വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാമ്പ്യന്‍സ് ലീഗ്: അവസാന സെക്കന്റ് ഗോളില്‍ പിഎസ്ജിയെ വീഴ്ത്തി യുണൈറ്റഡ് ക്വാര്‍ട്ടറില്‍

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താകലിന്റെ വക്കിലെത്തിയിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ത്രസിപ്പിക്കുന്ന വിജയത്തോടെ ക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ഫ്രഞ്ച് ടീം പിഎസ്ജിയെ 3-1ന് തോല്‍പ്പിച്ചാണ് യുണൈറ്റഡിന്റെ മുന്നേറ്റം. രണ്ടു പാദങ്ങളിലുമായി ഗോള്‍ശരാശരി 3-3 എന്ന നിലയിലായെങ്കിലും എവേ ഗോളിന്റെ പിന്‍ബലത്തോടെയാണ് യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

ഓള്‍ ഇംഗ്ലണ്ട്; കിരീട പ്രതീക്ഷയുമായെത്തിയ സിന്ധുവിന് ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി
ക്വാര്‍ട്ടറില്‍ കടക്കാന്‍ മൂന്നു ഗോളുകളെങ്കിലും നേടണമെന്ന നിലയില്‍ കളിക്കാനിറങ്ങിയ യുണൈറ്റഡ് മത്സരത്തിന്റെ 94-ാം മിനിറ്റുവരെ തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്‍, വാറിന്റെ സഹായത്തോടെ അനുവദിച്ചുകിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റാഷ്‌ഫോര്‍ഡ് ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. രണ്ടാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവാണ് യുണൈറ്റഡിനായി ആദ്യം ലീഡെടുത്തത്. മുപ്പതാം മിനിറ്റില്‍ ലുക്കാക്കു വീണ്ടും ഗോള്‍ നേടി. പന്ത്രണ്ടാം മിനിറ്റില്‍ ബെര്‍നറ്റ് നേടിയ ഗോളാണ് സ്വന്തം മൈതാനത്ത് പിഎസ്ജിക്ക് ആശ്വാസമായത്.

 ManchesterUnited

മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എഎസ് റോമയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ട്ടോ തോല്‍പ്പിച്ചത്. ആദ്യപാദത്തില്‍ 2-1 എന്ന സ്‌കോറില്‍ റോമയ്ക്കായിരുന്നു ജയം. രണ്ട് പാദങ്ങളിലുമായി 4-3 എന്ന ഗോള്‍ ശരാശരിയില്‍ റോമ ക്വാര്‍ട്ടറിലെത്തി. ഫ്രാന്‍സിസ്‌കോ സോറെസ്(26), മൗസ മെരേഗ(52), അലക്‌സ് ടെല്ലസ്(117) എന്നിവരാണ് പോര്‍ട്ടോയുടെ സ്‌കോറര്‍മാര്‍. ഡാനിയേലെ ഡി റോസി (37) റോമയ്ക്കായി ഗോള്‍ നേടി. 2014നുശേഷം ഇതാദ്യമായാണ് പോര്‍ട്ടോ ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

Story first published: Thursday, March 7, 2019, 9:57 [IST]
Other articles published on Mar 7, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X