Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലപ്പുറത്തുനിന്നും മറ്റൊരു കൗമാര താരം കൂടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക്

മലപ്പുറം: മലപ്പുറത്തുനിന്നും മറ്റൊരു താരംകൂടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക്. പാണ്ടിക്കാട് സ്വദേശി അഭി ആനന്ദാണ് ഫുട്‌ബോളിന്റെ തട്ടകമായ മലപ്പുറത്തുനിന്നും ഇന്ത്യന്‍ ടീമിന്റെ ജേഴ്സി അണിയാന്‍പോവുന്നത്. പാണ്ടിക്കാട് കൊളപ്പറമ്പിലെ ചേലത്തൂര്‍ ദിനേശി?ന്റെയും സൗദാമിനിയുടെയും രണ്ടാമത്തെ മകനാണ് ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച അഭി ആനന്ദ്.

മറഡോണയ്ക്കു ശസ്തക്രിയ, നടക്കാന്‍ കൃത്രിമ കാല്‍മുട്ട് വേണ്ടിവരും!! ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം...
സിആര്‍സി ആര്‍ട്‌സ് സ്പോര്‍ട്‌സ് ക്ലബ്ബില്‍ പന്തുതട്ടി വളര്‍ന്ന ഈ മിടുക്കന്‍ ചേലേമ്പ്ര എന്‍എന്‍എംഎസ്എസിനുവേണ്ടി മൂന്നുവര്‍ഷം ബൂട്ടണിയുകയും നിലവില്‍ മൗലാന അല്‍ എത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ അണ്ടര്‍ 16, 17, 18 വിഭാഗങ്ങളുടെ ക്യാപ്റ്റനുമാണ്.

malappuram native abhi anand selected for indian football team

ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച പാണ്ടിക്കാട് സ്വദേശി അഭി ആനന്ദാണ്‌

ഹരിയാനയില്‍ നടന്ന നാഷണല്‍ ഒളിംപിക്‌സില്‍ കേരള അണ്ടര്‍ 17 ടീമില്‍ ഇടംനേടുകയും ടീമിന്റെ ക്യാപ്റ്റനാവുകയുംചെയ്തിരുന്നു. ഇതില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്നാണ് മലേഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിംപിക്സിസ് അതോറിറ്റി അഭി ആനന്ദിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

കേരളത്തില്‍നിന്ന് ആറ് പേരെയാണ് ഇതിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ആറുപേരില്‍ ഒരാളാണ് സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പാണ്ടിക്കാടിന്റെ അഭിമാനതാരം അഭി. ഇതോടെ പാണ്ടിക്കാടിന്റെതന്നെ കേരള ബ്ലാസ്റ്റേഴ്സ് താരം അഫ്ദലിനുപിന്നാലെ മറ്റൊരു പാണ്ടിക്കാട്ടുകാരന്‍കൂടിയാണ് അഭി ആനന്ദിലൂടെ ദേശീയ ടീമിലേക്ക് എത്തുന്നത്.

Story first published: Sunday, October 21, 2018, 17:42 [IST]
Other articles published on Oct 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+