Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

EPL: അഞ്ചടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി, ഇറ്റലിയില്‍ യുവന്റസിനും മിലാനും ജയം

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഗോള്‍മഴ പെയ്യിച്ച് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റം. ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ഏക മല്‍സരത്തില്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കു ബേണ്‍ലിയെ മുക്കുകയായിരുന്നു. ഇറ്റാലിയന്‍ സെരി എയില്‍ വമ്പന്‍ ടീമുകളായ യുവന്റസും എസി മിലാനും ജയം കൊയ്തു. നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ യുവന്റസ് 2-0ന് ബൊളോനയെയും മിലാന്‍ 4-1ന് ലെക്കെയെയും തകര്‍ത്തുവിട്ടു.

1

യുവതാരം ഫില്‍ ഫോഡന്റെയും റിയാദ് മെഹ്‌റസിന്റെയും ഇരട്ടഗോളുകളാണ് ബേണ്‍ലിക്കെതിരേ സ്വന്തം മൈതാനത്ത് സിറ്റിക്കു ഏകക്ഷീയമായ ജയം നേടിക്കൊടുത്തത്. ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ ബേണ്‍ലിയുടെ വലയിലെത്തിച്ച് സിറ്റി ജയമുറപ്പാക്കിയിരുന്നു. ടീമിന്റെ ആദ്യ ഗോളും അവസാന ഗോളും നേടിയത് ഫോഡനാണ്. 22, 63 മിനിറ്റുകളിലായിരുന്നു ഇത്. മെഹ്‌റസ് 43, 45 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ മറ്റൊരു ഗോള്‍ 51ാം മിനിറ്റില്‍ ഡേവിഡ് സില്‍വയുടെ വകയായിരുന്നു.

ആഴ്‌സനലിനെ 3-0ന് തുരത്തിയ കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ എട്ടു മാറ്റങ്ങള്‍ വരുത്തിയാണ് ബേണ്‍ലിക്കെതിരേ സിറ്റി ഇറങ്ങിയത്. ടീമിനെ അടിമുടി മാറ്റിയെങ്കിലും അത് സിറ്റിയുടെ പ്രകടനത്തെ ഒരു തരത്തിലും ബാധിച്ചില്ല. ഈ വിജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള അകലം സിറ്റി 20 പോയിന്റാക്കി കുറച്ചു. ഞായറാഴ്ച നടന്ന ലീഗ് മല്‍സരത്തില്‍ ലിവര്‍പൂള്‍ എവര്‍ട്ടനുമായി ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.

2

സെരിഎയില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അര്‍ജന്റൈന്‍ സ്റ്റാര്‍ പൗലോ ഡിബായുടെയും ഗോളുകളാണ് യുവന്റസിനു ജയം നേടിക്കൊടുത്തത്. 23ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു റോണോ ടീമിന്റെ അക്കൗണ്ട് തുറന്നത്. 36ാം മിനിറ്റില്‍ ഡിബാല ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന കോപ്പ ഇറ്റാലിയയുടെ ഫൈനലില്‍ നാപ്പോളിയോടേറ്റ തോല്‍വിയില്‍ നിന്നു കരകയറിയാണ് യുവന്റസ് സെരി എയിലൂടെ വിജയവഴിയില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് എട്ടിനു ശേഷമുള്ള യുവന്റസിന്റെ ലീഗിലെ ആദ്യ മല്‍സരമായിരുന്നു ഇത്. വിജയം ലീഗിലെ രണ്ടാംസ്ഥാനക്കാരായ ലാസിയോയുമായുള്ള അകലം നാലു പോയിന്റാക്കാന്‍ യുവന്റസിനെ സഹായിക്കുകയും ചെയ്തു.

അതേസമയം, ലാ ലിഗയില്‍ മൂന്നാംസ്ഥാനത്തെ ലീഡുയര്‍ത്താനുള്ള അവസരമാണ് സമനിലയോടെ സെവിയ്യ നഷ്ടപ്പെടുത്തിയത്. വിയ്യാറയലുമായാണ് കഴിഞ്ഞ മല്‍സരത്തില്‍ സെവിയ്യ 2-2ന്റെ സമനില സമ്മതിച്ചത്. കളിയില്‍ ഓരോ തവണയും പിന്നില്‍ നിന്ന ശേഷമാണ് ഗോളുകള്‍ മടക്കി സെവിയ്യ സമനില കൈക്കലാക്കിയത്. സെവിയ്യയും ലീഗിലെ നാലാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡും തമ്മില്‍ ഇപ്പോള്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ. ഒരു മല്‍സരം കുറച്ചു കളിച്ച അത്‌ലറ്റികോയ്ക്ക് അടുത്ത റൗണ്ടില്‍ ജയിച്ചാല്‍ മൂന്നാംസ്ഥാനത്തേക്കു കയറാം.

Story first published: Tuesday, June 23, 2020, 9:32 [IST]
Other articles published on Jun 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+