോടെ സിറ്റി ത്രസിപ്പിക്കുന്ന വിജയവുമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു.

വെല്‍ബെക്കിലേറി ഗണ്ണേഴ്‌സ്

വെല്‍ബെക്കിലേറി ഗണ്ണേഴ്‌സ്

പരിക്കു കാരണം സീസണിലെ മിക്ക മല്‍സരങ്ങളും നഷ്ടമായ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഡാനി വെല്‍ബെക്കിന്റെ ഗോളാണ് വെസ്റ്റ്ഹാമിനെതിരേ ആഴ്‌സനലിനു നേരിയ വിജയമൊരുക്കിയത്. ഒന്നാം പകുതി തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ആഴ്‌സനലിന്റെ ഗോള്‍.
നിരവധി ഗോളവസരങ്ങള്‍ കളിയില്‍ ആഴ്‌സനലിനു ലഭിച്ചെങ്കിലും ഒന്നു പോലും മുതലെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 42ാം മിനിറ്റിലാണ് ഗണ്ണേഴ്‌സ് കാത്തിരുന്ന നിമിഷം പിറന്നത്. വെസ്റ്റ്ഹാം ബോക്‌സിലേക്ക് താഴ്ന്നിറങ്ങിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോളിക്കും പ്രതിരോധത്തിനും പിഴച്ചപ്പോള്‍ വെല്‍ബെക്ക് ഒരു വിധം പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.

Story first published: Wednesday, December 20, 2017, 9:41 [IST]
Other articles published on Dec 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+