Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മൗറിഞ്ഞോയുടെ യുനൈറ്റഡ് ടീം കട്ട ഡിഫന്‍സ് കളിച്ചു, സിറ്റി ഗോളടി മറന്നു...

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ഗോള്‍രഹിതം. മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ തീര്‍ത്തും ഡിഫന്‍സീവായിട്ടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിച്ചത്. ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ മൗറാനെ ഫെലെയ്‌നി ചുവപ്പ് കാര്‍ഡ് കണ്ടതിന് ശേഷം പൂര്‍ണമായും പിറകിലോട്ട് വലിഞ്ഞ് നിന്നായിരുന്നു ചെമ്പടയുടെ കളി. തോല്‍വി ഒഴിവാക്കിയതോടെ പ്രീമിയര്‍

ലീഗില്‍ തുടരെ 24 അപരാജിത മത്സരങ്ങള്‍ ജോസ് മൗറിഞ്ഞോയുടെ ടീം പിന്നിട്ടു.

ഫെലെയ്‌നിയുടെ തല കൊണ്ടിടി...

ഫെലെയ്‌നിയുടെ തല കൊണ്ടിടി...

അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ ഗംഭീരമായി കളം നിറഞ്ഞു കളിച്ചു. ഡിഫന്‍ഡര്‍മാര്‍ക്ക് പിടി കൊടുക്കാതെയായിരുന്നു അഗ്യുറോയടെ മിന്നലാട്ടങ്ങള്‍. ഫിനിഷിംഗിലെ പോരായ് കൊണ്ടായിരുന്നു ഗോള്‍ അകന്നു നിന്നത്. അഗ്യുറോ തളയ്ക്കാന്‍ ഫെലെയ്‌നി നടത്തിയ ആദ്യ ശ്രമം തന്നെ മഞ്ഞക്കാര്‍ഡായി. രണ്ടാംതവണ അഗ്യുറോയെ പിറകിലൂടെ ചെന്ന് കാലിട്ട് വീഴ്ത്തി. ഇതില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഫെലെയ്‌നി അഗ്യറോയെ നെറ്റി കൊണ്ട് കുത്തി. അഗ്യുറോ താഴെ വീണ് റഫറിയുടെ ശ്രദ്ധ പിടിച്ചതോടെ ഫെലെയ്‌നിക്ക് ചുവപ്പ് കാര്‍ഡ്.

മൗറിഞ്ഞോയുടെ തന്ത്രം ബസ് പാര്‍ക്കിംഗ് !

മൗറിഞ്ഞോയുടെ തന്ത്രം ബസ് പാര്‍ക്കിംഗ് !

ബോക്‌സിലേക്ക് എതിരാളികളെ കയറാനോ, ഷൂട്ട് ചെയ്യാനോ അനുവദിക്കാതെ ഡിഫന്‍ഡര്‍മാര്‍ നിരത്തിയുള്ള നെഗറ്റീവ് തന്ത്രത്തെ ഒരിക്കല്‍ മൗറിഞ്ഞോ വിശേഷിപ്പിച്ചത് ബസ് പാര്‍ക്കിംഗ് എന്നാണ്. ഡെര്‍ബിയില്‍ മൗറിഞ്ഞോ പയറ്റിയതും ഇത് തന്നെ. 30.8 ശതമാനം മാത്രമായിരുന്നു യുനൈറ്റഡിന്റെ ബോള്‍ പൊസിഷന്‍.

ഗോളടി മറക്കുന്ന സിറ്റി....

ഗോളടി മറക്കുന്ന സിറ്റി....

കൂടുതല്‍ നേരം പന്ത് കൈവശം വെച്ച് കളിക്കുന്ന പെപ് ഗോര്‍ഡിയോളന്‍ തന്ത്രം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തീരെ വിജയിക്കുന്നില്ല. എഫ് എ കപ്പ് സെമിഫൈനലില്‍ ആഴ്‌സണലിനോട് തോറ്റ് പുറത്തായതും ചാമ്പ്യന്‍സ് ലീഗില്‍ മൊണാക്കോയോട് തോറ്റ് പോരേണ്ടി വന്നതും സിറ്റിയുടെ തന്ത്രത്തിലുള്ള വീഴ്ചയായിരുന്നു. പല തവണ ബോക്‌സിനുള്ളിലേക്ക് കയറിയിട്ടും ഗോളടിക്കാന്‍ മാത്രം അവര്‍ക്ക് സാധിക്കുന്നില്ല. കോച്ച് പെപ് അതിന്റെ അസ്വസ്ഥത മുഴുവന്‍ കുമ്മായവരക്ക് പുറത്ത് വെച്ച് കാണിച്ചു.

റെഡ് കാര്‍ഡില്‍ യുനൈറ്റഡ്...

റെഡ് കാര്‍ഡില്‍ യുനൈറ്റഡ്...

ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ആകെയുണ്ടായ എട്ട് ചുവപ്പ് കാര്‍ഡുകളില്‍ ഏഴും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാര്‍ക്കായിരുന്നു.

അഗ്യുറോക്കും റെക്കോര്‍ഡ്...

അഗ്യുറോക്കും റെക്കോര്‍ഡ്...

ഗോളടിക്കാത്ത മത്സരത്തില്‍ ഏറ്റവുമധികം ഷോട്ടുകള്‍ പോസ്റ്റിലേക്ക് പായിച്ച അഗ്യുറോയുടെ രണ്ടാമത്തെ പ്രീമിയര്‍ ലീഗ് മത്സരമാണിത്. ഒമ്പത് ഷോട്ടുകളാണ് അഗ്യുറോ അടിച്ചത്. നേരത്തെ വെസ്റ്റ് ബ്രോമിനെതിരെയും ഒമ്പത് ഷോട്ടുകള്‍ അഗ്യുറോ അടിച്ചിരുന്നു. അന്നും ഗോളുണ്ടായിരുന്നില്ല. 2015ലായിരുന്നു അത്.

യുനൈറ്റഡിനെതിരെ സിറ്റിയുടെ ഷൂട്ടിംഗ്...

യുനൈറ്റഡിനെതിരെ സിറ്റിയുടെ ഷൂട്ടിംഗ്...

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ഏറ്റവും കൂടുതല്‍ തവണ ഷൂട്ട് ചെയ്ത ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ്. എവേ മാച്ചിലും ഹോം മാച്ചിലും ഒരു പോലെ സിറ്റി ഷൂട്ട് ചെയ്തു. ഓള്‍ഡ്ട്രഫോര്‍ഡിലെ ഹോം മാച്ചില്‍ പതിനെട്ടും ഇപ്പോഴിതാ എവേ മാച്ചില്‍ പത്തൊമ്പതും !

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)

പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ്)

ചെല്‍സി 33 78

ടോട്ടനം 33 74

ലിവര്‍പൂള്‍ 34 66

മാഞ്ചസ്റ്റര്‍സിറ്റി 33 65

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 33 64

ആഴ്‌സണല്‍ 32 60

എവര്‍ട്ടന്‍ 34 58

വെസ്്റ്റ് ബ്രോം 33 44

സതംപ്ടണ്‍ 32 40

ഗോള്‍ നില

ഗോള്‍ നില

മാഞ്ചസ്റ്റര്‍ സിറ്റി 0-0 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ആഴ്‌സണല്‍ 1-0 ലെസ്റ്റര്‍ സിറ്റി

മിഡില്‍സ്ബറോ 1-0 സണ്ടര്‍ലാന്‍ഡ്

ക്രിസ്റ്റല്‍പാലസ് 0-1 ടോട്ടനം ഹോസ്പര്‍

Story first published: Friday, April 28, 2017, 12:31 [IST]
Other articles published on Apr 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+