ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് മലയാളിക്കരുത്ത്, രഹനേഷ് ഇനി മഞ്ഞപ്പടയ്‌ക്കൊപ്പം

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കു പുതിയ താരങ്ങളുടെ വരവ് തുടരുകയാണ്. മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡില്‍ നിന്നാണ് താരം തന്റെ ഹോം ടീമിലെത്തിയത്. ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ചായ എല്‍ക്കെ ഷെറ്റോരിക്കു കീഴില്‍ നേരത്തേ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി രഹനേഷ് കളിച്ചിട്ടുണ്ട്.
2015ലെ ഐഎസ്എല്ലിലെ മിന്നും താരമായിരുന്നു കോഴിക്കോട് സ്വദേശി കൂടിയായ രഹനേഷ്. സീസണില്‍ ഏറ്റവുമധികം സേവുകള്‍ നടത്തിയ ഗോള്‍കീപ്പറെന്ന നേട്ടത്തിന് 26കാരന്‍ അവകാശിയായിരുന്നു. നാലു മല്‍സരങ്ങളിലാണ് രഹനേഷ് ഗോളൊന്നും വഴങ്ങാതെ കാത്തത്. ഒരു ഇന്ത്യന്‍ ഗോള്‍കീപ്പറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.
ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഭാഗമാവുന്നതിനു മുമ്പ് ഈസ്റ്റ് ബംഗാള്‍, മുംബൈ ടൈഗേഴ്‌സ്, ഷില്ലോങ് ലജോങ്, രങ്ദജിയെദ് യുനൈറ്റഡ്, ഒഎന്‍ജിസി എന്നിവര്‍ക്കായി രഹനേഷ് ഗോള്‍വല കാത്തിരുന്നു. 2015-16 സീസണില്‍ ഇന്ത്യയുടെ അണ്ടര്‍ 23 ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 2017ല്‍ സീനിയര്‍ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.
ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നു രഹനേഷ് പ്രതികരിച്ചു. മലയാളിയെന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതായും ഇപ്പോള്‍ അതിനു അവസരം ലഭിച്ചെന്നും രഹനേഷ് പറഞ്ഞു. പുതിയ സീസണില്‍ ക്ലബ്ബിനു വേണ്ടി 100 ശതമാനവും നല്‍കാന്‍ താന്‍ കഠിനാധ്വാനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications